തിരുവനന്തപുരം: തെക്ക് പടിഞ്ഞാറൻ കാലവർഷം 2 ദിവസം കൂടി വൈകാൻ സാദ്ധ്യത. 5ന് കാലവർഷം പൂർണമായും കേരളത്തിലേക്ക് എത്തുമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ പുതിയ വിലയിരുത്തൽ. ഇന്ന് എത്തുമെന്ന് പ്രവചിച്ചിരുന്നെങ്കിലും അതിന്റെ യാതൊരു അന്തരീക്ഷ മാറ്റവും പ്രകടമായിട്ടില്ല. തെക്ക് പടിഞ്ഞാറൻ കാലവർഷ കാറ്റ് പൂർണമായും ശക്തിപ്പെടാത്തതാണ് ഇതിന് കാരണം. ഇടയ്ക്കുണ്ടായ രണ്ട് ചുഴലിക്കാറ്റുകളുടെ പ്രഭാവം തെക്ക് പടിഞ്ഞാറൻ കാറ്റിന്റെ ശക്തിപ്പെടലിന് താമസമുണ്ടാക്കി.
കാറ്റ് നാളെ പൂർണമായും ശക്തി പ്രപിച്ച് കേരളത്തിലേക്ക് എത്തുമെന്നാണ് നിഗമനം. ഇന്ന് ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |