SignIn
Kerala Kaumudi Online
Saturday, 20 April 2024 6.03 AM IST

ഇഴഞ്ഞ് ഇഴഞ്ഞ് വാക്സിനേഷൻ , രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് ഒന്നര ലക്ഷത്തോളം പേർക്ക് വാക്സിനെടുത്തപ്പോൾ മലപ്പുറത്തെടുത്തത് 66,438

vaccine-

മലപ്പുറം: പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ സംസ്ഥാനത്ത് മുന്നിലുള്ള മലപ്പുറം വാക്സിനേഷനിൽ വീണ്ടും പിന്നിൽ. രണ്ടാഴ്ച്ചയ്ക്കിടെ 66,438 പേർക്കാണ് വാക്സിൻ ലഭിച്ചത്. ദിവസം ശരാശരി 4,500 പേർക്ക്. കൊവിഡ് വ്യാപനത്തെ തുടർന്ന് മലപ്പുറത്തിനൊപ്പം ട്രിപ്പിൾ ലോക്ക് ഡൗൺ ഏർപ്പെടുത്തിയ തിരുവനന്തപുരം, എറണാകുളം ജില്ലകളിൽ കൂടുതൽ പേർക്ക് വാക്സിൻ ലഭിച്ചപ്പോൾ മലപ്പുറത്ത് ഇപ്പോഴും ഇഴഞ്ഞാണ് നീങ്ങുന്നത്. രണ്ടാഴ്ചയ്ക്കിടെ തിരുവനന്തപുരത്ത് 1,42,504 പേർക്ക് വാക്സിൻ ലഭിച്ചു. ഇക്കാലയളവിൽ മലപ്പുറത്തേക്കാൾ ഇരട്ടിയിലധികം പേർക്കാണ് വാക്സിൻ കിട്ടിയത്.

ഇന്നലെ മാത്രം 8,251 പേർക്ക് വാക്സിൻ ലഭിച്ചു. കഴിഞ്ഞ മൂന്ന് ദിവസങ്ങളിലായി മലപ്പുറത്ത് ശരാശരി 5,000 പേർക്ക് വാക്സിൻ ലഭിക്കുന്നുണ്ടെങ്കിലും മേയിൽ ഇത് 1,500ന് താഴെയായിരുന്നു.

എറണാകുളം, തൃശൂർ ജില്ലകളാണ് ട്രിപ്പിൾ ലോക്ക് ഡൗൺ നേരിട്ട മറ്റ് ജില്ലകൾ. മേയ് 24 വരെ എറണാകുളത്ത് 9,68,670 പേർക്കാണ് വാക്സിൻ നൽകിയത്. രണ്ടാഴ്ചയ്ക്കിടെ 93,020 പേർക്ക് കൂടി വാക്സിൻ ലഭിച്ചു. ഇതോടെ വാക്സിൻ ലഭിച്ചവരുടെ എണ്ണം 10 ലക്ഷം കവിഞ്ഞു. അതേസമയം തൃശൂരിൽ വാക്സിൻ ലഭിച്ചവരുടെ എണ്ണം കുറവാണ്. രണ്ടാഴ്ച്ചയ്ക്കിടെ 33,654 പേർക്കാണ് വാക്സിൻ ലഭിച്ചത്.

ജനസംഖ്യാനുപാതികമായി വാക്സിൻ വിതരണം പുനഃക്രമീകരിക്കണമെന്ന ആവശ്യം ശക്തമായിട്ടും അധികൃതർ ഇക്കാര്യം ഗൗനിക്കാത്തതാണ് മലപ്പുറം പിന്നിലാവാൻ കാരണം. സംസ്ഥാനത്ത് ജനസംഖ്യയിൽ ഏറെ മുന്നിലുള്ള മലപ്പുറം ഇപ്പോഴും വാക്സിനേഷനിൽ ആറാം സ്ഥാനത്താണ്.


ആകെ പൊല്ലാപ്പ്
വൈകിട്ട് 4.30നാണ് കോവിൻ പോർട്ടലിൽ വാക്സിന് ബുക്ക് ചെയ്യാനാവുക. ഓരോ കേന്ദ്രങ്ങളിലും നിമിഷങ്ങൾക്കകം ബുക്കിംഗ് തീരും. പലപ്പോഴും കൊവിൻ പോർട്ടലിലെ സാങ്കേതിക പ്രശ്നങ്ങൾ കൃത്യസമയത്ത് വാക്സിന് ബുക്ക് ചെയ്യുന്നതിന് തടസ്സമാവുന്നുണ്ട്. ഇന്ന് 62 കേന്ദ്രങ്ങളിലാണ് വാക്സിൻ നൽകുന്നത്. ആകെ ജില്ലയിൽ 117 കേന്ദ്രങ്ങളാണ് വാക്സിനേഷനായി ഒരുക്കിയിട്ടുള്ളത്.

മലപ്പുറത്ത് രണ്ട് സ്വകാര്യ ആശുപത്രികളിലാണ് വാക്സിനുള്ളത്. പെരിന്തൽമണ്ണ കിംസ് അൽശിഫ, കോട്ടയ്ക്കൽ മിംസ് എന്നിവിടങ്ങളിലാണിത്. ഒരുഡോസ് കൊവി ഷീൽഡിന് 950 രൂപയാണ് വില.

ജില്ല ഇന്നലെവാക്സിൻ ലഭിച്ചത് ആകെ

മലപ്പുറം - 6,528 - 7,28,402

തിരുവനന്തപുരം - 8,251 - 11,58,104

എറണാകുളം - 2,875 - 10,61,690

കോഴിക്കോട് - 6,646 - 8,32,144

കൊല്ലം - 4,734 - 7,56,189

തൃശൂർ - 5,​655 - 8,72,537

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VACCINE, COVID VACCINATION
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.