SignIn
Kerala Kaumudi Online
Saturday, 20 April 2024 9.49 AM IST

ആശ്വാസമായി കൊവിഡ് രോഗമുക്തി നിരക്ക്

covid

കൊച്ചി: പ്രതിദിന കൊവിഡ് ബാധിതരുടെ ഇരട്ടിയോളം രോഗമുക്തിനേടുന്നതിന്റെ ആശ്വാസത്തിൽ ജില്ല. ഇന്നലെ 2325 പേർക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോൾ 4910 പേർ രോഗമുക്തരായി. ഇതോടെ ജില്ലയിൽ ചികിത്സയിൽ കഴിയുന്നവരുടെ ആകെ സംഖ്യം 28098 ആയി കുറഞ്ഞു. കഴിഞ്ഞമാസം 15 ന് 69000 ന് മുകളിലായിരുന്നു ആകെ രോഗികളുടെ സംഖ്യ.

ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 2181 പേർക്കും സമ്പർക്കവ്യാപനമാണ്. 57 പേർ സംസ്ഥാനത്തിന് പുറത്തുനിന്ന് എത്തിയവരും 15 പേർ ആരോഗ്യപ്രവർത്തകരുമാണ്. 26 അന്യസംസ്ഥാന തൊഴിലാളികൾക്കും ഇന്നലെ രോഗം സ്ഥിരീകരിച്ചു.


ടെസ്റ്റ് പൊസിറ്റിവിറ്റി നിരക്ക് :16.25

മരണം : 10

ജില്ലയിലെ കൊവിഡ് മരണസംഖ്യ 900 കവിഞ്ഞു

ജില്ലയിൽ 10 മാസത്തിനിടെ കൊവിഡ് ബാധിച്ചുള്ള മരണ സംഖ്യ 900 കവിഞ്ഞു.2020 ജൂലായ് 30നാണ് എറണാകുളം ജില്ലയിലെ ആദ്യത്തെ കൊവിഡ് മരണം റിപ്പോർട്ട് ചെയ്തത്. തൊട്ടടുത്ത ദിവസം രണ്ടാമത്ത മരണവും റിപ്പോർട്ടു ചെയ്തു. തുടർന്ന് കഴിഞ്ഞ ഡിസംബർ 31 വരെ 306 പേരാണ് കൊവിഡ് ബാധിച്ച് പൊലിഞ്ഞത്. എന്നാൽ 2021 ന്റെ ആദ്യപാദത്തിൽ രണ്ടാം തരംഗം ആഞ്ഞ് വീശിയതോടെ മരണസംഖ്യയും ഉയർന്നു. ഇന്നലെ വരെയുള്ള കണക്കുകൾ പ്രകാരം 609 പേരാണ് ഈ വർഷം മരണത്തിന് കീഴടങ്ങിയത്. ഇതോടെ ആകെ മരണസംഖ്യ 915 ആയി. ഇന്നലെ 3 സ്ത്രീകളും 7 പുരുഷന്മാരുമാണ് എറണാകുളം ജില്ലയിൽ മരണപ്പെട്ടത്. സംസ്ഥാനത്ത് ഇന്നലെവരെ 9222 പേരാണ് കൊവിഡ് മൂലം മരണമടഞ്ഞത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM, COVID19
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.