SignIn
Kerala Kaumudi Online
Friday, 29 March 2024 3.40 PM IST

ജീർണിച്ചെത്തിയ ഭാഗ്യം!

ambergris

സന: ചത്ത് ജീർണ്ണിച്ച ഒരു കൊമ്പന്‍ തിമിംഗലത്തിന്റെ ജഡത്തിൽ നിന്ന് യെമനിലെ ഒരു കൂട്ടം മത്സ്യത്തൊഴിലാളികൾക്ക് ലഭിച്ചത് കോടികൾ വിലവരുന്ന ആംബർഗ്രിസ്.

തെക്കൻ യെമനിലെ സെറിയ തീരത്തെ ഏദൻ ഉൾക്കടലിൽ മത്സ്യബന്ധനത്തിന് എത്തിയതാണ് ഭാഗ്യവാന്മാരായ ആ 35 മത്സ്യത്തൊഴിലാളികൾ.

പെട്ടെന്നാണ് ഒരു ഭീമൻ തിമിംഗലത്തിന്റെ ജീർണ്ണിച്ച ജഡംകണ്ടത്.

ഇത് മുറിച്ചപ്പോഴാണ് വയറ്റിൽ വലിയ തോതിൽ മെഴുകും ചെളിയും കാണപ്പെട്ടത്. പത്ത് കോടിയിലധികം വില വരുന്ന ആംബര്‍ഗ്രിസായിരുന്നു അത്.

ജീർണ്ണിച്ച തിമിംഗലത്തിന്റെ ജഡത്തിൽ നിന്ന് പ്രത്യേക മണമുണ്ടായോടെയാണ് മത്സ്യത്തൊഴിലാളികൾ ഇതിനെ കീറി മുറിച്ചത്.

തിമിംഗലത്തിന്റെ ജഡം കരയ്ക്കടുപ്പിക്കുകയും തുടർന്ന് കീറിമുറിക്കുകയുമായിരുന്നുവെന്ന് മത്സ്യത്തൊഴിലാളികൾ പറഞ്ഞു. 127 കിലോയോളം വരുന്ന ഈ ആംബര്‍ഗ്രിസ്‌ വിറ്റു കിട്ടുന്ന പണം തുല്യമായി വീതിച്ചെടുക്കാനാണ് മത്സ്യത്തൊഴിലാളികൾ തീരുമാനിച്ചിരിക്കുന്നത്. കുറച്ച് പണം സമൂഹത്തിലെ പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്യുമെന്നും അവർ പറഞ്ഞു.

@ആംബർഗ്രിസ്

തിമിംഗലത്തിന്റെ ഛർദ്ദി എന്നാണ് ആംബർഗ്രിസ് അറിയപ്പെടുന്നത്. സ്‌പേം തിമിംഗലങ്ങളുടെ ഉദരത്തിൽ സൃഷ്ടിക്കപ്പെടുന്ന മഞ്ഞ നിറത്തിലുള്ള മെഴുക് പോലുള്ള വസ്തുവാണിത്. സ്വർണത്തോളം വിലമതിക്കുന്ന ആംബർഗ്രിസ് പ്രധാനമായും സുഗന്ധദ്രവ്യങ്ങൾ നിർമ്മിക്കാനാണ് ഉപയോഗിക്കുന്നത്. ഒഴുകുന്ന സ്വർണമെന്നും ഇതിനെ വിശേഷിപ്പിക്കും. മങ്ങിയ ചാരനിറമോ കറുപ്പ് നിറമോ ആകും ഇതിനുണ്ടാകുക.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, WORLD, WORLD NEWS, AMBERGRIS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.