പത്തനാപുരം : സിമന്റ് കട്ട കമ്പനിയുടെ മറവിൽ ചാരായ നിർമ്മാണവും വിൽപ്പനയും നടത്തിയയാളെ പിടികൂടി. പത്തനാപുരം എക്സൈസ് സർക്കിൾ ഓഫീസിലെ പ്രിവന്റീവ് ഓഫീസർ ജി.സുരേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം പത്തനാപുരം മാങ്കോട് പാടത്ത് നടത്തിയ റെയ്ഡിൽ സിമന്റ് കട്ട കമ്പനിയുടെ മറവിൽ നടത്തിയ വൻ ചാരായ നിർമ്മാണ കേന്ദ്രം കണ്ടെത്തിയത്. പാടം തെക്കേകോണിൽ ഷിബു എന്നു വിളിക്കുന്ന മഹദൂൻ( 42 വയസ്) ആണ് അറസ്റ്റിലായത്. പത്തോളം ബാരലുകളിൽ സൂക്ഷിച്ചിരുന്ന 2000 ലിറ്റർ കോടയും 20 ലിറ്റർ ചാരായം, ചാരായം വാറ്റാനായുള്ള ഗ്യാസ് സിലണ്ടർ, ഗ്യാസ് അടുപ്പ്,വാറ്റുപകരണങ്ങൾ എന്നിവ കണ്ടെത്തി.റെയ്ഡിൽ അജയകുമാർ,
സിവിൽ എക്സൈസ് ഉദ്യോഗസ്ഥരായ റെജിമോൻ,അശ്വന്ത്. എസ് സുന്ദരം എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |