കൊടകര: വേദപണ്ഡിതനും ജ്യോതിർഗണിതാചാര്യനുമായ മറ്റത്തൂർകുന്ന് കൈമുക്ക് മനയിൽ വൈദികൻ രാമൻ അക്കിത്തിരിപ്പാട് (68) കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു. കറുകുറ്റി, അപ്പോളോ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ഗുരുവായൂരും, ചോറ്റാനിക്കരയിലുമുൾപ്പെടെ അഷ്ടമംഗല പ്രശ്നം വച്ച് നിർണായക തീരുമാനങ്ങൾക്ക് നേതൃത്വം നൽകിയിട്ടുള്ളയാളാണ് രാമൻ അക്കിത്തിരിപ്പാട്.1996ൽ അഗ്നി അധാനവും 2006ൽ സോമയാഗവും 2012ൽ അതിരാത്രവും നടത്തി. ദൈവിക ക്രിയകളിൽ പിതാവ് കൈമുക്ക് നാരായണൻ നമ്പൂതിരിയും ജോതിഷത്തിൽ പിതാവിന്റെ ജേഷ്ഠസഹോദര പുത്രൻ പരമേശ്വരൻ നമ്പൂതിരിയുമാണ് ഗുരുനാഥന്മാർ. പാമ്പുമേക്കാവ് പാർവതി അന്തർജ്ജനമാണ് മാതാവ്. ഭാര്യ: ആര്യദേവി പത്തനാടി. മക്കൾ: ഹരിണൻ, അപർണ്ണ, സുവർണ, അരുണ. മരുമക്കൾ: സുവർണ്ണിനി, ഹരീഷ് കുമാർ, നാരായണൻ നമ്പൂതിരി, പ്രസാദ് നമ്പൂതിരി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |