ന്യൂഡൽഹി: അസാം റൈഫിൾസ് ഡയറക്ടർ ജനറലായി മലയാളിയായ ലെഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർ ചുമതലയേറ്റു. മണിപ്പൂരിലും സിക്കിമിലും ജൂനിയർ ഓഫീസറായും ബറ്റാലിയൻ കമാൻഡറായി അസാമിലും ബ്രിഗേഡിയർ കമാൻഡറായി മണിപ്പൂരിലും അസാം റൈഫിൾസിൽ ഐ.ജിയായി നാഗലാൻഡിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഡൽഹിയിൽ കരസേനാ ആസ്ഥാനത്ത് റിക്രൂട്ടിംഗ് ചുമതലയുള്ള ഡയറക്ടർ ജനറൽ പദവിയിലിരിക്കെയാണ് അസാം റൈഫിൾസ് മേധാവിയാകുന്നത്.
കേരളത്തിന് പുറത്ത് ജനിച്ചുവളർന്ന ഇദ്ദേഹം മഹാരാഷ്ട്രയിലെ സത്താറ സൈനിക സ്കൂൾ, എൻ.ഡി.എ, ഡിഫൻസ് സർവീസ് സ്റ്റാഫ് കോളേജ്, ഡിഫൻസ് മാനേജ്മെന്റ് കോളേജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി 1985ൽ സിക്ക് റെജിമെന്റിലൂടെയാണ് സൈന്യത്തിൽ കമ്മിഷൻഡ് ഓഫീസറായി ചേരുന്നത്. അതിവിശിഷ്ടസേവാ മെഡൽ, യുദ്ധസേവാ മെഡൽ തുടങ്ങിയ പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |