SignIn
Kerala Kaumudi Online
Sunday, 19 September 2021 5.41 AM IST

ബാലികേറാമല:14

bali

ആ​ലി​ൻ​ചു​വ​ടി​ന്റെ​ ​സാം​സ്‌​കാ​രി​ക​കേ​ന്ദ്ര​ങ്ങ​ൾ​ ​പ്ര​ധാ​ന​മാ​യും​ ​മൂ​ന്നാ​ണ്.​ ​അ​വ​യി​ൽ​ ​ശ്രീ​കൃ​ഷ്‌​ണ​ക്ഷേ​ത്രം​ ​ത​ന്നെ​യാ​ണ് ​ഏ​റ്റ​വും​ ​പു​രാ​ത​നം.​ ​ഏ​താ​നും​ ​ത​ല​മു​റ​ക​ൾ​ക്കു​ ​ശേ​ഷ​മു​ണ്ടാ​യ​താ​ണ് ​ഗ്രാ​മോ​ദ്ധാ​ര​ണ​ഗ്ര​ന്ഥ​ശാ​ല.​ ​ഏ​റ്റ​വു​മൊ​ടു​വി​ൽ​ ​പു​തി​യ​ ​ത​ല​മു​റ​യി​ലെ​ ​ചെ​റു​പ്പ​ക്കാ​ർ​ ​രൂ​പം​ ​കൊ​ടു​ത്ത​ ​ഉ​ദ​യാ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​ക്ല​ബ്.​ ​രാ​മ​ഭ​ദ്ര​ന് ​മൂ​ന്നു​ ​സ്ഥ​ല​ങ്ങ​ളു​മാ​യും​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നു.​ ​ല​ക്ഷ്‌​മ​ണ​ൻ​ ​ക്ഷേ​ത്ര​ത്തെ​ ​ബ​ഹി​ഷ്‌​ക​രി​ച്ചു.​ഗ്ര​ന്ഥ​ശാ​ല​യു​ടെ​യും​ ​ക​ലാ​സ​മി​തി​യു​ടെ​യും​ ​സ​ജീ​വ​പ്ര​വ​ർ​ത്ത​ക​നാ​യി.​ക്ഷേ​ത്ര​ത്തി​ലെ​ ​ആ​രാ​ധ​ന​യു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​ ​കാ​ര്യ​ങ്ങ​ളോ​ടു​മാ​ത്ര​മാ​ണ് ​അ​വ​ൻ​ ​മു​ഖം​ ​തി​രി​ച്ചി​രു​ന്ന​ത്.​ ​ഉ​ത്സ​വ​വേ​ള​ക​ളി​ലെ​ ​ക​ലാ​പ​രി​പാ​ടി​ക​ളി​ൽ​ ​സ​ജീ​വ​മാ​യി​ ​അ​വ​ന്റെ​ ​പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി​രു​ന്നു.

പ​ഴ​യ​കാ​ല​ത്ത് ​അ​നു​ഷ്ഠ​ാന​ക​ല​ക​ൾ​ക്കു​ ​മാ​ത്ര​മാ​യി​രു​ന്നു​ ​ക്ഷേ​ത്ര​ത്തി​ൽ​ ​സ്ഥാ​നം.​ ​പ​ക​ൽ​സ​മ​യ​ത്ത് ​തു​ള്ള​ലു​ണ്ടാ​വും.​ ​ക​ലാ​പ​രി​പാ​ടി​ക​ളി​ൽ​ ​ഏ​റ്റ​വും​ ​മു​ഖ്യം​ ​ക​ഥ​ക​ളി​ ​ത​ന്നെ​യാ​യി​രു​ന്നു.​ ​പ​യ്യെ​പ്പ​യ്യെ​ ​ത​ല​മു​റ​ക​ളു​ടെ​ ​മാ​റ്റം​ ​ക​ലാ​പ​രി​പാ​ടി​ക​ളി​ലും​ ​പ്ര​തി​ഫ​ലി​ച്ചു.​ ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​ഉ​ത്സ​വ​പ്പ​റ​മ്പു​ക​ളു​ടെ​ ​ഹ​ര​മാ​യി​ ​മാ​റി​യ​ത് ​ക​ഥാ​പ്ര​സം​ഗ​മാ​യി​രു​ന്നു.​ പ​ഴ​യ​ ​കാ​ല​ത്ത് ​ക്ഷേ​ത്ര​ങ്ങ​ളി​ലെ​ ​മു​ഖ്യ​ക​ലാ​പ​രി​പാ​ടി​യാ​യി​രു​ന്ന​ ​ഹ​രി​ക​ഥാ​കാ​ല​ക്ഷേ​പ​ത്തി​ൽ​ ​നി​ന്ന് ​പ​രി​ണ​മി​ച്ചു​ണ്ടാ​യ​താ​ണ് ​ക​ഥാ​പ്ര​സം​ഗം.​ ​ഹ​രി​ക​ഥ​യി​ൽ,​ ​പേ​ര് ​സൂ​ചി​പ്പി​ക്കു​ന്ന​തു​ ​പോ​ലെ,​ ​ഈ​ശ്വ​ര​ക​ഥ​യാ​ണ് ​പ്ര​തി​പാ​ദ്യം.​ ​ക​ഥ​ ​പ​റ​യു​ന്ന​തി​നേ​ക്ക​ൾ​ ​പാ​ട്ടി​നാ​ണ് ​പ്രാ​ധാ​ന്യം.​ ​ഹ​രി​ക​ഥ​യെ​ ​പു​റ​ത്താ​ക്കി​ക്കൊ​ണ്ട് ​ക്ഷേ​ത്രാ​ങ്ക​ണ​ങ്ങ​ളി​ൽ​ ​ത​ന്നെ​ ​ത​ഴ​ച്ചു​വ​ള​ർ​ന്ന​താ​ണ് ​ക​ഥാ​പ്ര​സം​ഗം.​ ​സാ​മൂ​ഹി​ക​ ​ക​ഥ​ക​ൾ​ക്കാ​ണ് ​അ​വി​ടെ​ ​സ്ഥാ​നം.​ ​പാ​ട്ടി​നേ​ക്കാ​ൾ​ ​ക​ഥ​ ​പ​റ​യു​ന്ന​തി​നാ​ണ് ​പ്രാ​ധാ​ന്യം.​ ​ഹാ​രി​ക​ഥാ​കാ​ല​ക്ഷേ​പ​ക്കാ​ര​ന്റെ​ ​പ്ര​ധാ​ന​സം​ഗീ​തോ​പ​ക​ര​ണം​ ​പാ​ട്ടും​ ​ക​ഥ​യും​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​ആ​ൾ​ ​ഉ​പ​യോ​ഗി​ക്കു​ന്ന​ ​ച​പ്ലാ​ങ്ക​ട്ട​യാ​യി​രു​ന്നു.​ ​ക​ഥാ​പ്ര​സം​ഗ​ക്കാ​ർ​ ​ച​പ്ലാ​ങ്ക​ട്ട​യെ​ ​തു​ട​ക്ക​ത്തി​ലേ​ ​ഉ​പേ​ക്ഷി​ച്ചു.​ ​
ഹാർമോ​ണി​യ​വും​ ​ത​ബ​ല​യു​മാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​പ്ര​ധാ​ന​ ​സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ.​ ​ചി​ല​ർ​ ​ക്ലാ​രി​നെ​റ്റു​മു​പ​യോ​ഗി​ച്ചു.​മ​ത്സ​രം​ ​ഏ​റി​യ​പ്പോ​ൾ​ ​ഗി​ത്താ​റി​ലേ​ക്കും​ ​ട്രി​പ്പി​ൾ​ ​ഡ്ര​മ്മി​ലേ​ക്കു​മൊ​ക്കെ​ ​പു​രോ​ഗ​മി​ച്ചു.​ ​ക​ഥാ​പ്ര​സം​ഗ​ത്തെ​ ​ഏ​റ്റ​വും​ ​ജ​ന​കീ​യ​മാ​ക്കി​യ​ത് ​സാം​ബ​ശി​വ​നാ​ണ്.​ ​ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ​ ​പൊ​തു​വെ​ ​ക​മ്മ്യൂ​ണി​സ്റ്റാ​ശ​യ​ങ്ങ​ൾ​ക്ക് ​പ്രാ​മു​ഖ്യം​ ​ന​ൽ​കി​യി​രു​ന്നു.​കേ​ര​ള​ത്തി​ൽ​ ​ക​മ്യൂ​ണി​സ​ത്തെ​ ​ജ​ന​കീ​യ​മാ​ക്കു​ന്ന​തി​ൽ​ ​നാ​ട​ക​മെ​ന്ന​പോ​ലെ​ ​ക​ഥാ​പ്ര​സം​ഗ​വും​ ​വ​ലി​യ​ ​പ​ങ്കു​ ​വ​ഹി​ച്ചു.​ ​ക്ഷേ​ത്രാ​ന്ത​രീ​ക്ഷ​ങ്ങ​ളി​ൽ​ ​പ്ര​ച​രി​ച്ചി​രു​ന്ന​ ​വി​ല്ല​ടി​ച്ചാ​ൻ​ ​പാ​ട്ടി​നു​മു​ണ്ടാ​യി​ ​ഇ​ത്ത​ര​മൊ​രു​ ​പ​രി​ണാ​മം.​ ​വി​ല്ലി​ല​ടി​ച്ചു​ ​ഈ​ശ്വ​ര​ക​ഥ​ക​ൾ​ ​പാ​ടു​ക​യാ​യി​രു​ന്നു​ ​പ​ണ്ട​തി​ന്റെ​ ​സ്വ​ഭാ​വം.​ ​അ​ത് ​വി​ൽ​പ്പാ​ട്ടാ​യി​ മാ​റി​യ​പ്പോ​ൾ​ ​വി​ല്ലി​ന്റെ​ ​ന​ടു​ക്ക് ​വി​ല്ല​ടി​ക്കു​ന്ന​ ​ആ​ൾ.​ ​അ​യാ​ളു​ടെ​ ​ഒ​രു​ ​വ​ശ​ത്ത് ​ക​ഥ​ ​പ​റ​യു​ന്ന​യാ​ൾ.​ ​മ​റു​വ​ശ​ത്ത് ​പാ​ട്ടു​ ​പാ​ടു​ന്ന​ ​വ്യ​ക്തി.​ ​പാ​ട്ടി​ന്റെ​ ​പ്രാ​ധാ​ന്യം​ ​ക​ഥാ​ക​ഥ​ന​ത്തി​നു​ ​വ​ഴി​മാ​റി.​ ​ക​ഥ​ക​ളു​ടെ​ ​രീ​തി​യും​ ​മാ​റി.​ ​ഈ​ശ്വ​ര​ക​ഥ​ക​ൾ​ക്കു​ ​പ​ക​രം​ ​സാ​മൂ​ഹി​ക​ക​ഥ​ക​ൾ​ ​വ​ന്നു.​ ​ഈ​ ​പ​രി​വ​ർ​ത്ത​ന​ഘ​ട്ട​ത്തി​ൽ​ ​ഒ​രി​ക്ക​ൽ​ ​ആ​ലി​ൻ​ചു​വ​ട് ​ക്ഷേ​ത്ര​ത്തി​ലെ​ ​പ​രി​പാ​ടി​ക്ക് ​നാ​ഗ​ര്‌​കോ​വി​ലി​ലു​ള്ള​ ​ഒ​രു​ ​വി​ല്ല​ടി​ച്ചാ​മ്പാ​ട്ടു​ ​സം​ഘ​ത്തെ​ ​കൊ​ണ്ടു​വ​ന്നു.​അ​വ​ർ​ ​പ​ര​മ്പ​രാ​ഗ​ത​രീ​തി​യി​ൽ​ ​വി​ല്ല​ടി​ച്ചാ​മ്പാ​ട്ട​വ​ത​രി​പ്പി​ച്ചു.​ ​ചെ​റു​പ്പ​ക്കാ​ർ​ ​രോ​ഷാ​കു​ല​രാ​യി.​ചൊ​റി​യ​ണം​ ​കൊ​ണ്ട് ​ഒ​രു​ ​മാ​ല​യു​ണ്ടാ​ക്കി​ ​അ​വ​ർ​ ​അ​ത് ​വി​ല്ല​ടി​ക്കു​ന്ന​ ​ആ​ശാ​ന്റെ​ ​ക​ഴു​ത്തി​ലി​ട്ടു​കൊ​ടു​ത്തു.​ ​ചൊ​റി​ഞ്ഞു​ ​വ​ശം​ ​കേ​ട്ട​ ​ആ​ശാ​ൻ​ ​ഒ​ടു​വി​ൽ​ ​വി​ല്ലു​മാ​യി​ ​ചാ​ടി​യെ​ഴു​ന്നേ​റ്റ് ​ത​മി​ഴി​ൽ​ ​തെ​റി​യ​ഭി​ഷേ​ക​മാ​യി.
സ്‌​കൂ​ൾ​ ​ജീ​വി​ത​ത്തി​ന്റെ​ ​അ​വ​സാ​ന​കാ​ല​ത്ത് ​വാ​ർ​ഷി​ക​ത്തി​ന് ​രാ​മ​ഭ​ദ്ര​നും​ ​ല​ക്ഷ്മ​ണ​നും​ ​ഒ​രു​ ​വി​ൽ​പ്പാ​ട്ടി​ൽ​ ​പ​ങ്കെ​ടു​ത്തി​രു​ന്നു.​രാ​മ​ൻ​ ​പാ​ട്ടു​കാ​ര​നും​ ​ല​ക്ഷ്‌​മ​ണ​ൻ​ ​ക​ഥ​പ​റ​ച്ചി​ൽ​ക്കാ​ര​നു​മാ​യി​രു​ന്നു.​ ​അ​വ​രൊ​ന്നി​ച്ചു​ ​പ​ങ്കെ​ടു​ത്തി​ട്ടു​ള്ള​ ​ഏ​ക​ ​ക​ലാ​പ​രി​പാ​ടി​യാ​യി​രു​ന്നു​ ​അ​ത്.
ക്ഷേ​ത്ര​ക​മ്മി​റ്റി​യു​ടെ​ ​അം​ഗ​ങ്ങ​ളി​ൽ​ ​വ​ലി​യൊ​രു​ ​വി​ഭാ​ഗ​ത്തി​ന്റെ​ ​ആ​ഗ്ര​ഹ​മാ​യി​രു​ന്നു​ ​ആ​റാ​ട്ടി​ന്റെ​ ​വി​പു​ല​മാ​യ​ ​പ​രി​പാ​ടി​ക്ക് ​സാം​ബ​ശി​വ​ന്റെ​ ​ക​ഥാ​പ്ര​സം​ഗം​ ​വ​യ്‌​ക്ക​ണ​മെ​ന്ന​ത്.​പ്രേം​ ​ന​സീ​റി​നെ​ക്കാ​ൾ​ ​ജ​ന​പ്രി​യ​ത​യു​ണ്ട് ​സാം​ബ​നെ​ന്നാ​ണ് ​അ​വ​രു​ടെ​ ​വാ​ദം.​ ​ക​മ്മി​റ്റി​യി​ലു​ള്ള​ ​ല​ക്ഷ്‌​മ​ണ​ൻ​ ​ഇ​ല്ലാ​ത്ത​ ​രാ​മ​ഭ​ദ്ര​നോ​ട് ​പാ​ര​മ്പ​ര്യ​വാ​ദി​ക​ളെ​ ​പ​റ​ഞ്ഞു​ ​ബോ​ധ്യ​പ്പെ​ടു​ത്താ​ൻ​ ​സ​ഹാ​യ​മ​ഭ്യ​ർ​ത്ഥി​ച്ചു.​ ​അ​തി​നൊ​രു​ ​കാ​ര​ണ​മു​ണ്ട്.​മു​ൻ​പൊ​രി​ക്ക​ൽ​ ​മേ​പ്പൂ​ക്ക​ട​യി​ൽ​ ​സാം​ബ​ശി​വ​ന്റെ​ ​ക​ഥാ​പ്ര​സം​ഗം​ ​ന​ട​ന്ന​പ്പോ​ൾ​ ​ല​ക്ഷ്‌​മ​ണ​നും​ ​കൂ​ട്ടു​കാ​രും​ ​പോ​കു​ന്ന​ത​റി​ഞ്ഞു​ ​താ​ൻ​ ​കൂ​ടി​ ​വ​രു​ന്നു​വെ​ന്ന് ​രാ​മ​ഭ​ദ്ര​ൻ​ ​പ​റ​ഞ്ഞു.​ ​വി​ശ്വാ​സി​ക​ളെ​ ​വി​മ​ർ​ശി​ക്കു​ന്ന​ ​ആ​ളാ​ണ് ​സാം​ബ​ശി​വ​നെ​ന്നും​ ​അ​വി​ടെ​ ​ചേ​ട്ട​നെ​ന്തു​ ​കാ​ര്യ​മെ​ന്നും​ ​ല​ക്ഷ്‌​മ​ണ​ൻ​ ​ചോ​ദി​ച്ചു.​ ​ഷേ​ക്‌​സ്‌​പി​യ​റു​ടെ​ ​'​ഒ​ഥ​ല്ലോ​"​​ ​ആ​ണ് ​അ​വി​ടെ​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​തെ​ന്നും​ ​ഷേ​ക്‌​സ്‌​പി​യ​ർ​ ​കൃ​തി​ ​ആ​ര​വ​ത​രി​പ്പി​ച്ചാ​ലും​ ​ത​നി​ക്കു​ ​കേ​ൾ​ക്കാ​ൻ​ ​താ​ല്പ​ര്യ​മു​ണ്ടെ​ന്നും​ ​രാ​മ​ഭ​ദ്ര​ൻ​ ​മ​റു​പ​ടി​ ​പ​റ​ഞ്ഞു.​പ​രി​പാ​ടി​ ​ക​ഴി​ഞ്ഞ​ശേ​ഷം​ ​ല​ക്ഷ്‌​മ​ണ​ൻ​ ​അ​ഭി​പ്രാ​യം​ ​ചോ​ദി​ച്ച​പ്പോ​ൾ​ ​രാ​മ​ഭ​ദ്ര​ൻ​ ​പ​റ​ഞ്ഞ​ത്,​ ​കു​റ​ച്ചു​ ​പ​റ​ഞ്ഞു​ ​കൂ​ടു​ത​ൽ​ ​ധ്വ​നി​പ്പി​ക്കു​ന്ന​താ​ണ് ​ക​ല​യെ​ന്നും​ ​ക​ഥാ​പ്ര​സം​ഗം​ ​അ​മി​ത​വാ​ചാ​ല​ത​ ​കൊ​ണ്ട് ​ക​ലാ​വി​രു​ദ്ധ​മാ​വു​ന്നു​വെ​ന്നും​ ​എ​ന്നാ​ൽ,​ ​വി​ശ്വ​സാ​ഹി​ത്യ​ത്തെ​ ​സാ​ധാ​ര​ണ​ക്കാ​രാ​യ​ ​മ​ല​യാ​ളി​ക​ൾ​ക്ക് ​ഭം​ഗി​യാ​യി​ ​പ​രി​ച​യ​പ്പെ​ടു​ത്തു​ന്നു​ ​എ​ന്ന​തു​കൊ​ണ്ട് ​സാം​ബ​ശി​വ​ന്റെ​ ​ക​ഥാ​പ്ര​സം​ഗ​ത്തി​ന് ​അ​തി​ന്റെ​താ​യ​ ​പ്ര​സ​ക്തി​യു​ണ്ടെ​ന്നു​മാ​ണ്.​ ​സാം​ബ​ശി​വ​ന്റെ​ ​ക​ഥാ​പ്ര​സം​ഗ​ര​ജ​ത​ജൂ​ബി​ലി​ക്ക് ​വി.​ജെ.​ടി,​ഹാ​ളി​ൽ​ ​വ​ച്ച് ​അ​ദ്ദേ​ഹ​ത്തി​ന് ​ഒ​രു​ ​സ്വീ​ക​ര​ണം​ ​ന​ൽ​കി​യി​രു​ന്നു.​ ​അ​വി​ടെ​ ​വ​ച്ച് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പു​തി​യ​ ​ക​ഥാ​പ്ര​സം​ഗ​മാ​യ​ ​ബി​മ​ൽ​ ​മി​ത്ര​യു​ടെ​ ​'​‌​വാ​ങ്ങാം​"​ ​എ​സ് .​കെ.​പൊ​റ്റെ​ക്കാ​ട്ട് ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്തു.​ ​രാ​ഷ്ട്രീ​യ,​സാ​ഹി​ത്യ,​ ​സാം​സ്‌​കാ​രി​ക​രം​ഗ​ങ്ങ​ളി​ലെ​ ​ഒ​ട്ടേ​റെ​ ​പ്ര​മു​ഖ​വ്യ​ക്തി​ക​ൾ​ ​പ​ങ്കെ​ടു​ത്ത​ ​ആ​ ​പ​രി​പാ​ടി​യി​ൽ​ ​രാ​മ​ഭ​ദ്ര​ന് ​ഏ​റ്റ​വും​ ​കൗ​തു​ക​മാ​യി​ ​തോ​ന്നി​യ​ത് ​ക്ലാ​സി​ൽ​ ​വ​ച്ച് ​അ​മി​ത​വാ​ചാ​ല​ത​ ​കാ​ര​ണം​ ​കു​ഞ്ച​ൻ​ ​ന​മ്പ്യാ​രു​ടെ​ ​കൃ​തി​ക​ൾ​ക്ക് ​പോ​ലും​ ​സാ​ഹി​ത്യ​മ​ണ്ഡ​ല​ത്തി​ൽ​ ​പ്ര​വേ​ശ​ന​മി​ല്ലെ​ന്നും​ ​ക​ഥാ​പ്ര​സം​ഗ​ങ്ങ​ൾ​ക്കും​ ​അ​തു​കൊ​ണ്ട് ​ക​ല​യു​ടെ​ ​മേ​ഖ​ല​യി​ലേ​ക്ക് ​ക​ട​ക്കാ​ൻ​ ​ക​ഴി​യു​ക​യി​ല്ലെ​ന്നും​ ​പ​റ​ഞ്ഞ​ ​അ​ദ്ധ്യാ​പ​ക​നാ​യ​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​സാം​ബ​ശി​വ​നെ​ ​വാ​നോ​ളം​ ​പു​ക​ഴ്‌​ത്തി​ക്കൊ​ണ്ട് ​സം​സാ​രി​ച്ചു​ ​എ​ന്ന​താ​ണ്.​ ​ഒ​ന്നു​ര​ണ്ടു​ ​വ​ർ​ഷ​ങ്ങ​ളി​ൽ​ ​എ​ന്താ​യാ​ലും​ ​പാ​ര​മ്പ​ര്യ​വാ​ദി​ക​ൾ​ ​വി​ട്ടു​വീ​ഴ്‌​ച​യ്‌​ക്ക് ​ത​യാ​റാ​യി​ല്ല.​ ​ക്ഷേ​ത്ര​മൈ​താ​ന​ത്ത് ​ഈ​ശ്വ​ര​നി​ഷേ​ധം​ ​പ​റ​യാ​ന​നു​വ​ദി​ക്കി​ല്ലെ​ന്ന​ ​പി​ടി​വാ​ശി​യി​ലാ​യി​രു​ന്നു​ ​അ​വ​ർ.​ ​മൂ​ന്നാം​ ​പ്രാ​വ​ശ്യം​ ​പു​രോ​ഗ​മ​ന​വാ​ദി​ക​ൾ​ക്ക് ​മേ​ൽ​ക്കൈ​ ​ല​ഭി​ച്ചു.​ അ​വ​ർ​ ​സാം​ബ​ശി​വ​ന്റെ​ ​പ​രി​പാ​ടി​ ​ഉ​ൾ​പ്പെ​ടു​ത്തു​ക​യും​ ​ചെ​യ്തു.​ ​ആ​ ​രാ​ത്രി​യി​ലെ​ ​സാം​ബ​ശി​വ​ന്റെ​ ​ര​ണ്ടാ​മ​ത്തെ​ ​പ്രോ​ഗ്രാ​മാ​യി​രു​ന്നു​ ​ആ​ലി​ന്ചു​വ​ട്ടി​ലേ​ത്.​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പ​രി​പാ​ടി​യാ​രം​ഭി​ക്കേ​ണ്ട​ ​പ​ത്തു​മ​ണി​ ​വ​രെ​ ​ഗാ​ന​മേ​ള​യും​ ​നൃ​ത്ത​നൃ​ത്യ​ങ്ങ​ളും​ ​ന​ട​ന്നു.​ സ​ന്ധ്യ​മ​യ​ങ്ങി​യ​പ്പോ​ൾ​ത്ത​ന്നെ​ ​അ​ന്ത​രീ​ക്ഷം​ ​ഇ​രു​ണ്ടു.​ഒ​രു​ ​വ​ല്ലാ​ത്ത​ ​ത​ണു​ത്ത​ ​കാ​റ്റ് ​വീ​ശി.​ ​രാ​മ​ഭ​ദ്ര​ൻ​ ​ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ​ ​പ്ര​ദ​ക്ഷി​ണം​ ​ന​ട​ത്തി​ ​ഗ​ണ​പ​തി​ ​പ്ര​തി​ഷ്ഠ​യ്‌​ക്ക​ടു​ത്തെ​ത്തി​യ​പ്പോ​ൾ​ ​ആ​രോ​ ​നി​ന്ന് ​ഒ​ന്നി​ന് ​പി​ന്നി​ലൊ​ന്നാ​യി​ ​അ​ഞ്ചു​ ​നാ​ളി​കേ​ര​ങ്ങ​ൾ​ ​ഉ​ട​യ്‌​ക്കു​ന്ന​തു​ക​ണ്ടു.​
​'​'​ബാ​ല​ന​ല്ലേ​?​""
ബാ​ല​ൻ​ ​വി​ള​റി.​ ​പു​രോ​ഗ​മ​ന​വാ​ദി​ക​ളി​ലെ​ ​പ്ര​മു​ഖ​നും​ ​നി​രീ​ശ്വ​ര​വാ​ദി​യു​മാ​ണ് ​ബാ​ല​ൻ.
'​'​തേ​ങ്ങാ​ ​ഉ​ട​യ്‌​ക്കു​ന്ന​ത്?​""
രാ​മ​ഭ​ദ്ര​ൻ​ ​ചോ​ദി​ച്ചു.​അ​ങ്ങു​മി​ങ്ങും​ ​പ​രി​ഭ്ര​മ​ത്തോ​ടെ​ ​നോ​ക്കി​യി​ട്ട് ​ബാ​ല​ൻ​ ​പ​റ​ഞ്ഞു:
'​'​രാ​മാ,​ ​നീ​യാ​രോ​ടും​ ​പ​റ​യ​രു​ത്.​ ​സാം​ബ​ന്റെ​ ​പ​രി​പാ​ടി​ക്ക് ​മ​ഴ​ ​പെ​യ്യാ​തി​രി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ്.​ഏ​തു​ ​തെ​ണ്ടി​യാ​ണ് ​ന​മ്മ​ളെ​ ​ര​ക്ഷി​ക്കാ​ൻ​ ​വ​രു​ന്ന​തെ​ന്ന് ​ആ​ർ​ക്ക​റി​യാം​?​""
പ​റ​ഞ്ഞു​ ​ക​ഴി​ഞ്ഞു​ ​ബാ​ല​ൻ​ ​ശ​ര​വേ​ഗ​ത്തി​ൽ​ ​പു​റ​ത്തേ​ക്കി​റ​ങ്ങി​പ്പോ​യി.
ആ​ ​നാ​ളി​കേ​ര​ങ്ങ​ൾ​ ​പാ​ഴാ​യി.​ ​പ​ത്തു​മ​ണി​ക്ക് ​സാം​ബ​ശി​വ​ൻ​ ​എ​ത്തി.​ ​പ​ത്ത​ര​യാ​യ​പ്പോ​ൾ​ ​ക​ഥ​ ​പ​റ​യാ​ൻ​ ​തു​ട​ങ്ങി. ​മൂ​ന്നാ​മ​തൊ​രു​ ​പ​രി​പാ​ടി​ ​കൂ​ടി​യു​ണ്ട​ത്രേ​ ​അ​ന്നു​ത​ന്നെ​ ​സാം​ബ​ശി​വ​ന്.
ര​ണ്ടു​വ​ശ​ത്തു​ ​മേ​ശ​ക​ൾ.​ ​അ​വ​യ്‌​ക്കു​മു​ക​ളി​ൽ​ ​ഹാ​ർ​മോ​ണി​യ​വും​ ​ത​ബ​ല​യും.​ ​അ​ത് ​കൈ​കാ​ര്യം​ ​ചെ​യ്യു​ന്ന​വ​ർ​ ​ചെ​റു​താ​യി​ ​താ​ള​മി​ട്ടു.​മേ​ശ​ക​ൾ​ക്കി​ട​യി​ൽ​ ​മൈ​ക്ക്.​ വ​ശ​ത്ത് ​ക്ലാ​രി​നെ​റ്റു​മാ​യി​ ​ഒ​രു​ ​ക​ലാ​കാ​ര​ൻ.​ ​വാ​ദ്യം​ ​മു​റു​കി​യ​മ​ർ​ന്ന​പ്പോ​ൾ​ ​സാം​ബ​ശി​വ​ൻ​ ​രം​ഗ​ത്തു​വ​ന്നു.​ ​കൈ​യ​ടി​ ​മു​ഴ​ങ്ങി.​ ​മൈ​ക്കി​നു​പി​ന്നി​ലെ​ത്തി​ ​സാം​ബ​ശി​വ​ൻ​ ​നി​ന്നു.​ അ​ദ്ദേ​ഹം​ ​തു​ട​ങ്ങി:
'​'​സു​ഹൃ​ത്തു​ക്ക​ളേ​ ,​ ​സ​മ​യം​ ​അ​തി​ക്ര​മി​ച്ചു​പോ​യ​തു​കൊ​ണ്ട് ​ആ​മു​ഖ​ങ്ങ​ൾ​ക്കൊ​ന്നും​ ​നി​ൽ​ക്കാ​തെ​ ​ക​ഥ​യി​ലേ​ക്ക് ​ക​ട​ക്കു​ക​യാ​ണ്.​""
അ​തി​ശ​ക്ത​മാ​യ​ ​ഒ​രു​ ​കാ​റ്റ് ​വീ​ശി.
സാം​ബ​ശി​വ​ൻ​ ​തു​ട​ർ​ന്നു:
'​'​ക​ഥാ​പ്ര​സം​ഗ​ ​പ്ര​സ്ഥാ​ന​ത്തി​ലൂ​ടെ​ ​മ​ല​യാ​ളി​ക​ളു​ടെ​ ​മ​നം​ ​ക​വ​ർ​ന്ന​വി​ശ്വ​സാ​ഹി​ത്യ​ത്തി​ലെ​ ​ഒ​ര​ന​ശ്വ​ര​ക​ഥാ​നാ​യി​ക​ ​'​അ​നീ​സ്യ.​"​ ​വി​ശ്വ​വി​ഖ്യാ​ത​സാ​ഹി​ത്യ​കാ​ര​നാ​യ​ ​കൗ​ണ്ട് ​ലി​യോ​ ​ടോ​ൾ​സ്റ്റോ​യി​യു​ടെ​ ​'​ ​പ​വ​ർ​ ​ഓ​ഫ് ​ഡാ​ർ​ക്‌​നെ​സ്"​ ​അ​ഥ​വാ​ ​'​ത​മ​ശ്ശ​ക്തി​"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ലെ​ ​ക​ഥാ​നാ​യി​ക​ ​'​അ​നീ​സ്യ."
'​പു​ഷ്‌​പി​ത​ജീ​വി​ത​വാ​ടി​യി​ലോ​ര​പ്‌​സ​ര​ക​ന്യ​ക​യാ​ണ​നീ​സ്യ."
ത​ക​ർ​ത്തു​പെ​യ്ത​ ​മ​ഴ​യി​ൽ​ ​ക​ഥാ​പ്ര​സം​ഗ​ത്തി​ലെ​ ​ആ​ ​ആ​ദ്യ​വ​രി​പോ​ലും​ ​ആ​രു​ടേ​യും​ ​ചെ​വി​യി​ലെ​ത്തി​യി​ല്ല.
ഓ​ടി​പ്പാ​ഞ്ഞു​ ​മ​ര​ങ്ങ​ളു​ടെ​യോ​ ​കെ​ട്ടി​ട​ങ്ങ​ളു​ടെ​യോ​ ​കീ​ഴെ​ ​അ​ഭ​യം​ ​പ്രാ​പി​ച്ച​വ​ർ​ ​ചെ​വി​ ​വ​ട്ടം​ ​പി​ടി​ച്ചു.​ ​സാം​ബ​ശി​വ​ൻ​ ​ശ​ബ്ദ​മു​യ​ർ​ത്തി​ ​മ​ഴ​യെ​ ​തോ​ൽ​പി​ക്കാ​ൻ​ ​ശ്ര​മി​ക്കു​ക​യാ​ണ്.
'​പു​ഷ്‌​പി​ത​ജീ​വി​ത​വാ​ടി​യി​ലൊ​ര​പ്സ​ര​ക​ന്യ​ക​യാ​ണ​നീ​സ്യ​""
പി​ന്നെ​ ​ഏ​റെ​ക്കാ​ല​ത്തോ​ളം​ ​ആ​ലി​ൻ​ചു​വ​ട്ടി​ലെ​ ​വി​ശ്വാ​സി​ക​ൾ​ ​ത​രം ​കി​ട്ടു​മ്പോ​ഴൊ​ക്കെ​ ​ആ​ ​ക​ഥാ​പ്ര​സം​ഗ​ക​ഥ​ ​ച​ർ​ച്ച​ ​ചെ​യ്തു.​അ​വി​ശ്വാ​സ​ത്തി​നു​മേ​ൽ​ ​വി​ശ്വാ​സം​ ​നേ​ടു​ന്ന​ ​വി​ജ​യ​മാ​യി​ട്ടാ​ണ് ​പ്ര​കൃ​തി​ ​ചെ​യ്ത​ ​ആ​ ​ച​തി​യെ​ ​അ​വ​രാ​ഘോ​ഷി​ച്ച​ത്.
രാ​മ​ഭ​ദ്ര​നും​ ​ല​ക്ഷ്‌​മ​ണ​നും​ ​കോ​ളേ​ജി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്താ​ണ് ​ഉ​ദ​യാ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​ക്ല​ബ്ബി​ന്റെ​ ​പി​റ​വി.​ ​തു​ട​ക്കം​ ​തൊ​ട്ടേ​ ​സ​മി​തി​യി​ൽ​ ​സ​ജീ​വ​മാ​യി​രു​ന്നു​ ​സ​ഹോ​ദ​ര​ന്മാ​ർ.​ ​ക്ഷേ​ത്ര​ത്തി​ലെ​യോ​ ​ഗ്ര​ന്ഥ​ശാ​ല​യി​ലെ​യോ​ ​പ​രി​പാ​ടി​ക​ളി​ൽ​നി​ന്നു​ ​വ്യ​ത്യ​സ്‌​ത​മാ​യി​ ​ക​ലാ​സ​മി​തി​യു​ടെ​ ​പ​രി​പാ​ടി​ക​ൾ​ ​നാ​ട്ടു​കാ​ർ​ ​ത​ന്നെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​താ​വ​ണം​ ​എ​ന്നൊ​രു​ ​ധാ​ര​ണ​ ​തു​ട​ക്ക​ത്തി​ലേ​യു​ണ്ടാ​യി​രു​ന്നു.​ ​ഉ​ദ്ഘാ​ട​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ ​ഒ​രു​ ​വി​ൽ​പ്പാ​ട്ടാ​ണ് ​ഒ​രു​ക്കി​യി​രു​ന്ന​ത്.
സ​മി​തി​യു​ടെ​ ​ഉ​ദ്ഘാ​ട​നം​ ​പ​ഞ്ചാ​യ​ത്ത് ​പ്ര​സി​ഡ​ന്റ് ​ശ​ശാ​ങ്ക​ൻ​ ​നാ​യ​ർ​ ​നി​ർ​വ​ഹി​ച്ചു.
തു​ട​ർ​ന്ന്,​ ​നാ​ടി​ന്റെ​ ​ഭാ​വി​വാ​ഗ്ദാ​ന​ങ്ങ​ളാ​യ​ ​ക​ലാ​കാ​ര​ന്മാ​ർ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​വി​ൽ​പ്പാ​ട്ട് ​തു​ട​ങ്ങാ​ൻ​ ​പോ​കു​ന്നു​ ​എ​ന്ന​ ​അ​നൗ​ൺ​സ്‌​മെ​ന്റു​ണ്ടാ​യി.​ ​ആ​ലി​ൻ​ചു​വ​ടി​ന്റെ​ ​ആ​സ്ഥാ​ന​ക​വി​യാ​യ​ ​ആ​ലി​ൻ​ചു​വ​ട് ​എ.​ആ​ർ.​ര​ചി​ച്ച​ ​'​ ​ദേ​വ​ക​ന്യ​ക​"​ ​എ​ന്ന​ ​ക​ഥ​യാ​യി​രു​ന്നു​ ​നാ​ട്ടി​ലെ​ ​ചെ​റു​പ്പ​ക്കാ​ർ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​രാ​മ​ഭ​ദ്ര​നെ​ ​സം​ഘാ​ട​ക​ർ​ ​ക്ഷ​ണി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​അ​ണി​യ​റ​ശി​ല്പി​ക​ളെ​ക്കു​റി​ച്ചു​ ​വ​ലി​യ​ ​വി​ശ്വാ​സ​മി​ല്ലാ​ത്ത​തു​കൊ​ണ്ട് ​അ​വ​ൻ​ ​ഒ​ഴി​ഞ്ഞു​ ​മാ​റി.
മ​ദ്യ​ത്തി​ൽ​ ​ആ​ണ്ടു​മു​ങ്ങി​യ​ ​മ​ട്ടി​ലാ​ണ് ​ക​ലാ​കാ​ര​ന്മാ​ർ​ ​ത​ട്ടി​ന്മേ​ൽ​ ​ക​യ​റി​യ​ത്.​ ​മ​ദ്യ​പി​ച്ചി​ല്ലെ​ങ്കി​ൽ​ ​ക​ലാ​കാ​ര​നാ​വി​ല്ലെ​ന്ന് ​ആ​ത്മാ​ർ​ത്ഥ​മാ​യി​ ​വി​ശ്വ​സി​ച്ച​വ​രാ​യി​രു​ന്നു​ ​അ​വ​ർ,​ ​ഇ​ട​യ്‌​ക്കി​ട​യ്‌​ക്ക് ​ചാ​ർ​ജ് ​ചെ​യ്യാ​നാ​യി​ ​കു​പ്പി​ക​ളി​ൽ​ ​മി​ക്സ് ​ചെ​യ്ത​ ​ദ്രാ​വ​കം​ ​സ്റ്റേ​ജി​ലേ​ക്കെ​ടു​ക്കാ​നു​ള്ള​ ​ദീ​ർ​ഘ​വീ​ക്ഷ​ണ​വും​ ​അ​വ​ർ​ക്കു​ണ്ടാ​യി​രു​ന്നു.​ വി​ൽ​പ്പാ​ട്ട് ​തു​ട​ങ്ങി​ ​കു​റ​ച്ചാ​യ​പ്പോ​ഴേ​ക്ക് ​ക​ഥ​ ​ഒ​രു​ ​വ​ഴി​ക്കും​ ​പാ​ട്ട് ​മ​റ്റൊ​രു​ ​വ​ഴി​ക്കു​മാ​യി.​വി​ല്ലി​ല​ടി​ച്ചു​കൊ​ണ്ടി​രു​ന്ന​ ​ക​ലാ​കാ​ര​ൻ​ ​മൂ​ന്നാ​മ​തൊ​രു​ ​വ​ഴി​ക്കും​!​ ​അ​ക്കാ​ല​ത്തെ​ ​ഏ​തോ​ ​ഹി​റ്റ് ​സി​നി​മ​യി​ലെ​ ​ക​ഥ​യാ​ണ് ​'​ദേ​വ​ക​ന്യ​ക​"​"​ ​യു​ടെ​ ​സ്ഥാ​ന​ത്ത് ​ക​ഥ​ ​പ​റ​ച്ചി​ൽ​ക്കാ​ര​ൻ​ ​കു​ഴ​ഞ്ഞ​ ​ശ​ബ്‌​ദ​ത്തി​ൽ​ ​അ​വ​ത​രി​പ്പി​ച്ച​ത്.​അ​തി​നോ​ട് ​നീ​തി​ ​പു​ല​ർ​ത്താ​നെ​ന്നോ​ണം​ ​പ്ര​സി​ദ്ധ​മാ​യ​ ​സി​നി​മാ​ഗാ​ന​ങ്ങ​ൾ​ ​ആ​ല​പി​ക്കു​ക​യാ​ണ് ​പാ​ട്ടു​കാ​ര​ൻ​ ​ചെ​യ്ത​ത്.​ ​വി​ല്ല​ടി​ക്കാ​ര​ന് ​ശ​രീ​ര​മി​ള​കി​യ​പ്പോ​ൾ​ ​പി​ന്നി​ലേ​ക്ക് ​തി​രി​ഞ്ഞു​ ​ഛ​ർ​ദി​ക്കേ​ണ്ട​താ​യും​ ​വ​ന്നു​കൂ​ടി.
സം​ഗ​തി​ക​ൾ​ ​പ​ര​മാ​വ​ധി​ ​വ​ഷ​ളാ​യ​പ്പോ​ൾ​ ​രാ​മ​ഭ​ദ്ര​ൻ​ ​സ്റ്റേ​ജി​ന്റെ​ ​പി​ന്നി​ലേ​ക്ക് ​ചെ​ന്നു.​അ​വി​ടെ​ ​സം​ഹാ​ര​രു​ദ്ര​നാ​യി​ ​ആ​ലി​ൻ​ചു​വ​ട് ​എ.​ആ​ർ.​നി​ൽപ്പുണ്ടാ​യി​രു​ന്നു.​അ​യാ​ൾ​ ​അ​ല​റു​ക​യാ​യി​രു​ന്നു:
'​'​ഒ​രു​ ​സാ​ഹി​ത്യ​കാ​ര​ന്റെ​ ​ക​ഥ​ ​മാ​റ്റി​ക്ക​ള​യാ​ൻ​ ​ആ​ർ​ക്കും​ ​അ​ധി​കാ​ര​മി​ല്ല.​ഇ​വ​ന്മാ​ർ​ക്കെ​തി​രെ​ ​ഞാ​ൻ​ ​സി​വി​ലാ​യും​ ​ക്രി​മി​ന​ലാ​യും​ ​കേ​സ് ​കൊ​ടു​ക്കും..​സു​പ്രീം​ ​കോ​ട​തി​ ​വ​രെ​ ​പോ​യാ​ലും​ ​ഇ​വ​ന്മാ​ർ​ക്ക് ​ഞാ​ൻ​ ​ന​ല്ല​ ​ശി​ക്ഷ​ ​വാ​ങ്ങി​ക്കൊ​ടു​ക്കും.​ ​ഇ​നി​യീ​ ​നാ​ട്ടി​ൽ​ ​ഒ​രു​ ​ക​ലാ​കാ​ര​നും​ ​അ​പ​മാ​നി​ക്ക​പ്പെ​ട​രു​ത്.​""
ഒ​ന്നാം​ ​വാ​ർ​ഷി​ക​ത്തി​ന്റെ​ ​ബാ​ക്കി​പ​ത്രം​ ​ഇ​ങ്ങ​നെ​യാ​ണ്:​ആ​ലി​ൻ​ചു​വ​ട് ​എ.​ആ​ർ.​കേ​സ് ​ന​ട​ത്താ​ൻ​ ​എ​വി​ടെ​യും​ ​പോ​യി​ല്ല.​ത​ന്നെ​യു​മ​ല്ല,​ ​'​ദേ​വ​ക​ന്യ​ക​"​യു​ടെ​ ​ദു​ർ​വി​ധി​യി​ൽ​ ​മ​നം​ ​നൊ​ന്തു​പോ​യ​ ​അ​ദ്ദേ​ഹ​ത്തി​ൽ​ ​നി​ന്നും​ ​പി​ന്നീ​ട് ​ര​ച​ന​ക​ളൊ​ന്നും​ ​ഉ​ണ്ടാ​യി​ല്ല.​ഉ​ദ​യാ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​ക്ല​ബ്ബി​ന്റെ​ ​വി​ൽ​പ്പാ​ട്ട് ​ട്രൂ​പ്പ് ​പി​രി​ച്ചു​വി​ട​പ്പെ​ടു​ക​യും​ ​ചെ​യ്‌​തു.​അ​ടു​ത്ത​ ​വ​ർ​ഷം​ ​പു​രോ​ഗ​മ​ന​സ്വ​ഭാ​വ​മു​ള്ള​ ​ഒ​രു​ ​നാ​ട​കം​ ​ത​ന്നെ​ ​വേ​ണ​മെ​ന്ന് ​വാ​ശി​ ​പി​ടി​ച്ച​ത് ​ല​ക്ഷ്‌​മ​ണ​നാ​യി​രു​ന്നു.​ ​ല​ക്ഷ്‌​മ​ണ​ൻ​ ​ത​ന്നെ​ ​നാ​ട​ക​മെ​ഴു​തി​യാ​ൽ​ ​മ​തി​യെ​ന്ന് ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ളി​ൽ​ ​ഒ​രു​വി​ഭാ​ഗം​ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.​ ​സാ​മൂ​ഹി​ക​ബോ​ധം​ ​പു​ല​ർ​ത്തു​ന്ന​ ​നാ​ട​കം​ ​ത​ന്നെ​യാ​ണ് ​ല​ക്ഷ്‌​മ​ണ​ൻ​ ​ര​ചി​ച്ച​ത് ​കു​ടും​ബാം​ഗ​ങ്ങ​ളു​ടെ​ ​അ​ന്ധ​വി​ശ്വാ​സം​ ​കാ​ര​ണം​ ​വി​വാ​ഹം​ ​നി​ഷേ​ധി​ക്ക​പ്പെ​ട്ട​ ​ഒ​രു​ ​യു​വ​തി​ ​സ​മൂ​ഹ​ത്തി​നെ​തി​രെ​ ​ന​ട​ത്തു​ന്ന​ ​ക​ലാ​പ​മാ​ണ് ​അ​വ​ന്റെ​ ​'​തീ​നാ​ള​ങ്ങ​ൾ​"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ന്റെ​ ​പ്ര​മേ​യം.​ ​ല​ക്ഷ്‌​മ​ണ​ൻ​ ​വ​ലി​യ​ ​ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു.​ചി​ല​ ​പ​രീ​ക്ഷ​ണ​ങ്ങ​ളും​ ​അ​തി​നു​ ​വേ​ണ്ടി​ ​അ​വ​ൻ​ ​ന​ട​ത്തി​യി​രു​ന്നു.​ ​സി​നി​മ​യി​ലെ​പ്പോ​ലെ​ ​ടൈ​റ്റി​ലു​ക​ൾ​ ​തി​ര​ശീ​ല​യി​ലെ​ഴു​തി​ക്കാ​ണി​ക്കു​ക​യും​ ​പാ​ട്ടു​സീ​ൻ​ ​മൊ​ത്തം​ ​നി​ഴ​ൽ​നാ​ട​ക​മാ​യി​ ​അ​വ​ത​രി​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു​ ​പു​തു​മ​ക​ൾ.​ ​ര​ണ്ടാം​ ​വാ​ർ​ഷി​ക​ത്തി​നു​ ​തൊ​ട്ടു​മു​ൻ​പു​ത​ന്നെ​ ​സ​മി​തി​യി​ൽ​ ​കാ​റും​ ​കോ​ളും​ ​രൂ​പം​ ​കൊ​ണ്ടി​രു​ന്നു.​ ​ല​ക്ഷ്‌​മ​ണ​ന്റെ​ ​കൂ​ടെ​യു​ള്ള​വ​ർ​ ​ഒ​രു​ ​ചേ​രി​യി​ലും​ ​മു​തി​ർ​ന്ന​ ​ആ​ളു​ക​ൾ​ ​എ​തി​ർ​ചേ​രി​യി​ലു​മാ​യി​രു​ന്നു.​ ​എ​തി​ർ​ചേ​രി​ക്കാ​ർ​ ​ഒ​രു​ ​നൃ​ത്ത​പ​രി​പാ​ടി​യാ​ണ് ​ആ​സൂ​ത്ര​ണം​ ​ചെ​യ്ത​ത്.​ ​അ​തു​മാ​ത്രം​ ​മ​തി​യെ​ന്നാ​യി​രു​ന്നു​ ​അ​വ​രു​ടെ​ ​അ​ഭി​പ്രാ​യം.​ ​ല​ക്ഷ്‌​മ​ണ​നും​ ​കൂ​ട്ട​രും​ ​അ​തി​നെ​ ​ന​ഖ​ശി​ഖാ​ന്തം​ ​എ​തി​ർ​ത്തു.
വാ​ർ​ഷി​കാ​ഘോ​ഷം​ ​തു​ട​ങ്ങി.​ ​നാ​ട്ടി​ലെ​ ​പെ​ൺ​കു​ട്ടി​ക​ളു​ടെ​ ​അ​ര​ങ്ങേ​റ്റ​വു​മൊ​ക്കെ​ ​നൃ​ത്ത​പ​രി​പാ​ടി​യി​ലു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് ​സാ​മാ​ന്യം​ ​ന​ല്ലൊ​രു​ ​സ​ദ​സു​ണ്ടാ​യി​രു​ന്നു.​ ​'​തീ​നാ​ള​ങ്ങ​ളി​"​ ​ൽ​ ​എ​ന്തൊ​ക്കെ​യോ​ ​പു​തു​മ​ക​ളു​ണ്ടെ​ന്നു​ ​കേ​ട്ട് ​അ​തു​കാ​ണാ​നാ​യി​ ​വ​ന്നെ​ത്തി​യ​ ​ചെ​റു​പ്പ​ക്കാ​രും​ ​ധാ​രാ​ള​മു​ണ്ടാ​യി​രു​ന്നു.​നൃ​ത്ത​പ​രി​പാ​ടി​ക​ൾ​ ​ത​ര​ക്കേ​ടി​ല്ലാ​തെ​ ​ന​ട​ന്നു.​ ​അ​ത​വ​സാ​നി​ച്ച​പ്പോ​ൾ​ ​പ​ന്തി​യി​ല്ലാ​ത്ത​ ​ഒ​ര​നൗ​ൺ​സ്‌​മെ​ന്റു​ണ്ടാ​യി.​ ​'​ഉ​ദ​യാ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​ക്ല​ബ്ബി​"​ന്റെ​ ​ഒ​ന്നാം​ ​വാ​ർ​ഷി​കാ​ഘോ​ഷ​ങ്ങ​ൾ​ ​സ​മാ​പി​ക്കു​ന്നു​ ​എ​ന്നാ​യി​രു​ന്നു​ ​അ​നൗ​ൺ​സ്‌​മെ​ന്റ്.​ ​അ​നൗ​ൺ​സ്‌​മെ​ന്റ് ​ന​ട​ത്തി​യ​ ​ജ​ന​ക​ന്റെ​യ​ടു​ത്തു​ചെ​ന്ന് ​ല​ക്ഷ്‌​മ​ണ​നും​ ​കൂ​ട്ട​രും​ ​ത​ട്ടി​ക്ക​യ​റി.​അ​ണി​യ​റ​യി​ൽ​ ​അ​ത് ​ന​ട​ക്കു​മ്പോ​ൾ​ ​കു​റേ​ ​ആ​ളു​ക​ൾ​ ​മു​ൻ​വ​ശ​ത്ത് ​കെ​ട്ടി​യി​രു​ന്ന​ ​ക​ർ​ട്ട​ൻ​ ​അ​ഴി​ച്ചെ​ടു​ക്കു​ക​യാ​യി​രു​ന്നു.​ ​അ​വി​ടെ​യും​ ​ആ​ളു​കൂ​ടി.​ ​ല​ക്ഷ്‌​മ​ണ​ൻ​ ​മൈ​ക്കി​ന് ​മു​ൻ​പി​ൽ​ ​ചെ​ന്ന് ​അ​നൗ​ൺ​സ് ​ചെ​യ്തു.
'​'​സു​ഹൃ​ത്തു​ക്ക​ളേ,​ ​വാ​ർ​ഷി​കാ​ഘോ​ഷ​പ​രി​പാ​ടി​ക​ൾ​ ​അ​വ​സാ​നി​ച്ചി​ട്ടി​ല്ല.​ ​ആ​രും​ ​പി​രി​ഞ്ഞു​പോ​ക​രു​ത്.​ ​ക​ർ​ട്ട​ൻ​ ​അ​വ​ർ​ ​അ​ഴി​ച്ചെ​ടു​ത്തു.​ഞ​ങ്ങ​ൾ​ക്ക് ​ആ​ ​ക​ർ​ട്ട​ൻ​ ​ആ​വ​ശ്യ​മി​ല്ല.​ ​സ്റ്റേ​ജി​നു​ള്ളി​ൽ​ ​ഞ​ങ്ങ​ൾ​ ​കെ​ട്ടി​യി​ട്ടു​ള്ള​ ​വെ​ള്ള​ക്ക​ർ​ട്ട​ൻ​ ​മാ​ത്ര​മേ​ ​ഞ​ങ്ങ​ൾ​ക്കാ​വ​ശ്യ​മു​ള്ളൂ.​ ​സു​ഹൃ​ത്തു​ക്ക​ളേ,​ ​ഇ​താ​ ​തു​ട​ങ്ങു​ക​യാ​യി,​ ​നി​ങ്ങ​ൾ​ ​ആ​കാം​ക്ഷാ​ ​പൂ​ർ​വം​ ​കാ​ത്തി​രു​ന്ന​ ​'​ ​തീ​നാ​ള​ങ്ങ​ൾ.​""
അ​നൗ​ണ്സ്‌​മെ​ന്റോ​ടു​കൂ​ടി​ ​സ്റ്റേ​ജി​ലെ​ ​വെ​ളി​ച്ചം​ ​അ​ണ​യു​ക​യും​ ​വെ​ള്ള​ത്തി​ര​ശീ​ല​യി​ൽ​ ​'​ഉ​ദ​യ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​ക്ല​ബ് ​അ​വ​ത​രി​പ്പി​ക്കു​ന്ന​"​"​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​തെ​ളി​യു​ക​യും​ ​ചെ​യ്തു.​ ​ഡ്ര​മ്മി​ന്റെ​ ​ഉ​ച്ച​ത്തി​ലു​ള്ള​ ​ശ​ബ്‌​ദ​ത്തോ​ടെ​ ​'​തീ​നാ​ള​ങ്ങ​ൾ​"​ ​എ​ന്ന​ ​ടൈ​റ്റി​ൽ​ ​തെ​ളി​ഞ്ഞ​തും​ ​മൈ​താ​ന​ത്തെ​ ​ലൈ​റ്റു​ക​ൾ​ ​മു​ഴു​വ​ൻ​ ​അ​ണ​ഞ്ഞു.​മൈ​ക്കി​ന്റെ​ ​ശ​ബ്‌​ദം​ ​നി​ല​ച്ചു.​വൈ​ദ്യു​തി​ ​പൂ​ർ​ണ്ണ​മാ​യും​ ​ഛേ​ദി​ക്ക​പ്പെ​ട്ടു.​ആ​ൾ​ക്കൂ​ട്ട​ത്തി​ൽ​ ​നി​ന്ന് ​കൂ​ക്കി​വി​ളി​യും​ ​ബ​ഹ​ള​വു​മു​യ​ർ​ന്നു.​ ​ഇ​രു​ട്ടി​ൽ​ ​എ​ന്തും​ ​സം​ഭ​വി​ക്കാ​മെ​ന്നു​ ​ഭ​യ​ന്ന് ​സ്ത്രീ​ക​ൾ​ ​കൂ​ട്ട​മാ​യി​ ​ഓ​ടാ​ൻ​ ​തു​ട​ങ്ങി.
ആ​ ​ബ​ഹ​ള​ത്തി​ന് ​മു​ക​ളി​ലൂ​ടെ​ ​ല​ക്ഷ്‌​മ​ണ​ന്റെ​ ​ക​ന​ത്ത​ ​ശ​ബ്ദം​ ​ഉ​യ​ർ​ന്നു​ ​മു​ഴ​ങ്ങി​:​ ​'​'​ഈ​ ​ചെ​റ്റ​ത്ത​ര​ത്തി​നു​ ​പി​ന്നി​ലെ​ ​ക​റു​ത്ത​ ​കൈ​ക​ൾ​ ​ആ​രു​ടെ​തെ​ന്ന് ​ഞ​ങ്ങ​ൾ​ക്ക​റി​യാം.​ ​ഈ​ ​നാ​ട്ടു​കാ​ർ​ക്ക​റി​യാം.​ ​നി​ങ്ങ​ൾ​ ​വേ​ണ​മെ​ങ്കി​ൽ​ ​ഞ​ങ്ങ​ളെ​ ​കൊ​ന്നു​കൊ​ള്ളൂ.​ ​പ​ക്ഷേ,​ ​ഞ​ങ്ങ​ളെ​ ​തോ​ൽ​പ്പി​ക്കാ​നാ​വി​ല്ല.​കൃ​ത്യം​ ​ഒ​രു​ ​മാ​സ​ത്തി​നു​ള്ളി​ൽ​ ​ഇ​തേ​ ​വേ​ദി​യി​ൽ​ ​വ​ച്ച് ​'​തീ​നാ​ള​ങ്ങ​ൾ​"​ ​അ​വ​ത​രി​പ്പി​ക്കു​മെ​ന്ന് ​ഞ​ങ്ങ​ൾ​ ​നി​ങ്ങ​ൾ​ക്കു​റ​പ്പു​ ​ത​രു​ന്നു.​""
എ​ന്താ​ണ് ​സം​ഭ​വി​ച്ച​തെ​ന്ന് ​പി​ന്നീ​ട് ​വ്യ​ക്ത​മാ​യി.​ ​ബം​ഗ്ലാ​വി​ൽ​ ​ശ്രീ​ധ​ര​ൻ​ ​പി​ള്ള​ ​എ​ന്ന​ ​നാ​ട്ടു​പ്ര​മാ​ണി​യു​ടെ​ ​വീ​ട്ടി​ൽ​ ​നി​ന്നാ​ണ് ​ഉ​ത്സ​വ​പ്പ​റ​മ്പി​ലേ​ക്കു​ള്ള​ ​വൈ​ദ്യു​തി​ ​ക​ണ​ക്‌​റ്റ് ​ചെ​യ്തി​രു​ന്ന​ത്.​ ​ല​ക്ഷ്‌​മ​ണ​ന്റെ​ ​വി​രു​ദ്ധ​ചേ​രി​യി​ലെ​ ​അം​ഗ​മാ​യി​രു​ന്നു​ ​അ​യാ​ൾ.​അ​യാ​ളു​ടെ​ ​മ​ക​ൾ​ ​ഡാ​ൻ​സ് ​ക​ളി​ക്കാ​നു​ണ്ടാ​യി​രു​ന്നു.​ ​നൃ​ത്ത​പ​രി​പാ​ടി​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​അ​വ​ർ​ ​ഫ്യൂ​സൂ​രു​ക​യാ​യി​രു​ന്നു.​പി​ന്നീ​ട് ​ഏ​റെ​ക്കാ​ലം​ ​'​ ​ക​റു​ത്ത​ ​കൈ​" ​എ​ന്ന​ ​പേ​രി​ലാ​ണ് ​ശ്രീ​ധ​ര​ൻ​ ​പി​ള്ള​ ​നാ​ട്ടി​ൽ​ ​അ​റി​യ​പ്പെ​ട്ട​ത്.
ല​ക്ഷ്‌​മ​ണ​ൻ​ ​വാ​ക്ക് ​പാ​ലി​ച്ചു.​ ​ഒ​രാ​ഴ്‌​ച​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ആ​ലി​ൻ​ച്ചു​വ​ട്ടി​ൽ​ ​ഒ​രു​ ​നോ​ട്ടീ​സ് ​പ്ര​ച​രി​ച്ചു.​ ​ന​വോ​ദ​യ​ ​ആ​ർ​ട്സ് ​ആ​ൻ​ഡ് ​സ്‌​പോ​ർ​ട്സ് ​ക്ല​ബ് ​എ​ന്നൊ​രു​ ​പു​തി​യ​ ​ക​ലാ​സ​മി​തി​ ​രൂ​പം​ ​കൊ​ണ്ടി​രി​ക്കു​ന്നു​വെ​ന്നും​ ​അ​തി​ന്റെ​ ​ഉ​ദ്ഘാ​ട​നം​ ​പ്ര​ശ​സ്ത​നാ​യ​ ​ഒ​രു​ ​സാ​ഹി​ത്യ​കാ​ര​ൻ​ ​നി​ർ​വ​ഹി​ക്കു​മെ​ന്നു​മാ​യി​രു​ന്നു​ ​നോ​ട്ടീ​സ്.​ ​ഒ​പ്പം​ ​മാ​ലോ​ക​ർ​ ​ആ​കാം​ക്ഷാ​പൂ​ർ​വം​ ​കാ​ത്തി​രി​ക്കു​ന്ന​ ​'​തീ​നാ​ള​ങ്ങ​ൾ​"​ ​എ​ന്ന​ ​ന​വോ​ദ​യ​യു​ടെ​ ​പ്ര​ഥ​മോ​പ​ഹാ​ര​വും​ ​മ​റ്റു​ ​ക​ലാ​പ​രി​പാ​ടി​ക​ളും​ ​അ​ന്നേ​ദി​വ​സം​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ടു​ന്ന​താ​ണെ​ന്നും​ ​നോ​ട്ടീ​സ് ​പ​റ​ഞ്ഞു.
ആ​ലി​ൻ​ചു​വ​ട്ടി​ന്റെ​ ​ച​രി​ത്ര​ത്തി​ൽ​ ​ക​ണ്ടി​ട്ടി​ല്ലാ​ത്ത​ ​ആ​ൾ​ക്കൂ​ട്ട​മാ​യി​രു​ന്നു​ ​ന​വോ​ദ​യ​യു​ടെ​ ​ഉ​ദ്ഘാ​ട​ന​പ​രി​പാ​ടി​ക​ൾ​ ​കാ​ണാ​ൻ​ ​എ​ത്തി​യി​രു​ന്ന​ത്.​വൈ​ക്കം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​രാ​യി​രു​ന്നു​ ​ഉ​ദ്ഘാ​ട​ക​ൻ.​പ​ല​രെ​ക്കൊ​ണ്ടും​ ​ശു​പാ​ർ​ശ​ ​ചെ​യ്യി​ച്ചു​ ​ല​ക്ഷ്‌​മ​ണ​ൻ​ ​ത​ന്നെ​യാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​ഒ​ന്നി​ലേ​റെ​ത്ത​വ​ണ​ ​നേ​രി​ൽ​പോ​യി​ക്ക​ണ്ട് ​ഉ​റ​പ്പി​ച്ച​ത്.​ ​നാ​ട​ക​ത്തി​ന്റെ​ ​പ​ണി​ക​ളു​ണ്ടാ​യി​രു​ന്ന​തു​കൊ​ണ്ട് ​ഉ​ദ്ഘാ​ട​ന​സ​മ്മേ​ള​ന​ത്തി​ന് ​സ്റ്റേ​ജി​ലി​രി​ക്കാ​ൻ​ ​ല​ക്ഷ്‌​മ​ണ​ന് ​ക​ഴി​ഞ്ഞി​ല്ല.​സെ​ക്ര​ട്ട​റി​ ​സ്വാ​ഗ​തം​ ​പ​റ​യു​മ്പോ​ൾ​ ​സ്റ്റേ​ജി​നു​ ​പി​ന്നി​ൽ​ ​നി​ന്ന് ​അ​പ്പോ​ൾ​ ​മാ​ത്രം​ ​വ​ന്ന​ ​മ്യൂ​സി​ക്ക് ​പാ​ർ​ട്ടി​ക്ക് ​നി​ർ​ദേ​ശ​ങ്ങ​ൾ​ ​ന​ൽ​കു​ക​യാ​യി​രു​ന്നു​ ​ല​ക്ഷ്‌​മ​ണ​ൻ.​സ്വാ​ഗ​ത​പ്ര​സം​ഗ​ക​ൻ​ ​വൈ​ക്ക​ത്തി​ന്റെ​ ​പേ​ര് ​പ​റ​ഞ്ഞ​പ്പോ​ൾ​ ​എ​ന്താ​ണ് ​പ​റ​യു​ന്ന​തെ​ന്ന് ​കേ​ൾ​ക്കാ​ൻ​ ​ല​ക്ഷ്‌​മ​ണ​ൻ​ ​ചെ​വി​ ​വ​ട്ടം​ ​പി​ടി​ച്ചു.
'​'​ന​ല്ല​ ​ന​ല്ല​ ​ക​വി​താ​ത​ല്ല​ജ​ങ്ങ​ൾ​ ​കൊ​ണ്ട് ​മ​ല​യാ​ള​ ​കാ​വ്യ​ദേ​വ​ത​യ്‌​ക്ക് ​അ​ർ​ച്ച​ന​ ​ന​ട​ത്തു​ന്ന​ ​ഒ​രു​ ​മ​ഹാ​ക​വി​യാ​ണ് ​വൈ​ക്കം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​ർ​""
എ​ന്ന് ​പ​റ​യു​ന്ന​തു​കേ​ട്ട് ​അ​വ​ൻ​ ​സ്‌​റ്റേ​ജി​ലേ​ക്കോ​ടി.​ ​അദ്ധ്യ​ക്ഷ​ന്റെ​ ​അ​ടു​ത്തു​ചെ​ന്ന് ​വൈ​ക്ക​ത്തെ​ ​പ്ര​സം​ഗി​ക്കാ​ൻ​ ​വി​ളി​ക്കു​ന്ന​തി​ന് ​മു​ൻ​പ് ​വി​ശി​ഷ്ടാ​തി​ഥി​യെ​ ​പ​രി​ച​യ​പ്പെ​ടു​ത്താ​ൻ​ ​എ​ന്നെ​ ​വി​ളി​ക്ക​ണ​മെ​ന്ന് ​പ​റ​ഞ്ഞു.​അ​ത് ​അ​ധ്യ​ക്ഷ​നി​ഷ്‌​ട​പ്പെ​ട്ടി​ല്ല.
'​'​ഈ​ ​അ​വ​സാ​ന​ ​മി​നി​ട്ടി​ൽ​ ​ഇ​ങ്ങ​നെ​ ​പ​റ​ഞ്ഞാ​ലെ​ങ്ങ​നെ​?​ ​ഇ​ത് ​ന​ട​പ്പു​ള്ള​ ​കാ​ര്യ​മാ​ണോ​?​""
ല​ക്ഷ്‌​മ​ണ​ൻ​ ​ക്രു​ദ്ധ​നാ​യി​ ​അ​ദ്ധ്യ​ക്ഷ​നെ​ ​നോ​ക്കി.
'​'​ഇ​ത് ​ന​ട​ക്കി​ല്ലെ​ങ്കി​ൽ​ ​ഇ​ന്നി​വി​ടെ​ ​നാ​ട​ക​വും​ ​ന​ട​ക്കി​ല്ല.​""
എ​ന്ന് ​പ​റ​ഞ്ഞു​കൊ​ണ്ട് ​അ​വി​ടെ​നി​ന്നു​ ​ന​ട​ന്നു.​ ​അ​ദ്ധ്യ​ക്ഷ​ൻ​ ​പ​രി​ഭ്ര​മ​ത്തോ​ടെ​ ​ല​ക്ഷ്‌​മ​ണ​ൻ​ ​പോ​കു​ന്ന​വ​ഴി​ ​നോ​ക്കി​നി​ന്നു.​ ​അ​വ​ൻ​ ​പ​റ​ഞ്ഞാ​ൽ​ ​പ​റ​ഞ്ഞ​തു​പോ​ലെ​ ​ചെ​യ്യു​മെ​ന്ന് ​അ​യാ​ൾ​ക്ക​റി​യാ​മാ​യി​രു​ന്നു.
അ​ദ്ധ്യ​ക്ഷ​പ്ര​സം​ഗം​ ​ക​ഴി​ഞ്ഞ​യു​ട​നെ​ ​അ​ദ്ദേ​ഹം​ ​അ​ടു​ത്ത​പ​രി​പാ​ടി​ ​ഇ​ങ​നെ​ ​അ​നൗ​ൺ​സ് ​ചെ​യ്തു:
'​'​ന​മ്മു​ടെ​ ​ക​ലാ​സ​മി​തി​ ​ഉ​ദ്ഘാ​ട​നം​ ​ചെ​യ്യാ​നെ​ത്തി​യ​ ​വി​ശി​ഷ്ടാ​തി​ഥി​യെ​ ​പ​രി​ച​യ​പ്പെ​ടു​ത്താ​ൻ​ ​ഈ​ ​സം​ഘ​ട​ന​യു​ടെ​ ​എ​ല്ലാ​മെ​ല്ലാ​മാ​യ​ ​ക​ള​ത്തി​ൽ​ ​ല​ക്ഷ്‌​മ​ണ​നെ​ ​ക്ഷ​ണി​ക്കു​ന്നു.​""
ല​ക്ഷ്‌​മ​ണ​ൻ​ ​മൈ​ക്കി​ന് ​മു​ന്നി​ലെ​ത്തി.
'​'​അ​നു​ഗൃ​ഹീ​ത​ ​നാ​ട​ക​കൃ​ത്തും​ ​നോ​വ​ലി​സ്റ്റു​മാ​യ​ ​വൈ​ക്കം​ ​ച​ന്ദ്ര​ശേ​ഖ​ര​ൻ​ ​നാ​യ​രെ​ ​ഉ​ദ്ഘാ​ട​ക​നാ​യി​ ​കി​ട്ടി​യ​തു​കൊ​ണ്ട് ​ന​വോ​ദ​യ​ ​എ​ന്ന​ ​പു​തി​യ​ ​ക​ലാ​സ​മി​തി​യു​ടെ​ ​ല​ക്ഷ്യം​ ​പ​കു​തി​ ​സാ​ധി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​അ​ന്ധ​വി​ശ്വാ​സ​ങ്ങ​ൾ​ക്കും​ ​അ​നാ​ചാ​ര​ങ്ങ​ൾ​ക്കു​മെ​തി​രെ​യു​ള്ള​ ​പ​ട​വാ​ളാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ക​ല.​കാ​ളി​ദാ​സ​ക​ലാ​കേ​ന്ദ്രം​ ​അ​വ​ത​രി​പ്പി​ച്ച​ ​'​ ​ഡോ​ക്ട​ർ​"​ ​എ​ന്ന​ ​നാ​ട​ക​ത്തി​ലൂ​ടെ​ ​അ​ദ്ദേ​ഹം​ ​നാ​ട​ക​രം​ഗ​ത്ത് ​ഒ​രു​ ​വി​പ്ല​വം​ ​ത​ന്നെ​ ​സൃ​ഷ്ടി​ച്ചു.​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ച​രി​ത്ര​നോ​വ​ലു​ക​ൾ​ ​ച​രി​ത്രം​ ​രേ​ഖ​പ്പെ​ടു​ത്തി​യ​പ്പോ​ൾ​ ​വ​ന്നു​പോ​യ​ ​പാ​ളി​ച്ച​ക​ൾ​ ​തി​രു​ത്താ​നു​ള്ള​ ​ശ്ര​മ​മാ​ണ്.​ ​എ​ല്ലാ​വ​രും​ ​ഭ​യ​ഭ​ക്തി​ബ​ഹു​മാ​ന​ങ്ങ​ളോ​ടെ​ ​മാ​ത്രം​ ​ഓ​ർ​മ്മി​ക്കു​ന്ന​ ​മാ​ർ​ത്താ​ണ്ഡ​വ​ർ​മ്മ​ ​മ​ഹാ​രാ​ജാ​വ് ​യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​ഒ​രു​ ​വി​ല്ല​നാ​ണെ​ന്നാ​ണ് ​അ​ദ്ദേ​ഹം​ ​'​പ​ഞ്ച​വ​ൻ​കാ​ട്"​എ​ന്ന​ ​നോ​വ​ലി​ലൂ​ടെ​ ​പ​റ​യു​ന്ന​ത്...​""
അ​ങ്ങ​നെ​ ​തു​ട​ർ​ന്നു​ ​ല​ക്ഷ്‌​മ​ണ​ന്റെ​ ​ആ​മു​ഖം.​ ​അ​ദ്ധ്യ​ക്ഷ​നോ​ ​മ​റ്റ് ​ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ​ക്കോ​ ​ഒ​ന്നും​ ​പി​ടി​ ​കി​ട്ടി​യി​ല്ലെ​ങ്കി​ലും​ ​ഭാ​ര​വാ​ഹി​ക​ളോ​ട് ​പെ​ർ​ത്തും​പേ​ർ​ത്തും​ ​ന​ന്ദി​ ​പ​റ​ഞ്ഞു​കൊ​ണ്ടാ​ണ് ​വൈ​ക്കം​ ​യോ​ഗം​ ​ക​ഴി​ഞ്ഞ് ​യാ​ത്ര​ ​പ​റ​ഞ്ഞ​ത്.
തെ​ക്ക​ൻ​ ​തി​രു​വി​താം​കൂ​റി​ൽ​ ​അ​ന്ന് ​ഏ​റ്റ​വും​ ​പ്ര​സി​ദ്ധി​ ​നേ​ടി​യി​രു​ന്ന​ ​വി​ൽ​പ്പാ​ട്ടു​ക​ലാ​കാ​ര​നാ​യ​ ​ത​ല​യ​ൽ​ ​കേ​ശ​വ​ൻ​ ​നാ​യ​രും​ ​സം​ഘ​വും​ ​അ​വ​ത​രി​പ്പി​ച്ച​ ​വി​ൽ​പ്പാ​ട്ടാ​യി​രു​ന്നു​ ​ആ​ദ്യ​ത്തെ​ ​പ​രി​പാ​ടി.​ ​അ​തു​ക​ഴി​ഞ്ഞു​ ​'​തീ​നാ​ള​ങ്ങ​ൾ​"​ ​അ​വ​ത​രി​പ്പി​ക്ക​പ്പെ​ട്ടു.​ ​എ​ല്ലാം​ ​വി​ജ​യ​ക​ര​മാ​യി.​ ​എ​ങ്കി​ലും​ ​പ​രി​പാ​ടി​ ​ക​ഴി​ഞ്ഞ​യു​ട​നെ​ ​ന​ട​ന്ന​ ​സം​ഭ​വം​ ​ക​ള​ത്തി​ൽ​ ​ല​ക്ഷ്‌​മ​ണ​ൻ​ ​ന​വോ​ദ​യ​യി​ൽ​ ​നി​ന്ന് ​രാ​ജി​ ​വ​ച്ചു​ ​എ​ന്ന​താ​ണ്.
(തുടരും)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, WEEKLY, BALIKERAMALA, VIJAYAKRISHNAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.