കൊച്ചി: ലക്ഷദ്വീപിലെ കിൽത്താൻ ദ്വീപിൽ പ്രതിഷേധ സമരം നടത്തിയതിന് അറസ്റ്റിലായ 23 പേരെ ജാമ്യം നിഷേധിച്ച് റിമാൻഡ് ചെയ്ത സംഭവത്തിൽ എക്സിക്യൂട്ടീവ് മജിസ്ട്രേട്ടിനോട് ഹൈക്കോടതി റിപ്പോർട്ട് തേടി. കസ്റ്റഡിയിലെടുത്തവരുടെ വിവരങ്ങൾ, അറസ്റ്റ് ചെയ്ത തീയതി, ചുമത്തിയ കുറ്റങ്ങൾ തുടങ്ങിയവ വ്യക്തമാക്കി റിപ്പോർട്ട് നൽകാനാണ് കിൽത്താൻ ദ്വീപിലെ എക്സിക്യൂട്ടിവ് മജിസ്ട്രേട്ടിനുള്ള നിർദ്ദേശം.ജാമ്യം നൽകാമായിരുന്നിട്ടും ഇവരെ ജയിലിലടച്ചത് കൊവിഡ് വ്യാപനത്തെത്തുടർന്ന് അറസ്റ്റ് നിയന്ത്രിച്ച് സുപ്രീംകോടതി നൽകിയ മാർഗനിർദ്ദേശങ്ങൾക്കു വിരുദ്ധമാണെന്നാരോപിച്ച് ആന്ത്രോത്ത് ദ്വീപ് നിവാസി സയിദ് മുഹമ്മദ് കോയ നൽകിയ ഹർജി ജസ്റ്റിസ് എ. മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്ത് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഇന്നു വീണ്ടും പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |