SignIn
Kerala Kaumudi Online
Saturday, 20 April 2024 3.45 AM IST

കണ്ണൂരിന് 30 പച്ചത്തുരുത്തുകൾ കൂടി

thuruth

കണ്ണൂർ: പരിസ്ഥിതിദിനത്തിൽ കണ്ണൂരിന് പകിട്ടേകാൻ ഇത്തവണ 30 പച്ചത്തുരുത്തുകൾ നിർമ്മിച്ച് തുടക്കം. ഹരിത കേരളം മിഷന്റെ നേതൃത്വത്തിലാണ് പച്ചത്തുരുത്തുകൾ നട്ടുവളർത്തുന്നത്. നാളെ ചെങ്ങളായി പഞ്ചായത്തിൽ നടക്കുന്ന പച്ചത്തുരുത്ത് നടീൽ ഉത്സവത്തോടെ ഈ വർഷത്തെ പ്രവൃത്തികൾക്ക് തുടക്കമാകും.

പദ്ധതിയുടെ ജില്ലാതല ഔപചാരിക ഉദ്ഘാടനം ചെറുതാഴം പഞ്ചായത്തിലും കൂടാളി പഞ്ചായത്തിലുമായി അഞ്ചിന് നടക്കും. ദേവ ഹരിതം പച്ചത്തുരുത്ത് നടീൽ ഉത്സവത്തിന്റെ ജില്ലാതല ഉദ്ഘാടനം ചെറുതാഴം കുളപ്രം കാവിൽ എം. വിജിൻ എം.എൽ.എ നിർവഹിക്കും. കൂടാളി പഞ്ചായത്തിലെ ചിത്രാരിയിൽ നടക്കുന്ന പച്ചത്തുരുത്ത് നടീൽ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ നിർവ്വഹിക്കും.


36 പഞ്ചായത്ത്, 68 പച്ചതുരുത്ത്
ഏറ്റവും വലിയ പച്ചത്തുരുത്തുകളുള്ളത് മുഴക്കുന്ന്, കടന്നപ്പള്ളി പഞ്ചായത്തുകളിലാണ്. കുറുമാത്തൂർ പഞ്ചായത്തിലാണ് കൂടുതൽ പച്ചത്തുരുത്തുകൾ. പച്ചത്തുരുത്തൊരുക്കിയതിൽ വിസ്തീർണ്ണത്തിൽ മുന്നിൽ ചെറുതാഴം ഗ്രാമ പഞ്ചായത്താണ്. മുണ്ടേരി, ചെറുതാഴം പഞ്ചായത്തുകളിൽ കണ്ടൽ പച്ചത്തുരുത്തുകളും വളരുന്നുണ്ട്.
ഈ വർഷം ഏറ്റവും കൂടുതൽ പച്ചത്തുരുത്തുകൾ ഒരുക്കുന്നത് മയ്യിലിലാണ്. ഇവിടെ അഞ്ചിടങ്ങളിലായാണ് പച്ചത്തുരുത്തൊരുക്കുന്നത്.

നാറാത്ത്, മുഴപ്പിലങ്ങാട്, എരഞ്ഞോളി പഞ്ചായത്തുകളിൽ കണ്ടൽ പച്ചത്തുരുത്തുകളാണ് ഒരുക്കുന്നത്. കൂടാളി, മുഴപ്പിലങ്ങാട് പഞ്ചായത്തുകളിൽ മൂന്നും ചെങ്ങളായി, ചെറുതാഴം പഞ്ചായത്തുകളിൽ രണ്ടും ചിറക്കൽ, ആന്തൂർ നഗരസഭ, മട്ടന്നൂർ നഗരസഭ, കുറുമാത്തൂർ, കല്യാശ്ശേരി, നാറാത്ത്, കീഴല്ലൂർ, കടന്നപ്പള്ളി, പായം, പയ്യാവൂർ, പടിയൂർ, അഞ്ചരക്കണ്ടി, പന്ന്യന്നൂർ, കതിരൂർ, എരഞ്ഞോളി എന്നീ പഞ്ചായത്തുകളിൽ ഒന്ന് വീതവും പച്ചത്തുരുത്തുകൾ ഒരുക്കും.
വനം വകുപ്പിന്റെ സാമൂഹ്യ വനവൽക്കരണ വിഭാഗം നൽകുന്ന തൈകളും ജില്ലയിലെ പരിസ്ഥിതി സംഘടനകളും വ്യക്തികളും നൽകുന്ന അന്യം നിന്നുപോകാനിടയുള്ള വൃക്ഷങ്ങളുടെ തൈകളുമാണ് നടുന്നത്. ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ സാങ്കേതിക സഹായം ഇതിനായി തേടും. ജൈവവേലി നിർമ്മാണം, തണലൊരുക്കൽ എന്നിവയും തൊഴിലുറപ്പ് പദ്ധതിയുടെ ഭാഗമായി നടത്തും.


വർഷത്തിൽ രണ്ട് പ്രാവശ്യം പച്ചതുരുത്തുകളിലെ ചെടികളുടെ വളർച്ച അടയാളപ്പെടുത്തുന്ന മൂല്യനിർണയം പച്ചത്തുരുത്തുകളുടെ നിർവഹണത്തിന്റെ പ്രത്യേകതയാണ്. സംസ്ഥാന തലത്തിലുള്ള വിദഗ്ദ്ധ സംഘമാണ് മൂല്യനിർണയം നടത്തുക.

എ. സോമശേഖരൻ,ജില്ലാ കോ ഓഡിനേറ്റർ

ഹരിത കേരളമിഷൻ

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, HARITHAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.