SignIn
Kerala Kaumudi Online
Thursday, 25 April 2024 3.49 AM IST

ആരാധകർക്കൊപ്പം പിറന്നാളാഘോഷിക്കാൻ പ്ളാനിട്ട് റഫേൽ നദാൽ; മുട്ടൻ പണികൊടുത്ത് ഫ്രഞ്ച് ഓപ്പൺ സംഘാടകർ

nadal

പാരിസ്: ആരാധകർക്കൊപ്പം ടെന്നിസ് കോർട്ടിൽ വച്ച് തന്റെ 35ാം പിറന്നാൾ ആഘോഷിക്കാമെന്ന ഫ്രഞ്ച് ഓപ്പൺ നിലവിലെ ചാമ്പ്യൻ റഫേൽ നദാലിന്റെ ആഗ്രഹം നടക്കില്ല. ഇന്ന് ഫ്രഞ്ച് ഓപ്പണിൽ തന്റെ രണ്ടാം റൗണ്ടിൽ നാട്ടുകാരനായ റിച്ചാർഡ് ഗാസ്‌ക്വയെ നേരിടുന്ന നദാലിന് വിജയിക്കുമെന്ന കാര്യത്തിൽ സംശയം ഒട്ടും തന്നെയില്ലായിരുന്നു. ഇതിനു മുമ്പ് ഇരുവരും ഏറ്റുമുട്ടിയപ്പോൾ 101 തവണ നദാൽ വിജയിച്ചപ്പോൾ വെറും രണ്ട് തവണയാണ് ഗാസ്‌ക്വെ വിജയിച്ചത്. അതിനാൽ തന്നെ തന്റെ പിറന്നാൾ രണ്ടാം റൗണ്ട് വിജയത്തിനു ശേഷം ആരാധകർക്കൊപ്പം കോർട്ടിൽ വച്ച് നടത്താം എന്ന കണക്കുക്കൂട്ടലിലായിരുന്നു താരം.

എന്നാൽ സംഘാടകർ നദാലിന്റെ രണ്ടാം റൗണ്ട് മത്സരം അവിടുത്തെ സമയം രാത്രി 9 മണിക്കാണ് ക്രമീകരിച്ചിരിക്കുന്നത്. ഈ സമയത്താണ് പാരീസിൽ കൊവിഡിനെ തുടർന്നുള‌ള രാത്രി കർഫ്യൂ ആരംഭിക്കുന്നതിനാൽ കാണികൾ ആരും തന്നെ സ്റ്റേഡിയത്തിൽ ഉണ്ടാവില്ല. അങ്ങനെ ആരാധകർക്കൊപ്പമുള‌ള പിറന്നാൾ ആഘോഷം എന്ന നദാലിന്റെ ആഗ്രഹം സ്വപ്നം ആയി തന്നെ അവശേഷിക്കും.

നദാലിന്റെ മത്സരം നേരത്തെ നടത്തണം എന്ന് തങ്ങൾക്ക് ആഗ്രഹം ഉണ്ടെങ്കിലും ടൂർണമെന്റ് സംപ്രേക്ഷണാവകാശം സ്വന്തമാക്കിയ ആമസോണുമായുള‌ള കരാർ അനുസരിച്ച് മുൻനിര താരങ്ങളുടെ ഒരു മത്സരം എങ്കിലും പ്രൈംടൈമിൽ നടത്തണമെന്ന് സംഘാടകർ അറിയിച്ചു. ഇത് ആദ്യമായാണ് നദാൽ ഫ്രഞ്ച് ഓപ്പണിൽ രാത്രി കളിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, RAFEL NADAL, NADAL, BIRTHDAY CELEBRATION, FRENCH OPEN
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.