പോസ്റ്റർ ഡിസൈനിംഗ് മത്സരം
പത്തനംതിട്ട: ലോക പരിസ്ഥിതി ദിനാഘോഷവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ ശുചിത്വമിഷൻ പോസ്റ്റർ തയ്യാറാക്കുന്നതിന് ഓൺലൈൻ പ്ലാറ്റ്ഫോമിൽ ഡിസൈനിംഗ് മത്സരം സംഘടിപ്പിക്കും.കൊവിഡിന്റെയും പ്രകൃതിക്ഷോഭങ്ങളുടെയും പശ്ചാത്തലത്തിൽ പരിസ്ഥിതി സംരക്ഷിക്കുന്നതിന്റെ പ്രാധാന്യം ജനങ്ങളിലെത്തിക്കുന്നതിന് ഉദ്ദേശിച്ചുള്ള മത്സരത്തിൽ 12 മുതൽ 18 വരെ പ്രായമുള്ള വിദ്യാർത്ഥികൾക്ക് പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ജൂൺ എട്ടിന് വൈകിട്ട് അഞ്ചിന് മുമ്പ് പ്രായം തെളിയിക്കുന്ന രേഖകൾ സഹിതം ബയോഡേറ്റ 8129557741, 9447416595 എന്നീ വാട്സാപ്പ് നമ്പരുകളിലേക്കോ smptamis@gmail.com എന്ന ഇമെയിൽ ഐ.ഡി യിലോ അയയ്ക്കണം. വിജയികൾക്ക് കാഷ് പ്രൈസും, സർട്ടിഫിക്കറ്റും ലഭിക്കും. ഫോൺ- 8129557741, 9447416595
അപേക്ഷ ക്ഷണിച്ചു
പത്തനംതിട്ട: പട്ടികജാതി വികസന വകുപ്പിന്റെ നിയന്ത്രണത്തിൽ ആലപ്പുഴ, എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്കൂളുകളിലേക്ക് 2021- 22 വർഷത്തെ പ്രവേശനത്തിനുളള അപേക്ഷ ക്ഷണിച്ചു.
തിരഞ്ഞെടുക്കപ്പെടുന്നവർക്ക് എല്ലാ സൗകര്യങ്ങളോടും കൂടി മികച്ച വിദ്യാഭ്യാസവും താമസ സൗകര്യവും സൗജന്യമായി ലഭിക്കും. ഫോൺ: 0468 2322712, 85476300037.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |