SignIn
Kerala Kaumudi Online
Thursday, 25 April 2024 4.03 PM IST

വൈസ് അഡ്മിറൽ രവ്നീത്‌സിംഗ് നാവിക സേനാ ഉപമേധാവി

ravneet-singh

ന്യൂഡൽഹി: നാവികസേനാ ഉപമേധാവിയായി വൈസ് അഡ്മിറൽ രവ്നീത് സിംഗ് ചുമതലയേറ്റു. വൈസ് അഡ്മിറൽ എം.എസ്. പവാർ മേയ് 31ന് വിരമിച്ച ഒഴിവിലാണ് നിയമനം.

1983ൽ പൂനൈ എൻ.ഡി.എയിൽ പഠനം പൂർത്തിയാക്കി ഇന്ത്യൻ നാവിക സേനയിൽ കമ്മിഷൻഡ് ഓഫീസറായി ജോലി തുടങ്ങിയ പഞ്ചാബിലെ ജലന്ധർ സ്വദേശിയായ രവ്നീത് രാജ്യത്തും വിദേശത്തും നിരവധി ദൗത്യങ്ങൾക്ക് നേതൃത്വം നൽകിയിട്ടുണ്ട്.

നേവൽ ഏവിയേഷൻ വിദഗ്ദ്ധൻ എന്ന നിലയിൽ എച്ച് ടി-2, എച്ച്.ജെ.ടി 16, ഹണ്ടർ, ഹാരിയർ ജി ആർ-3, ജെറ്റ് പ്രൊവോസ്റ്റ്, ഹ്വാക്, മിഗ് 29 വിമാനങ്ങൾ പറപ്പിക്കും. ഹസാനാ എയർബേസിന്റെയും ഐ.എൻ.എസ് ഹിമഗിരി,

ഐ.എൻ.എസ് രൺവിജയ്, ഐ.എൻ.എസ് രൺവീർ, എെ.എൻ.എ.എസ് 551ബി, എെ.എൻ.എ.എസ് 300 യുദ്ധക്കപ്പലുകളുടെ കമാൻഡറുമായിരുന്നു.

കെനിയ, ടാൻസാനിയ, സീഷെൽസ് തുടങ്ങിയ രാജ്യങ്ങളിൽ ഇന്ത്യൻ പ്രതിരോധ ഉപദേശകനായും പ്രവർത്തിച്ചു. മുംബയിലെ വെസ്റ്റേൺ നേവൽ കമാൻഡ് മേധാവി, സീബേഡ് പ്രൊജക്ട് ഡയറക്ടർ ജനറൽ, ഡൽഹി നാവിക സേനാ ആസ്ഥാനത്ത് ചീഫ് ഓഫ് പേഴ്സണൽ, അസിസ്റ്റന്റ് കൺട്രോളർ കാരിയർ പ്രൊജക്ട്, അസി.കൺട്രോളർ വാർഷിപ്പ് പ്രൊഡക്ഷൻ തുടങ്ങി ഉന്നത പദവികളും വഹിച്ചു. ഗോവയിലും മുംബയ് വെസ്റ്റേൺ ഫ്ളീറ്റിലും ഫ്ളാഗ് ഓഫീസറുമായിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RAVANEETH SINGH
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.