SignIn
Kerala Kaumudi Online
Friday, 19 April 2024 8.54 AM IST

ഡിജിറ്റൽ മാദ്ധ്യമങ്ങൾ ഫോറം സമർപ്പിക്കണം, രജിസ്ട്രേഷൻ വേണ്ട

digital-media

ന്യൂഡൽഹി: ഓൺലൈൻ വാർത്താ പോർട്ടലുകൾക്ക് രജിസ്ട്രേഷൻ ആവശ്യമില്ലെന്ന് കേന്ദ്ര വാർത്താ വിതരണ മന്ത്രാലയം അറിയിച്ചു. അതേസമയം, സ്ഥാപനങ്ങളെ സംബന്ധിച്ച വിശദവിവരങ്ങൾ നിശ്ചിത ഫോറത്തിൽ സമർപ്പിക്കണമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. പത്രങ്ങളും ടിവി ചാനലുകളും നടത്തുന്ന സ്ഥാപനങ്ങളുടെ ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും ഒ.ടി.ടി പ്ളാറ്റ്ഫോമുകൾക്കും ഉത്തരവ് ബാധകമാണ്.

സ്ഥാപനത്തിന്റെ പേര്, ഉള്ളടക്കം, പ്രസിദ്ധീകരിക്കുന്ന ഭാഷ, വെബ്സൈറ്റ് വിലാസം, മൊബൈൽ ആപ്പുകൾ, സാമൂഹ്യമാദ്ധ്യമ അക്കൗണ്ടുകൾ, ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ ആർ.എൻ.ഐ രജിസ്ട്രേഷൻ വിവരങ്ങൾ, ഉടമസ്ഥരുടെ വിലാസം, ടെലിഫോൺ നമ്പർ, ഇ-മെയിൽ വിലാസം, പരാതികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥന്റെ വിലാസം തുടങ്ങിയവ നൽകണം. ഡിജിറ്റൽ വാർത്താ പ്രസിദ്ധീകരണങ്ങളും ഒ.ടി.ടി പ്ളാറ്റ്ഫോമുകളും കമ്പനി ഡയറക്‌ടർമാരുടെ വിവരങ്ങളും നൽകണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: DIGITAL MEDIA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.