SignIn
Kerala Kaumudi Online
Saturday, 18 September 2021 10.03 PM IST

അനോണിമസ്: 11

novel

സി​​​ദ്ദു​​​ ​​​അ​​​വ​​​ൾ​​​ ​​​പ​​​റ​​​യു​​​ന്ന​​​ത് ​​​ശ്ര​​​ദ്ധി​​​ച്ചു​​​ ​​​കേ​​​ട്ടു.​

​​എ​​​ന്നാ​​​ൽ​​​ ​​​എ​​​നി​​​ക്ക് ​​​കി​​​ട്ടി​​​യ​​​ ​​​ഒ​​​രു​​​ ​​​ക്ലൂ​​​വി​​​ന്റെ​​​ ​​​കാ​​​ര്യം​​​ ​​​പ​​​റ​​​യ​​​ട്ടെ​​​?​
'​'​ഉം...​​​""
'​'​നീ​​​യാ​​​ണ്‌​​​ ​​​എ​​​നി​​​ക്ക് ​​​കി​​​ട്ടി​​​യ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​വി​​​ല​​​പ്പെ​​​ട്ട​​​ ​​​ക്ലൂ...​​​""
അ​​​വ​​​ൾ​​​ ​​​അ​​​തു​​​ ​​​കേ​​​ട്ടു​​​ ​​​ചി​​​രി​​​ച്ചു.​​​ ​​​സി​​​ദ്ദു​​​ ​​​ജി​​​ൻ​​​സി​​​യെ​​​ ​​​വി​​​ളി​​​ച്ചു​​​ ​​​ഒ​​​ന്നു​​​ ​​​കാ​​​ണ​​​ണ​​​മെ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞു.​​​ ​​​അ​​​വ​​​ൾ​​​ ​​​അ​​​വ​​​നെ​​​ ​​​പി​​​റ്റേ​ ​​​ദി​​​വ​​​സം​​​ ​​​അ​​​വ​​​ളു​​​ടെ​​​ ​​​വീ​​​ട്ടി​​​ലേ​​​ക്ക് ​​​ക്ഷ​​​ണി​​​ച്ചു.​​​ ​​​സി​​​ദ്ദു​​​ ​​​രാ​​​ത്രി​​​ ​​​കി​​​ട​​​ക്കും​​​ ​​​മു​​​ൻ​​​പ് ​​​ജി​​​ൻ​​​സി​​​യോ​​​ട് ​​​ചോ​​​ദി​​​ക്കേ​​​ണ്ട​​​ ​​​ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ ​​​മ​​​നസി​​​ൽ​​​ ​​​പ​​​ല​​​വു​​​രു​​​ ​​​പ​​​റ​​​ഞ്ഞ് ​​​ത​​​യ്യാ​​​റെ​​​ടു​​​ത്തു.​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​സ്വ​​​പ്ന​​​ങ്ങ​​​ളി​​​ൽ​​​ ​​​പോ​​​ലും​​​ ​​​ചോ​​​ദ്യ​​​ങ്ങ​​​ൾ​​​ ​​​വ​​​രി​​​വ​​​രി​​​യാ​​​യി​​​ ​​​വ​​​ന്നു​​​ ​​​വീ​​​ഴു​​​ക​​​യാ​​​ണ്‌.​​​ ​​​സ്വൈ​​​ര്യ​​​ക്കേ​​​ടി​​​ന്റെ​​​ ​​​വി​​​ത്തു​​​ക​​​ൾ​​​ക്ക് ​​​നി​​​ദ്ര​​​ ​​​പോ​​​ലും​​​ ​​​ന​​​ല്ല​​​ ​​​വ​​​ള​​​ക്കൂ​​​റു​​​ള്ള​​​ ​​​മ​​​ണ്ണാ​​​യി​​​രി​​​ക്കു​​​ന്നു.​​​ ​​​ജി​​​ൻ​​​സി​​​ ​​​പ​​​റ​​​ഞ്ഞ​​​ത് ​​​പോ​​​ലെ​​​ ​​​പ​​​ത്തു​​​ ​​​മ​​​ണി​​​യോ​​​ടെ​​​ ​​​ത​​​ന്നെ​​​ ​​​സി​​​ദ്ദു​​​ ​​​വീ​​​ട്ടി​​​ലെ​​​ത്തി.​​​ ​​​സു​​​ഖാ​​​ന്വേ​​​ഷ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ​​​ശേ​​​ഷം​​​ ​​​സി​​​ദ്ദു​​​ ​​​ചോ​​​ദി​​​ച്ചു.​
'​'​ചേ​​​ച്ചി...​​​ഞാ​​​ൻ​​​ ​​​ഫോ​​​ണി​​​ൽ​​​ ​​​പ​​​റ​​​ഞ്ഞി​​​ല്ലേ.​ ​​​സു​​​ധി​​​ചേ​​​ട്ട​​​ന്റെ​​​ ​​​ക​​​വി​​​ത​​​ക​​​ളെ​​​ ​​​കു​​​റി​​​ച്ചും​​​ ​​​കോ​​​ളേ​​​ജ് ​​​ലൈ​​​ഫി​​​നെ​​​ ​​​കു​​​റി​​​ച്ചും​​​ ​​​കു​​​റ​​​ച്ചു​​​ ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ ​​​അ​​​റി​​​യ​​​ണ​​​മാ​​​യി​​​രു​​​ന്നു...​​​എ​​​ന്തെ​​​ങ്കി​​​ലു​​​മൊ​​​ക്കെ​​​ ​​​ഓ​​​ർ​​​ത്തെ​​​ടു​​​ക്കാ​​​ൻ​​​ ​​​പ​​​റ്റു​​​മോ​​​?​​​""
കോ​​​ളേ​​​ജി​​​ലെ​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളൊ​​​ക്കെ​​​ ​​​ഇ​​​പ്പൊ​​​ ​​​മ​​​റ​​​ന്നു​​​ ​​​തു​​​ട​​​ങ്ങി...​​​പ​​​ക്ഷേ​ ​​​സു​​​ധി​​​യു​​​ടെ​​​ ​​​ക​​​വി​​​താ​​​ഭ്രാ​​​ന്തി​​​നെ​​​ ​​​കു​​​റി​​​ച്ച് ​​​എ​​​നി​​​ക്ക് ​​​പ​​​റ​​​യാ​​​ൻ​​​ ​​​പ​​​റ്റും...​​​ ​പു​​​ള്ളി​​​ക്കാ​​​ര​​​ൻ​​​ ​​​ആ​​​ ​​​സ​​​മ​​​യ​​​ത്ത് ​​​ന​​​ല്ലോ​​​ണം​​​ ​​​എ​​​ഴു​​​തു​​​മാ​​​യി​​​രു​​​ന്നു.​​​ ​​​സ​​​ത്യ​​​ത്തി​​​ൽ​​​ ​​​അ​​​വ​​​ൻ​​​ ​​​അ​​​റി​​​യ​​​പ്പെ​​​ടു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​ക​​​വി​​​യാ​​​യി​​​ ​​​മാ​​​റും​​​ ​​​എ​​​ന്നു​​​ ​​​ത​​​ന്നെ​​​ ​​​ഞാ​​​ൻ​​​ ​​​വി​​​ചാ​​​രി​​​ച്ചി​​​രു​​​ന്നു.​​​ ​​​എ​​​ന്തു​​​ ​​​കൊ​​​ണ്ടോ​​​ ​​​പി​​​ന്നീ​​​ട് ​​​അ​​​വ​​​ൻ​​​ ​​​എ​​​ഴു​​​ത്ത് ​​​നി​​​ർ​​​ത്തി​​​യെ​​​ന്ന് ​​​തോ​​​ന്നു​​​ന്നു...​""
'​'​ഇ​​​ല്ല​​​ ​​​ചേ​​​ച്ചി...​​​ചേ​​​ട്ട​​​ൻ​​​ ​​​എ​​​ഴു​​​തു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​പ​ക്ഷേ​ ​​​ആ​​​രേ​​​യും​​​ ​​​കാ​​​ണി​​​ച്ചി​​​ട്ടു​​​ണ്ടാ​​​വി​​​ല്ല...​​​വീ​​​ട്ടി​​​ൽ​​​ ​​​കു​​​റെ​​​ ​​​പു​​​സ്ത​​​ക​​​ങ്ങ​​​ൾ​​​ ​​​എ​​​നി​​​ക്ക് ​​​ചേ​​​ട്ട​​​ന്റെ​​​ ​​​മേ​​​ശ​​​യ്‌​ക്ക​​​ക​​​ത്ത് ​​​നി​​​ന്നും​​​ ​​​കി​​​ട്ടി.​​​ ​​​നി​​​റ​​​യെ​​​ ​​​എ​​​ഴു​​​തി​​​ ​​​വ​​​ച്ചി​​​രി​​​ക്കു​​​ന്നു​​​!...​​​എ​​​നി​​​ക്ക​​​തൊ​​​ക്കെ​​​ ​​​ശേ​​​ഖ​​​രി​​​ച്ച് ​​​ഒ​​​രു​​​ ​​​ബു​​​ക്ക് ​​​ആ​​​ക്ക​​​ണം...​​​അ​​​താ​​​ണാ​​​ഗ്ര​​​ഹം..​""
'​'​ഉം.​ ​​​ചി​​​ല​​​ര​​​ങ്ങ​​​നെ​​​യാ...​​​എ​​​ഴു​​​തി​​​ ​​​വ​യ്‌​ക്കു​ക​യേ​​​ ​​​ഉ​​​ള്ളൂ...​​​ആ​​​രേ​​​യും​​​ ​​​കാ​​​ണി​​​ക്കാ​​​ൻ​​​ ​​​താ​​​ത്പ​​​ര്യം​​​ ​​​ഉ​​​ണ്ടാ​​​വി​​​ല്ല...​​​ഒ​​​രു​​​ ​​​സെ​​​ൽ​ഫ് ​​​സാ​​​റ്റി​​​സ്‌​ഫാ​​​ക്ഷ​​​നു​​​ ​​​വേ​​​ണ്ടി​​​ ​​​എ​​​ഴു​​​തി​​​ ​​​കൊ​​​ണ്ടി​​​രി​​​ക്കും...​​​""
'​'​ഉം...​​​കോ​​​ളേ​​​ജി​​​ൽ​​​ ​​​പ​​​ഠി​​​ക്കു​​​ന്ന​​​ ​​​ടൈ​​​മി​​​ൽ​ ...​​​ചേ​​​ട്ട​​​ന്‌​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ഗേ​​​ൾ​​​ഫ്ര​​​ണ്ട്സൊ​​​ക്കെ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​രി​​​ക്കും​​​ ​​​അ​​​ല്ലേ​​​?​""
'​'​ഉം.​ ​​​അ​​​ങ്ങ​​​നെ​​​ ​​​പ​​​റ​​​യാ​​​ൻ...​​​ആ​​​രെ​​​ങ്കി​​​ലും​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി​​​ ​​​ഓ​​​ർ​​​ക്കു​​​ന്നി​​​ല്ല...​​​""
'​'​​​ഞാ​​​നൊ​​​ന്നു​​​ ​​​ചോ​​​ദി​​​ക്ക​​​ട്ടെ...​​​എ​​​നി​​​ക്കെ​​​ന്തോ​​​ ​​​താ​​​ര​​​ചേ​​​ച്ചി​​​ക്ക്...​​​ചേ​​​ട്ട​​​നോ​​​ടെ​​​ന്തോ​​​ ​​​ഒ​​​രു​​​ ​​​സോ​​​ഫ്റ്റ്കോ​​​ണ​​​റു​​​ണ്ടാ​​​യി​​​രു​​​ന്ന​​​താ​​​യി​​​ ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്...​​​""
'​'​സു​​​ധി​​​ ​​​അ​​​ങ്ങ​​​നെ​​​ ​​​പ​​​റ​​​ഞ്ഞി​​​രു​​​ന്നോ?""
'​'​ഇ​​​ല്ല...​​​അ​​​ങ്ങ​​​നെ​​​ ​​​എ​​​ന്നോ​​​ട് ​​​പ​​​റ​​​ഞ്ഞി​​​ട്ടി​​​ല്ല...​​​എ​​​ന്താ​​​ ​​​ചേ​​​ച്ചി​​​യോ​​​ട് ​​​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ടോ​​​?​​​""
'​'​ഇ​​​നി​​​ ​​​അ​​​തൊ​​​ക്കെ​​​ ​​​പ​​​റ​​​ഞ്ഞി​​​ട്ട്...​​​താ​​​ര​​​യ്‌​ക്ക്...​​​അ​​​ങ്ങ​​​നെ​​​ ​​​ഒ​​​രു​​​ ​​​ഇ​​​ഷ്‌​ട​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു...​​​സ​​​ത്യ​​​മാ​​​ണ്‌...​​​പ​​​ക്ഷേ​ ​​​എ​​​ന്തു​​​കൊ​​​ണ്ടോ​​​ ​​​സു​​​ധി​​​ ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​അ​​​ത് ​​​അ​​​വ​​​ളോ​​​ട് ​​​പ​​​റ​​​ഞ്ഞ​​​തേ​​​യി​​​ല്ല...​​​അ​​​ന്ന് ​​​ആ​​​ ​​​ട്രി​​​പ്പി​​​നു​​​ ​​​പോ​​​കും​​​ ​​​മു​​​മ്പ് ​​​അ​​​വ​​​ളെ​​​ന്നോ​​​ട് ​​​പ​​​റ​​​ഞ്ഞി​​​രു​​​ന്നു,​​​ ​​​ലാ​​​സ്റ്റാ​​​യി​​​ട്ട് ​​​അ​​​ത് ​​​ചോ​​​ദി​​​ക്കാ​​​ൻ​​​ ​​​പോ​​​വു​​​ക​​​യാ​​​ണെ​​​ന്ന്....​​​അ​​​വ​​​ള​​​ത് ​​​ചോ​​​ദി​​​ക്കു​​​ക​​​യും​​​ ​​​ചെ​​​യ്‌​തു...​​​പ​​​ക്ഷേ...​ ​​​സു​​​ധി​​​ ​​​എ​​​ന്തോ​​​ ​​​എ​​​ക്‌​സ്‌​ക്യൂ​​​സ് ​​​പ​​​റ​​​ഞ്ഞു...​​​""
'​'​എ​​​ന്ത് ​​​എ​​​ക്സ്‌​ക്യൂ​​​സ്?​ ​​​അ​​​തെ​​​നി​​​ക്ക​​​റി​​​യി​​​ല്ല...​​​സു​​​ധി​​​ക്ക് ​​​ആ​​​ക്‌​സി​​​ഡ​​​ന്റ് ​​​പ​​​റ്റി​​​യ​​​ത് ​​​കൊ​​​ണ്ട് ​​​പി​​​ന്നീ​​​ട് ​​​എ​​​നി​​​ക്ക​​​ത് ​​​അ​​​വ​​​ളോ​​​ട് ​​​ചോ​​​ദി​​​ക്കാ​​​നേ​​​ ​​​തോ​​​ന്നി​​​യി​​​ല്ല...​​​അ​​​വ​​​ളെ​​​ ​​​എ​​​ന്തി​​​നു​​​ ​​​വെ​​​റു​​​തെ​​​ ​​​വി​​​ഷ​​​മി​​​പ്പി​​​ക്ക​​​ണം​​​?...​​​പി​​​ന്നെ​​​ ​​​ചോ​​​ദി​​​ച്ചി​​​ട്ടും​​​ ​​​എ​​​ന്തു​​​ ​​​കാ​​​ര്യം​​​?​""
'​'​ഉം...​""
അ​​​വി​​​ടെ​​​ ​​​വ​​​ച്ച് ​​​താ​​​ര​​​ ​​​സു​​​ധി​​​യോ​​​ട് ​​​എ​​​ന്തു​​​ ​​​സം​​​സാ​​​രി​​​ച്ചു​​​ ​​​എ​​​ന്ന​​​തി​​​നു​​​ ​​​ഉ​​​ത്ത​​​ര​​​മാ​​​യി.​​​ ​​​പ​​​ക്ഷേ​ ​​​സു​​​ധി​​​യു​​​ടെ​​​ ​​​മ​​​റു​​​പ​​​ടി​​​ ​​​എ​​​ന്താ​​​യി​​​രു​​​ന്നു​​​ ​​​എ​​​ന്ന​​​ത്...​​​ ​​​അ​​​ത് ​​​ജി​​​ൻ​​​സി​​​ ​​​പ​​​റ​​​ഞ്ഞ​​​ത് ​​​പോ​​​ലെ​​​ ​​​താ​​​ര​​​യോ​​​ട് ​​​ചോ​​​ദി​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​അ​​​ർ​​​ത്ഥ​​​മി​​​ല്ല...​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​ആ​​​ ​​​മ​​​റു​​​പ​​​ടി​​​യി​​​ൽ​​​ ​​​താ​​​ൻ​​​ ​​​അ​​​ന്വേ​​​ഷി​​​ക്കു​​​ന്ന​​​തി​​​ന്റെ​​​ ​​​ഉ​​​ത്ത​​​ര​​​മു​​​ണ്ടാ​​​വും.​​​ ​​​ഇ​​​നി...​​​താ​​​ര​​​യു​​​ടെ​​​ ​​​സ്നേ​​​ഹം​​​ ​​​നി​​​ര​​​സി​​​ച്ച​​​തി​​​നു​​​ ​​​താ​​​ര​​​ ​​​സു​​​ധി​​​യെ...​​​ഇ​​​ല്ല...​​​ഷ​​​ർ​​​മി​​​യു​​​ടെ​​​ ​​​തി​​​യ​​​റി​​​ ​​​അ​​​നു​​​സ​​​രി​​​ച്ച് ​​​ഒ​​​രി​​​ക്ക​​​ലും​​​ ​​​അ​​​തി​​​നു​​​ള്ള​​​ ​​​സാ​​​ദ്ധ്യ​​​ത​​​യി​​​ല്ല.​​​ ​​​പി​​​ന്നെ​​​ ​​​ആ​​​രാ​​​വും​​​?​​​അ​​​തേ​​​ക്കു​​​റി​​​ച്ച് ​​​ആ​​​ലോ​​​ചി​​​ക്കു​​​മ്പോ​​​ൾ​​​ ​​​അ​​​വ​​​ന്റെ​​​ ​​​ഫോ​​​ൺ​​​ ​​​ശ​​​ബ്‌​ദി​​​ച്ചു.​
'​'​​​ഒ​​​രു​​​ ​​​മി​​​നി​​​റ്റ്...​​​""
'​'​ഹ​​​ലോ...​​​ഞാ​​​നി​​​പ്പോ​​​ ​​​വേ​​​റൊ​​​രു​​​ ​​​സ്ഥ​​​ല​​​ത്താ​​​ണ്‌...​​​""
'​'​ങാ...​​​നാ​​​ളെ​​​ ​​​ഓ​​​കെ​​​യാ​​​ണ്‌​​.​""
'​'​ഓ​​​ക്കെ...​​​താ​​​ങ്ക്സ് ​​​ചേ​​​ട്ടാ...​​​നാ​​​ളെ​​​ ​​​കാ​​​ണാം...​​​​""
അ​​​വ​​​ൻ​​​ ​​​ഫോ​​​ൺ​​​ ​​​ക​​​ട്ട് ​​​ചെ​​​യ്തു.​​​ ​​​വാ​​​ച്ചി​​​ലേ​​​ക്ക് ​​​നോ​​​ക്കി​​​യ​​​ ​​​ശേ​​​ഷം​​​ ​​​സി​​​ദ്ദു​​​ ​​​പ​​​റ​​​ഞ്ഞു.
'​'​​​ചേ​​​ച്ചി...​​​എ​​​നി​​​ക്കൊ​​​രി​​​ടം​​​ ​​​വ​​​രെ​​​ ​​​പോ​​​കാ​​​നു​​​ണ്ട്...​​​ ​​​ഞാ​​​ൻ​​​ ​​​ഇ​​​റ​​​ങ്ങ​​​ട്ടെ...​​​ചേ​​​ട്ട​​​ന്റെ​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​പ​​​ഴ​​​യ​​​ ​​​ഓ​​​ർ​​​മ്മ​​​ക​​​ളോ​​​ ​​​ര​​​സ​​​മു​​​ള്ള​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളോ​​​ ​​​ഉ​​​ണ്ടെ​​​ങ്കി​​​ൽ​​​ ​​​പ​​​റ​​​യ​​​ണേ...​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​ഉ​​​ണ്ടെ​​​ങ്കി​​​ൽ...​​​ഒ​​​ന്ന് ​​​ടെ​​​ക്സ്റ്റ് ​​​ചെ​​​യ്താ​​​ൽ​​​ ​​​മ​​​തി..​​​ഞാ​​​ൻ​​​ ​​​വ​​​ന്നു​​​ ​​​വാ​​​ങ്ങി​​​ക്കൊ​​​ള്ളാം​​.​""
അ​​​വ​​​ൻ​​​ ​​​ജി​​​ൻ​​​സി​​​യോ​​​ടു​​​ ​​​യാ​​​ത്ര​​​ ​​​പ​​​റ​​​ഞ്ഞി​​​റ​​​ങ്ങി.​​​ ​​​സി​​​ദ്ദൂ​​​നു​​​ ​​​ആ​​​കെ​​​ ​​​മൊ​​​ത്തം​​​ ​​​ഒ​​​രു​​​ ​​​സ്വൈ​​​ര്യ​​​ക്കേ​​​ട് ​​​തോ​​​ന്നി​​​ത്തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു.​​​ ​​​ആ​​​ത്മാ​​​ർ​​​ത്ഥ​​​മാ​​​യി​​​ ​​​ഇ​​​ഷ്ട​​​പ്പെ​​​ടു​​​ന്ന​​​ ​​​ഒ​​​രു​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ ​​​വ​​​ന്നു​​​ ​​​ഇ​​​ഷ്ടം​​​ ​​​പ​​​റ​​​യു​​​ക.​​​ ​​​എ​​​ന്നി​​​ട്ട് ​​​ചേ​​​ട്ട​​​ന​​​ത് ​​​നി​​​ര​​​സി​​​ക്കു​​​ക.​​​ ​​​അ​​​തി​​​നു​​​ ​​​ര​​​ണ്ടു​​​ ​​​കാ​​​ര​​​ണ​​​ങ്ങ​​​ളേ​​​ ​​​ഉ​​​ള്ളൂ.​​​ ​​​ഒ​​​ന്നു​​​കി​​​ൽ​​​ ​​​ചേ​​​ട്ട​​​ന്‌​​​ ​​​ആ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​കാ​​​ര​​​ണം​​​ ​​​കൊ​​​ണ്ട് ​​​ഇ​​​ഷ്‌​ട​​​പ്പെ​​​ടാ​​​തെ​​​ ​​​പോ​​​യി.​​​ ​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​ചേ​​​ട്ട​​​ന്‌​​​ ​​​മ​​​റ്റൊ​​​രു​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​ഇ​​​ഷ്‌​ട​​​മാ​​​യി​​​രു​​​ന്നു​​​ ​​​എ​​​ന്നു​​​ ​​​ക​​​രു​​​ത​​​ണം.​​​ ​​​ര​​​ണ്ടാ​​​മ​​​ത്തേ​​​തി​​​നാ​​​ണ്‌​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​സാ​​​ദ്ധ്യ​​​ത.​​​ ​​​എ​​​ങ്കി​​​ൽ​​​ ​​​ആ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​ ​​​ആ​​​രാ​​​ണ്‌​​​?​​​ ​​​എ​​​വി​​​ടെ​​​യാ​​​ണ്‌​​​ ​​​ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ത്?​​​ ​
ചേ​​​ട്ട​​​നും​​​ ​​​താ​​​ര​​​ചേ​​​ച്ചി​​​യും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ഇ​​​ഷ്ട​​​മാ​​​യി​​​രി​​​ക്കു​​​മെ​​​ന്നും​​​ ​​​ആ​​​ ​​​ഊ​​​ഹം​​​ ​​​ഉ​​​റ​​​പ്പി​​​ക്കു​​​ന്ന​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​കാ​​​ര്യം​​​ ​​​ആ​​​രു​​​ടേ​​​യെ​​​ങ്കി​​​ലും​​​ ​​​പ​​​ക്ക​​​ൽ​​​ ​​​നി​​​ന്നും​​​ ​​​കി​​​ട്ടും​​​ ​​​എ​​​ന്ന് ​​​വി​​​ചാ​​​രി​​​ച്ചി​​​രു​​​ന്ന​​​താ​​​ണ്‌...​​​ഒ​​​ളി​​​ഞ്ഞി​​​രി​​​ക്കു​​​ന്ന​​​ ​​​ആ​​​ ​​​വ്യ​​​ക്തി...​​​ഒ​​​രു​​​പ​​​ക്ഷേ​ ​​​ജി​​​ൻ​​​സി​​​ ​​​ആ​​​വു​​​മോ​​​?​​​ ​​​ജി​​​ൻ​​​സി​​​ക്കും​​​ ​​​സം​​​ശ​​​യ​​​മു​​​ണ്ടോ​​​?​​​ ​​​സു​​​ധി​​​യും​​​ ​​​വേ​​​റൊ​​​രു​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യും​​​ ​​​ത​​​മ്മി​​​ലു​​​ള്ള​​​ ​​​ബ​​​ന്ധ​​​വും...​​​അ​​​തു​​​ ​​​സു​​​ധി​​​യു​​​ടെ​​​ ​​​മ​​​ര​​​ണ​​​ത്തി​​​നു​​​ ​​​കാ​​​ര​​​ണ​​​മാ​​​യോ​​​ ​​​എ​​​ന്നും​​​ ​​​സം​​​ശ​​​യം​​​ ​​​തോ​​​ന്നി​​​യി​​​ട്ട്...​​​ആ​​​ ​​​സം​​​ശ​​​യം​​​ ​​​തീ​​​ർ​​​ക്കാ​​​ൻ​​​ ​​​ത​​​ന്നെ​​​ ​​​ക​​​രു​​​വാ​​​ക്കി​​​യ​​​താ​​​ണോ​​​?...​​​ഇ​​​നി​​​ ​​​ആ​​​ ​​​മൂ​​​ന്നാ​​​മ​​​ൻ​​​ ​​​ഒ​​​രു​​​ ​​​പെ​​​ണ്ണാ​​​യി​​​രി​​​ക്കു​​​മോ​​​?​​​ ​​​അ​​​പ​​​ക​​​ട​​​കാ​​​രി​​​യാ​​​യ​​​ ​​​ആ​​​ ​​​വ്യ​​​ക്തി...​​​ആ​​​രാ​​​ണ​​​ത്?​​​ ​​​തി​​​രി​​​കെ​​​ ​​​വ​​​ന്നു​​​ ​​​സി​​​ദ്ദു​​​ ​​​ഷ​​​ർ​​​മി​​​യോ​​​ട് ​​​എ​​​ല്ലാം​​​ ​​​വി​​​വ​​​രി​​​ച്ചു​​​ ​​​-​​​ ​​​ജി​​​ൻ​​​സി​​​ ​​​പ​​​റ​​​ഞ്ഞ​​​തും​​​ ​​​ത​​​ന്റെ​​​ ​​​ഊ​​​ഹ​​​ങ്ങ​​​ളും,​​​ ​​​നി​​​ഗ​​​മ​​​ന​​​ങ്ങ​​​ളും.​​​ ​​​എ​​​ല്ലാം​​​ ​​​കേ​​​ട്ടു​​​ ​​​ക​​​ഴി​​​ഞ്ഞ​​​പ്പോ​​​ൾ​​​ ​​​ഷ​​​ർ​​​മി​​​ ​​​പ​​​റ​​​ഞ്ഞു.
'​'​​​ഇ​​​പ്പോ​​​ൾ​​​ ​​​നീ​​​ ​​​പ​​​റ​​​ഞ്ഞ​​​തി​​​ൽ​​​ ​​​കാ​​​ര്യ​​​മു​​​ണ്ട്.​​​ ​​​നി​​​ന്റെ​​​ ​​​ഊ​​​ഹം​​​ ​​​ശ​​​രി​​​യാ​​​വാ​​​നാ​​​ണ്‌​​​ ​​​സാ​​​ദ്ധ്യ​ത.​ ​​​ആ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​ക​​​ണ്ടെ​​​ത്തി​​​യാ​​​ൽ​​​ ​​​ന​​​മു​​​ക്ക് ​​​ഈ​​​സി​​​യാ​​​യി​​​ട്ട് ​​​ആ​​​ ​​​മൂ​​​ന്നാ​​​മ​​​നെ​​​ ​​​ക​​​ണ്ടെ​​​ത്താം.​​​ ​​​ഒ​​​രു​​​ ​​​പ​​​ക്ഷേ​ ​​​സു​​​ധി​​​ചേ​​​ട്ട​​​ന്റെ​​​ ​​​പ​​​ഴ​​​യ​​​ ​​​സു​​​ഹൃ​​​ത്തു​​​ക്ക​​​ളെ​​​ ​​​അ​​​തി​​​നാ​​​യി​​​ ​​​ന​​​മു​​​ക്ക് ​​​ആ​​​ശ്ര​​​യി​​​ക്കേ​​​ണ്ടി​​​ ​​​വ​​​രും.​​​ ​​​ത​​​ത്ക്കാ​​​ലം​​​ ​​​ന​​​മ്മ​​​ൾ​​​ ​​​ന​​​മ്മു​​​ടെ​​​ ​​​ ​ലി​​​സ്റ്റി​​​ലു​​​ള്ള​​​വ​​​രെ​​​ ​​​ആ​​​ദ്യം​​​ ​​​ക​​​ണ്ടു​​​ ​​​തീ​​​ർ​​​ക്കാം.​​​ ​​​ചി​​​ല​​​പ്പോ​​​ൾ​​​ ​​​ഇ​​​നി​​​യും​​​ ​​​സം​​​സാ​​​രി​​​ക്കു​​​മ്പോ​​​ൾ​​​ ​​​വേ​​​റേ​​​ ​​​ചി​​​ല​​​ ​​​പേ​​​രു​​​ക​​​ൾ​​​ ​​​കൂ​​​ടി​​​ ​​​കി​​​ട്ടാ​​​ൻ​​​ ​​​ചാ​​​ൻ​​​സു​​​ണ്ട്.​""
'​'​ഓ...​​​ ​​​പ​​​റ​​​യാ​​​ൻ​​​ ​​​വി​​​ട്ടു...​​​ ​​​ഞാ​​​ന​​​വി​​​ടെ​​​ ​​​ ​ഇ​​​രു​​​ന്ന​​​പ്പോ​​​ൾ​​​ ​​​വെ​​​ങ്കി​​​ചേ​​​ട്ട​​​ൻ​​​ ​​​വി​​​ളി​​​ച്ചു.​​​ ​​​നാ​​​ളെ​​​ ​​​കാ​​​ണാ​​​മെ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞി​​​ട്ടു​​​ണ്ട്.​​​ ​​​ഇ​​​ങ്ങോ​​​ട്ട് ​​​വ​​​രാ​​​ന്നാ​​​ ​​​പ​​​റ​​​ഞ്ഞ​​​ത്.​""
'​'​അ​​​തു​​​ ​​​ന​​​ന്നാ​​​യി...​​​ ​വെ​​​ങ്കി​​​ചേ​​​ട്ട​​​നെ​​​യാ​​​ ​​​എ​​​നി​​​ക്ക് ​​​കൂ​​​ട്ട​​​ത്തി​​​ൽ​​​ ​​​ഏ​​​റ്റ​​​വും​​​ ​​​പ​​​രി​​​ച​​​യം.​​​ ​​​എ​​​ന്നോ​​​ടും​​​ ​​​ന​​​ല്ല​​​ ​​​ഫ്ര​​​ണ്ട‌്ലി​​​യാ...​​​പു​​​ള്ളി​​​ക്ക് ​​​ഫു​​​ഡ് ​​​എ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ ​​​ഭ​​​യ​​​ങ്ക​​​ര​​​ ​​​ക്രേ​​​സാ...​​​എ​​​വി​​​ടേ​​​ലും​​​ ​​​പു​​​തി​​​യ​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​ഡി​​​ഷ് ​​​വ​​​ന്നാ​​​ ​​​അ​​​പ്പൊ​​​ ​​​വ​​​ന്നു​​​ ​​​പ​​​റ​​​യും​​.​""
സി​​​ദ്ദു​​​ ​​​ചി​​​രി​​​ച്ചു.​​​ ​​​ഷ​​​ർ​​​മി​​​യും.​
'​'​സ​​​ത്യ​​​ത്തി​​​ൽ...​​​വെ​​​ങ്കി​​​ചേ​​​ട്ട​​​നോ​​​ട് ​​​എ​​​നി​​​ക്ക​​​ധി​​​കം​​​ ​​​ചോ​​​ദി​​​ക്കാ​​​നൊ​​​ന്നു​​​മി​​​ല്ല...​​​ചേ​​​ട്ട​​​ൻ​​​ ​​​വ​​​യ്യാ​​​തെ​​​ ​​​അ​​​വി​​​ടെ​​​ ​​​ഇ​​​രു​​​ന്ന​​​ത​​​ല്ലേ​​​?​​​ ​​​ഒ​​​ന്നും​​​ ​​​കാ​​​ണാ​​​നും​​​ ​​​പ​​​റ്റി​​​യി​​​ട്ടു​​​ണ്ടാ​​​വി​​​ല്ല...​​​എ​​​ന്താ​​​യാ​​​ലും​​​ ​​​ചേ​​​ട്ട​​​ൻ​​​ ​​​വ​​​ര​​​ട്ടെ​​...​""
'​'​ന​​​മു​​​ക്ക് ​​​നോ​​​ക്കാം...​​​""
'​'​ഒ​​​രു​​​ ​​​ത​​​ല​​​വേ​​​ദ​​​ന...​​​എ​​​നി​​​ക്ക് ​​​കു​​​റ​​​ച്ചു​​​ ​​​നേ​​​രം​​​ ​​​ഒ​​​ന്ന്‌​​​ ​​​കി​​​ട​​​ക്ക​​​ണം.​​​ ​​​വൈ​​​കി​​​ട്ട് ​​​നി​​​ന്നെ​​​ ​​​ഞാ​​​നൊ​​​രി​​​ട​​​ത്ത് ​​​കൊ​​​ണ്ടു​​​ ​​​പോ​​​വാം.​​​ ​​​മ​​​ന​​​സൊ​ന്ന് ​​​ത​​​ണു​​​പ്പി​​​ക്ക​​​ണം​​.​""
വൈ​​​കു​​​ന്നേ​​​രം​​​ ​​​വെ​​​യി​​​ൽ​​​ ​​​താ​​​ഴ്ന്നു​​​ ​​​തു​​​ട​​​ങ്ങി​​​യ​​​ ​​​സ​​​മ​​​യം.​ ​​​ഷ​​​ർ​​​മി​​​ ​​​വ​​​സ്ത്രം​​​ ​​​മാ​​​റി​​​ ​​​സി​​​ദ്ദൂ​​​ന്റെ​​​ ​​​കൂ​​​ടെ​​​ ​​​പു​​​റ​​​ത്തേ​​​ക്ക് ​​​പോ​​​യി.​​​ ​​​അ​​​വ​​​ൻ​​​ ​​​അ​​​വ​​​ളെ​​​ ​​​ഇ​​​ത്ത​​​വ​​​ണ​​​ ​​​അ​​​ടു​​​ത്തു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​പു​​​ഴ​​​ക്ക​​​ര​​​യി​​​ലേ​​​ക്കാ​​​ണ്‌​​​ ​​​കൊ​​​ണ്ടു​​​ ​​​പോ​​​യ​​​ത്.​​​ ​​​ഇ​​​പ്പോ​​​ഴ​​​വി​​​ടെ​​​ ​​​പേ​​​രി​​​നു​​​ ​​​മാ​​​ത്ര​​​മാ​​​ണ്‌​​​ ​​​വെ​​​ള്ള​​​മൊ​​​ഴു​​​കു​​​ന്ന​​​ത്.​​​ ​​​ഒ​​​രു​​​ ​​​ചാ​​​ല്‌​​​ ​​​പോ​​​ലെ​​​ ​​​മാ​​​ത്രം.​​​ ​​​മ​​​ണ​​​ൽ​​​പ്പ​​​ര​​​പ്പി​​​ൽ​​​ ​​​കു​​​റ​​​ച്ച​​​ക​​​ലെ​​​യാ​​​യി​​​ ​​​ചെ​​​റു​​​പ്പ​​​ക്കാ​​​ർ​​​ ​​​ഫു​​​ട്ബോ​​​ൾ​​​ ​​​ക​​​ളി​​​ക്കു​​​ന്നു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​വ​​​ൾ​​​ ​​​അ​​​വി​​​ടം​​​ ​​​മു​​​ഴു​​​ക്കെ​​​യും​​​ ​​​ക​​​ണ്ണോ​​​ടി​​​ച്ചു.​​​ ​
കു​​​റ​​​ച്ച​​​പ്പു​​​റ​​​ത്ത് ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​പ​​​ട്ടം​​​ ​​​പ​​​റ​​​ത്തി​​​ ​​​ക​​​ളി​​​ക്കു​​​ന്ന​​​ത് ​​​ക​​​ണ്ടു.​​​ ​​​ഇ​​​ളം​​​ ​​​കാ​​​റ്റ് ​​​വീ​​​ശു​​​ന്നു​​​ണ്ട്.​​​ ​ഷ​​​ർ​​​മി...​​​പ​​​ണ്ടി​​​വി​​​ടെ​​​ ​​​ഞാ​​​നും​​​ ​​​സു​​​ധി​​​യും​​​ ​​​പി​​​ന്നെ​​​ ​​​ചി​​​ല​​​ ​​​കൂ​​​ട്ടു​​​കാ​​​രും​​​ ​​​ഇ​​​ട​​​യ്‌​ക്കി​​​ടെ​​​ ​​​വ​​​രാ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​ന്ന് ​​​ഇ​​​ഷ്‌​ടം​​​ ​​​പോ​​​ലെ​​​ ​​​വെ​​​ള്ള​​​മു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​ന​​​മ്മ​​​ളെ​​​ല്ലാ​​​രും​​​ ​​​നീ​​​ന്ത​​​ൽ​​​ ​​​പ​​​ഠി​​​ച്ച​​​തും​​​ ​​​ഇ​​​വി​​​ടെ​​​ ​​​ത​​​ന്നെ.​​​ ​​​അ​​​ക്കാ​​​ല​​​ത്തെ​​​ ​​​ക​​​ഥ​​​ക​​​ൾ​​​ ​​​പ​​​റ​​​ഞ്ഞാ​​​ൽ​​​ ​​​നീ​​​ ​​​വി​​​ശ്വ​​​സി​​​ക്കു​​​ക​​​യി​​​ല്ല.​​​ ​​​ഇ​​​നി​​​ ​​​എ​​​ന്നെ​​​ങ്കി​​​ലും​​​ ​​​ഈ​​​ ​​​പു​​​ഴ​​​ ​​​പ​​​ഴ​​​യ​​​തു​​​ ​​​പോ​​​ലെ​​​ ​​​ആ​​​വു​​​മെ​​​ന്ന്...​​​എ​​​നി​​​ക്ക് ​​​തോ​​​ന്നു​​​ന്നി​​​ല്ല.
അ​​​വ​​​ർ​​​ ​​​ന​​​ട​​​ന്ന് ​​​വെ​​​ള്ള​​​മൊ​​​ഴു​​​കു​​​ന്ന​​​തി​​​ന്റെ​​​ ​​​സ​​​മീ​​​പം​​​ ​​​ചെ​​​ന്നി​​​രു​​​ന്നു.​​​ ​​​അ​​​വി​​​ടെ​​​യു​​​മി​​​വി​​​ടേ​​​യും​​​ ​​​പു​​​ല്ലു​​​ക​​​ൾ​​​ ​​​ഉ​​​യ​​​ർ​​​ന്നു​​​ ​​​നി​​​ൽ​​​പ്പു​​​ണ്ട്.​​​ ​​​അ​​​തു​​​ ​​​കൂ​​​ടി​​​ ​​​ഇ​​​ല്ലാ​​​തി​​​രു​​​ന്നെ​​​ങ്കി​​​ൽ​​​ ​​​വെ​​​റും​​​ ​​​ത​​​രി​​​ശ് ​​​ഭൂ​​​മി​​​ ​​​പോ​​​ലെ​​​ ​​​തോ​​​ന്നി​​​ക്കു​​​മാ​​​യി​​​രു​​​ന്നു​​​ ​​​അ​​​വി​​​ടം.​​​ ​​​സാ​​​യാ​​​ഹ്ന​​​സൂ​​​ര്യ​​​ന്റെ​​​ ​​​സ്വ​​​ർ​​​ണ്ണ​​​വെ​​​യി​​​ലി​​​ലേ​​​റ്റ് ​​​തി​​​ള​​​ങ്ങു​​​ന്ന​​​ ​​​പു​​​ഴ.​​​ ​​​കു​​​റ​​​ച്ച് ​​​നേ​​​രം​​​ ​​​അ​​​വി​​​ടെ​​​ ​​​കാ​​​റ്റേ​​​റ്റ്,​​​ ​​​വെ​​​യി​​​ലേ​​​റ്റ് ​​​അ​​​വ​​​രി​​​രു​​​ന്നു.​​​ ​​​സി​​​ദ്ദു​​​ ​​​തി​​​ള​​​ങ്ങു​​​ന്ന​​​ ​​​വെ​​​ള്ള​​​ത്തി​​​ലേ​​​ക്ക് ​​​ത​​​ന്നെ​​​ ​​​ക​​​ണ്ണി​​​മ​​​യ്‌​ക്കാ​​​തെ​​​ ​​​നോ​​​ക്കി​​​ ​​​ഇ​​​രു​​​ന്നു.​​​ ​​​എ​​​ന്നി​​​ട്ടെ​​​ന്തോ​​​ ​​​ഓ​​​ർ​​​ത്തെ​​​ടു​​​ക്കും​​​ ​​​പോ​​​ലെ​​​ ​​​പ​​​റ​​​ഞ്ഞു.
'​'​​​ഞാ​​​നൊ​​​രു...​​​ക​​​ഥ​​​ ​​​പ​​​റ​​​യ​​​ട്ടെ​​​?​​​""
'​'​​​ഉം...​​​""
​​ദൂ​​​രേ​​​ക്ക് ​​​നോ​​​ക്കി​​​യി​​​രു​​​ന്ന​​​ ​​​ഷ​​​ർ​​​മി​​​ ​​​അ​​​വ​​​ന്റെ​​​ ​​​നേ​​​ർ​​​ക്ക് ​​​മു​​​ഖം​​​ ​​​തി​​​രി​​​ക്കാ​​​തെ​​​ ​​​മൂ​​​ളി.​​​സി​​​ദ്ദു​​​ ​​​പ​​​തി​​​യെ​​​ ​​​പ​​​റ​​​ഞ്ഞു​​​ ​​​തു​​​ട​​​ങ്ങി.
'​'​​​ഇ​​​വി​​​ടെ​​​ ​​​അ​​​ടു​​​ത്ത് ​​​ഞ​​​ങ്ങ​​​ൾ​​​ക്കൊ​​​രു​​​ ​​​ഫ്ര​​​ണ്ടു​​​ണ്ടാ​​​യി​​​രു​​​ന്നു...​​​എ​​​ന്റെ​​​ ​​​ഫ​​​സ്റ്റ് ​​​ഗേ​​​ൾ​​​ഫ്ര​​​ണ്ട്...​​​എ​​​ന്നു​​​ ​​​വേ​​​ണേ​​​ൽ​​​ ​​​പ​​​റ​​​യാം...​​​പ​​​ക്ഷേ​ ​​​അ​​​ന്നു​​​ ​​​എ​​​ന്തോ​​​ ​​​ഒ​​​രു​​​ ​​​ഇ​​​ഷ്ടം...​​​ ​അ​​​ത്രേ​​​ ​​​ഉ​​​ണ്ടാ​​​യി​​​രു​​​ന്നു​​​ള്ളൂ...​​​ ​പ്രേ​​​മം​​​ ​​​എ​​​ന്നൊ​​​ന്നും​​​ ​​​പ​​​റ​​​യാ​​​നു​​​ള്ള​​​ ​​​പ്രാ​​​യ​​​മാ​​​യി​​​ട്ടി​​​ല്ലാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​വ​​​ൾ​​​ക്കൊ​​​രു​​​ ​​​മൂ​​​ത്ത​​​ ​​​ബ്ര​​​ദ​​​റു​​​ണ്ടാ​​​യി​​​രു​​​ന്നു.​​​ ​​​സു​​​ധി​​​യും​​​ ​​​അ​​​വ​​​നു​​​മാ​​​യി​​​ട്ടാ​​​യി​​​രു​​​ന്നു​​​ ​​​കൂ​​​ട്ട്.​​​ ​​​ഞാ​​​ൻ​​​ ​​​അ​​​വ​​​ളു​​​മാ​​​യി​​​ട്ടും...​​​’​​​ ​​​അ​​​തു​​​ ​​​പ​​​റ​​​ഞ്ഞ് ​​​അ​​​വ​​​ൻ​​​ ​​​ആ​​​ ​​​പെ​​​ൺ​​​കു​​​ട്ടി​​​യെ​​​ ​​​മു​​​ന്നി​​​ൽ​​​ ​​​ക​​​ണ്ട​​​തു​​​ ​​​പോ​​​ലെ​​​ ​​​ചി​​​രി​​​ച്ചു.
'​'​ഉം...​​​""
ഷ​​​ർ​​​മി​​​ ​​​മൂ​​​ളി.​​​ ​സി​​​ദ്ദു​​​ ​​​തു​​​ട​​​ർ​​​ന്നു.
'​'​ഒ​​​രു​​​ ​​​ദി​​​വ​​​സം...​​​എ​​​നി​​​ക്കി​​​പ്പോ​​​ഴും​​​ ​​​ഒ​​​ർ​​​മ്മ​​​യു​​​ണ്ട്.​​​ ​​​ഞാ​​​ൻ​​​ ​​​ഒ​​​രു​​​ ​​​പ​​​ട്ടം​​​ ​​​ഉ​​​ണ്ടാ​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു.​​​ ​​​അ​​​വ​​​ളെ​​​ ​​​കാ​​​ണി​​​ക്കാ​​​ൻ​​​!​​​ ​​​അ​​​വ​​​ൾ​​​ടെ​​​ ​​​ചേ​​​ട്ട​​​ന്റെ​​​ ​​​കൂ​​​ടെ​​​ ​​​ക​​​ളി​​​ക്കാ​​​ൻ​​​ ​​​പോ​​​യ​​​ ​​​സു​​​ധി​​​ ​​​അ​​​ന്ന് ​​​വേ​​​ഗം​​​ ​​​തി​​​രി​​​കെ​​​ ​​​വ​​​ന്നു.​​​ ​​​എ​​​ന്താ​​​ ​​​എ​​​ന്ന് ​​​ചോ​​​ദി​​​ച്ചി​​​ട്ട് ​​​ഒ​​​ന്നും​​​ ​​​പ​​​റ​​​യാ​​​തെ​​​ ​​​അ​​​വ​​​ൻ​​​ ​​​കു​​​ളി​​​മു​​​റി​​​യി​​​ൽ​​​ ​​​പോ​​​യി​​​ ​​​ക​​​ത​​​ക​​​ട​​​ച്ച് ​​​ ​ഇ​​​രു​​​ന്നു.​​​ ​​​എ​​​നി​​​ക്കൊ​​​ന്നും​​​ ​​​മ​​​ന​​​സി​​​ലാ​​​യ​​​തേ​​​ ​​​ഇ​​​ല്ല...​​​അ​​​ന്നു​​​ ​​​വൈ​​​കി​​​ട്ട് ​​​ഞാ​​​ൻ​​​ ​​​പ​​​ട്ടം​​​ ​​​അ​​​വ​​​ളെ​​​ ​​​കാ​​​ണി​​​ക്കാ​​​ൻ​​​ ​​​പോ​​​യ​​​പ്പോ​​​ഴാ​​​ണ്‌​​​ ​​​അ​​​റി​​​യു​​​ന്ന​​​ത് ​​​അ​​​വ​​​ൾ​​​ ​​​പു​​​ഴ​​​യി​​​ൽ​​​ ​​​വീ​​​ണ്‌​​​ ​​​മ​​​രി​​​ച്ചു​​​ ​​​എ​​​ന്ന്...​​​""
ഷ​​​ർ​​​മി​​​ ​​​മു​​​ഖം​​​ ​​​തി​​​രി​​​ച്ച് ​​​സി​​​ദ്ദൂ​​​നെ​​​ ​​​നോ​​​ക്കി.​​​ ​അ​​​വ​​​ൻ​​​ ​​​അ​​​വ​​​ളു​​​ടെ​​​ ​​​നേ​​​ർ​​​ക്ക് ​​​ ​നോ​​​ക്കാ​​​തെ​​​ ​​​തു​​​ട​​​ർ​​​ന്നു.
'​'​​​അ​​​തി​​​നു​​​ ​​​ശേ​​​ഷം​​​ ​​​ഞ​​​ങ്ങ​​​ൾ​​​ ​​​അ​​​വ​​​ന്റെ​​​ ​​​കൂ​​​ടെ​​​ ​​​ക​​​ളി​​​ക്കാ​​​നേ​​​ ​​​പോ​​​യി​​​ല്ല...​​​എ​​​നി​​​ക്ക് ​​​അ​​​വ​​​ളു​​​ടെ​​​ ​​​വീ​​​ട്ടി​​​ൽ​​​ ​​​പോ​​​കാ​​​നും​​​ ​​​മ​​​ന​​​സ്​​​ ​​​വ​​​ന്നി​​​ല്ല...​​​കു​​​റ​​​ച്ചു​​​ ​​​നാ​​​ൾ​​​ ​​​ക​​​ഴി​​​ഞ്ഞ് ​​​അ​​​വ​​​ർ​​​ ​​​വീ​​​ട് ​​​മാ​​​റി​​​ ​​​ദൂ​​​രെ​​​ ​​​എ​​​വി​​​ടെ​​​യോ​​​ ​​​പോ​​​യ​​​താ​​​യി​​​ ​​​അ​​​റി​​​ഞ്ഞു...​​​സു​​​ധി​​​യോ​​​ട് ​​​ഇ​​​തു​​​ ​​​വ​​​രെ​​​ ​​​ഞാ​​​ൻ​​​ ​​​ആ​​​ ​​​സം​​​ഭ​​​വ​​​ത്തെ​​​ ​​​കു​​​റി​​​ച്ച് ​​​സം​​​സാ​​​രി​​​ച്ചി​​​ട്ടി​​​ല്ല...​ ​​​അ​​​വ​​​ൻ​​​ ​​​എ​​​ന്നോ​​​ടും...​​​""
​​ഷ​​​ർ​​​മി​​​ ​​​അ​​​വ​​​ന്റെ​​​ ​​​കൈ​​​യ്യെ​​​ടു​​​ത്ത് ​​​ആ​​​ശ്വ​​​സി​​​പ്പി​​​ക്കാ​​​നെ​​​ന്ന​​​വ​​​ണ്ണം​​​ ​​​പ​​​തി​​​യെ​​​ ​​​ത​​​ഴു​​​കി.
'​'​പ​​​ക്ഷേ...​ ​​​എ​​​നി​​​ക്ക് ​​​പ​​​ല​​​പ്പോ​​​ഴും​​​ ​​​തോ​​​ന്നി​​​യി​​​ട്ടു​​​ണ്ട്...​​​ആ​​​ ​​​കു​​​ട്ടി​​​യു​​​ടെ​​​ ​​​മ​​​ര​​​ണ​​​ത്തി​​​നു​​​ ​​​പി​​​ന്നി​​​ൽ​​​ ​​​എ​​​ന്തോ​​​ ​​​ചി​​​ല​​​ ​​​ര​​​ഹ​​​സ്യ​​​ങ്ങ​​​ളു​​​ണ്ടെ​​​ന്ന്...​​​അ​​​ത് ​​​സു​​​ധി​​​ക്ക് ​​​അ​​​റി​​​യാ​​​മെ​​​ന്നും...​​​""
ഷ​​​ർ​​​മി​​​ ​​​മു​​​ഖം​​​ ​​​തി​​​രി​​​ച്ച് ​​​അ​​​വ​​​നെ​​​ ​​​സം​​​ശ​​​യ​​​ഭാ​​​വ​​​ത്തി​​​ൽ​​​ ​​​നോ​​​ക്കി​​​ ​​​ഇ​​​രു​​​ന്നു.​
'​'​എ​​​ന്തെ​​​ന്ന​​​റി​​​യി​​​ല്ല...​​​സു​​​ധി​​​ ​​​പോ​​​യ​​​പ്പോ​​​ൾ..​​​ഞാ​​​ൻ​​​ ​​​ആ​​​ ​​​പ​​​ഴ​​​യ​​​ ​​​കാ​​​ര്യം​​​ ​​​വീ​​​ണ്ടു​​​മോ​​​ർ​​​ത്തു...​​​ആ​​​ ​​​കു​​​ട്ടി​​​യു​​​ടെ​​​ ​​​ചേ​​​ട്ട​​​ൻ​​​ ​​​തി​​​രി​​​കെ​​​ ​​​വ​​​ന്ന​​​താ​​​യും...​​​സു​​​ധി​​​യെ​​​ ​​​അ​​​പ​​​ക​​​ട​​​പ്പെ​​​ടു​​​ത്താ​​​ൻ​​​ ​​​ശ്ര​​​മി​​​ച്ച​​​താ​​​യും...​​​ഒ​​​ക്കെ​​​യും​​​ ​​​എ​​​ന്റെ​​​ ​​​തോ​​​ന്ന​​​ലു​​​ക​​​ളാ​​​ണെ​​​ന്ന​​​റി​​​യാം...​​​പ​​​ക്ഷേ​ ​​​ആ​​​ ​​​ഒ​​​രു​​​ ​​​തോ​​​ട്ട് ​​​എ​​​ന്നെ​​​ ​​​വി​​​ടാ​​​തെ​​​ ​​​ഫോ​​​ളോ​​​ ​​​ചെ​​​യ്യു​​​ന്നു...​​​എ​​​നി​​​ക്ക​​​റി​​​യി​​​ല്ല...​​​ഞാ​​​നെ​​​ന്തി​​​നാ​​​ണ്‌​​​ ​​​ആ​​​ ​​​പ​​​ഴ​​​യ​​​ ​​​സം​​​ഭ​​​വ​​​വും​​​ ​​​സു​​​ധി​​​യു​​​ടെ​​​ ​​​കാ​​​ര്യ​​​വും​​​ ​​​ക​​​ണ​​​ക്‌​ട് ​​​ചെ​​​യ്യാ​​​ൻ​​​ ​​​ട്രൈ​​​ ​​​ചെ​​​യ്യു​​​ന്ന​​​തെ​​​ന്ന്...​​​""
'​'​നോ​​​ ​​​സി​​​ദ്ദു...​​​ഈ​​​ ​​​ര​​​ണ്ടു​​​ ​​​കാ​​​ര്യ​​​ങ്ങ​​​ളും​​​ ​​​ത​​​മ്മി​​​ൽ​​​ ​​​ഒ​​​രു​​​ ​​​റി​​​ലേ​​​ഷ​​​നു​​​മി​​​ല്ല...​​​എ​​​ല്ലാം​​​ ​​​നി​​​ന്റെ​​​ ​​​വെ​​​റും​​​ ​​​തോ​​​ന്ന​​​ലു​​​ക​​​ളാ​​​ണ്‌...​​​ഞാ​​​ൻ​​​ ​​​പ​​​റ​​​ഞ്ഞി​​​ല്ലെ...​​​നീ​​​ ​​​ആ​​​വ​​​ശ്യ​​​ത്തി​​​ൽ​​​ ​​​കൂ​​​ടു​​​ത​​​ൽ​​​ ​​​ചി​​​ന്തി​​​ച്ച് ​​​ആ​​​കെ​​​ ​​​സ്ട്രെ​​​സ്ഡ് ​​​ആ​​​യി​​​ട്ടു​​​ണ്ട്...​​​""
'​'​ശ​​​രി​​​യാ​​​യി​​​രി​​​ക്കും...​​​പ​​​ക്ഷേ​ ​​​എ​​​നി​​​ക്ക് ​​​അ​​​തി​​​ൽ​​​ ​​​നി​​​ന്ന് ​​​എ​​​സ്കേ​​​പ്പ് ​​​ചെ​​​യ്യാ​​​ൻ​​​ ​​​പ​​​റ്റു​​​ന്നി​​​ല്ല...​​​""
​​അ​​​തും​​​ ​​​പ​​​റ​​​ഞ്ഞ് ​​​അ​​​വ​​​ൻ​​​ ​​​ത​​​ല​​​ ​​​കു​​​നി​​​ച്ച് ​​​ഇ​​​രു​​​ന്നു.​​​ ​​​ഷ​​​ർ​​​മി,​​​ ​​​പ​​​തി​​​ഞ്ഞ​​​ ​​​താ​​​ള​​​ത്തി​​​ൽ​​​ ​​​ഒ​​​ഴു​​​കു​​​ന്ന​​​ ​​​വെ​​​ള്ള​​​ത്തി​​​ലേ​​​ക്ക് ​​​നോ​​​ക്കി​​​ ​​​ഇ​​​രു​​​ന്നു.​​​ ​​​നൂ​​​ല​​​റ്റ് ​​​വീ​​​ണൊ​​​രു​​​ ​​​പ​​​ട്ടം​​​ ​​​പു​​​ഴ​​​യി​​​ലൂ​​​ടെ​​​ ​​​പ​​​തി​​​യെ​​​ ​​​ഒ​​​ഴു​​​കി​​​ ​​​വ​​​രു​​​ന്ന​​​ത് ​​​അ​​​വ​​​ൾ​​​ ​​​ക​​​ണ്ടു.​
'​'​നീ​​​ ​​​കു​​​റ​​​ച്ച് ​​​നേ​​​രം​​​ ​​​ദാ...​​​അ​​​വി​​​ടെ​​​ ​​​കു​​​ട്ടി​​​ക​​​ൾ​​​ ​​​പ​​​ട്ടം​​​ ​​​പ​​​റ​​​പ്പി​​​ക്കു​​​ന്ന​​​ത് ​​​നോ​​​ക്കി​​​ ​​​ഇ​​​രി​​​ക്ക്...​​​ഒ​​​ന്നും​​​ ​​​ആ​​​ലോ​​​ചി​​​ക്ക​​​ണ്ട...​​​അ​​​ല്ലെ​​​ങ്കി​​​ൽ​​​ ​​​വേ​​​ണ്ട,​​​ ​​​നീ​​​ ​​​എ​​​ഴു​​​ന്നേ​​​ൽ​​​ക്ക്...​​​ന​​​മു​​​ക്ക് ​​​കു​​​റ​​​ച്ച് ​​​നേ​​​രം​​​ ​​​ന​​​ട​​​ക്കാം​​.​""
അ​​​വ​​​ർ​​​ ​​​എ​​​ഴു​​​ന്നേ​​​റ്റു.​​​ ​​​വി​​​ര​​​ലു​​​ക​​​ൾ​​​ ​​​കോ​​​ർ​​​ത്ത് ​​​അ​​​വ​​​ർ​​​ ​​​തീ​​​ര​​​ത്തി​​​ലൂ​​​ടെ​​​ ​​​പ​​​തി​​​യെ​​​ ​​​ന​​​ട​​​ന്നു.
ഇ​ത്ര​നാ​ളും​ ​ത​നി​ക്കും​ ​ഷ​ർ​മി​ക്കും...​ഒ​രു​പ​ക്ഷേ​ ​താ​ര​യ്‌​ക്കും​ ​മാ​ത്ര​മാ​യി​രു​ന്നു​ ​സം​ശ​യ​മു​ണ്ടാ​യി​രു​ന്ന​ത്.​ ​എ​ന്നാ​ൽ...​ഇ​താ​ ​ഒ​രാ​ൾ​ ​കൂ​ടി​!​ ​ആ​രോ​ടും​ ​പ​റ​യാ​തെ​ ​മ​ന​സി​ന്റെ​ ​അ​റ​യ്‌​ക്കു​ള്ളി​ൽ​ ​ത​ള​ച്ചി​ട്ടി​രു​ന്ന​ ​ആ​ ​ര​ഹ​സ്യം...​ആ​രോ​ടും​ ​നേ​രി​ട്ട് ​ചോ​ദി​ക്കാ​ൻ​ ​മ​ടി​ച്ചി​രു​ന്ന​ ​ആ​ ​ഒ​രു​ ​കാ​ര്യം​ ​ഇ​താ​ ​ഒ​രാ​ൾ​ ​ത​ന്നോ​ട് ​ഇ​ങ്ങോ​ട്ട് ​ചോ​ദി​ച്ചി​രി​ക്കു​ന്നു!
'​'​സ​ത്യ​ത്തി​ൽ...​ഞാ​ൻ​ ​സു​ധി​ചേ​ട്ട​ന്റെ​ ​മ​ര​ണ​ത്തി​ൽ...​ഏ​തെ​ങ്കി​ലും​ ​ത​ര​ത്തി​ൽ​ ​ഒ​രു​ ​ഫൗ​ൾ​ ​പ്ലേ​ ​ന​ട​ന്നി​ട്ടു​ണ്ടോ​ ​എ​ന്ന് ​അ​റി​യാ​ൻ​ ​കൂ​ടി​യാ​ണ് ​ചേ​ട്ട​നെ​ ​അ​ന്വേ​ഷി​ച്ചു​ ​വ​ന്ന​ത്...​ചേ​ട്ട​ന് ​സം​ശ​യം​ ​തോ​ന്നാ​ൻ...​എ​ന്താ​ണ് ​കാ​ര​ണം​?​""
'​'​ഉം.​ ​ഒ​രു​പാ​ട് ​കാ​ര​ണ​ങ്ങ​ളു​ണ്ട്...​സി​ദ്ദു​ ​പ​റ​ഞ്ഞ​തു​ ​പോ​ലെ​ ​സു​ധി​ ​ഒ​രി​ക്ക​ലും...​ഒ​രി​ക്ക​ലും​ ​അ​ത്ര​യ്‌​ക്കും​ ​കെ​യ​ർ​ലെ​സാ​യി​ട്ട് ​അ​ങ്ങ​നെ​ ​ഒ​രു​ ​സ്ഥ​ല​ത്ത് ​പോ​യി​ ​നി​ൽ​ക്കി​ല്ല...​അ​ത്ര​യ്‌​ക്കും​ ​സി​ല്ലി​യ​ല്ല​ ​അ​വ​ൻ.​ ​എ​ല്ലാം​ ​വ​ള​രെ​ ​ആ​ലോ​ചി​ച്ചു​ ​മാ​ത്ര​മേ​ ​ചെ​യ്യു​ക​യു​ള്ളൂ.​ ​അ​വ​ൻ​ ​ഒ​രി​ക്ക​ലും​ ​സൂ​യി​സൈ​ഡ് ​ചെ​യ്യു​ക​യു​മി​ല്ല...​ ​മ​റ്റൊ​രു​ ​കാ​ര​ണം...​അ​വ​ൻ​ ​അ​വ​ന്റെ​ ​ലൈ​ഫി​ലെ​ ​വ​ള​രെ​ ​പ്ര​ധാ​ന​പ്പെ​ട്ട​ ​ഒ​രു​ ​തീ​രു​മാ​നം​ ​എ​ടു​ക്കാ​ൻ​ ​പോ​വു​ക​യാ​യി​രു​ന്നു..​ ​അ​തേ​ക്കു​റി​ച്ചെ​നി​ക്ക​റി​യാ​മാ​യി​രു​ന്നു...​""
അ​തു​ ​പ​റ​ഞ്ഞ് ​ര​ഘു​ ​സ​മീ​പ​ത്ത് ​വെ​ച്ചി​രു​ന്ന​ ​ഒ​രു​ ​മെ​ലി​ഞ്ഞു​ ​നീ​ണ്ട​ ​വ​ടി​യെ​ടു​ത്ത് ​പ്ലാ​സ്റ്റ​റി​ട്ട​തി​ന്റെ​ ​ഉ​ള്ളി​ലേ​ക്ക് ​ക​ട​ത്തി​ ​ഉ​ര​സാ​ൻ​ ​തു​ട​ങ്ങി.
അ​താ​ണോ​ ​സു​ധി​ ​പ​റ​ഞ്ഞ​ ​സ്‌​പെ​ഷ്യ​ൽ​ ​ന്യൂ​സ്?​ ​ഇ​താ​ദ്യ​മാ​യാ​ണ് ​ആ​ ​സ്‌​പെ​ഷ്യ​ൽ​ ​ന്യൂ​സി​നെ​ ​കു​റി​ച്ച് ​ഒ​രു​ ​സൂ​ച​ന​ ​കി​ട്ടു​ന്ന​ത്.
'​'​എ​ന്തു​ ​തീ​രു​മാ​നം​?​""
'​ഏ​തൊ​രാ​ളു​ടേ​യും​ ​ജീ​വി​ത​ത്തി​ലെ​ ​പ്ര​ധാ​ന​പ്പെ​ട്ടൊ​രു​ ​കാ​ര്യം...​ ​അ​വ​ൻ​ ​വി​വാ​ഹ​ത്തെ​ ​കു​റി​ച്ച് ​സീ​രി​യ​സ് ​ആ​യി​ ​ആ​ലോ​ചി​ച്ച് ​ഒ​രു​ ​തീ​രു​മാ​ന​ത്തി​ൽ​ ​എ​ത്തി​ച്ചേ​ർ​ന്നി​രു​ന്നു.""
'​'​ആ​രു​മാ​യി​ട്ട്?​""
'​'​സോ​റി​ ​സി​ദ്ദു...​ആ​ ​വ്യ​ക്തി​യു​ടെ​ ​പേ​ര് ​ഞാ​ൻ​ ​പ​റ​യി​ല്ല.​ ​അ​ത് ​ശ​രി​യ​ല്ല...​ ​അ​നാ​വ​ശ്യ​മാ​യി​ ​അ​വ​ളെ...​ഈ​ ​കാ​ര്യ​ത്തി​ലേ​ക്ക് ​വ​ലി​ച്ചി​ഴ​യ്‌​ക്കാ​ൻ​ ​പാ​ടി​ല്ല.​ ​ഒ​രു​ ​കാ​ര്യം​ ​മാ​ത്രം​ ​പ​റ​യാം.​ ​ആ​ ​പെ​ൺ​കു​ട്ടി​യു​മാ​യി​ ​ചേ​ട്ട​ൻ​ ​ന​ല്ല​ ​അ​ടു​പ്പ​ത്തി​ലാ​യി​രു​ന്നു.​ ​അ​വ​ൾ​ ​സു​ധി​യെ​ ​മാ​ത്ര​മേ​ ​ക​ല്യാ​ണം​ ​ക​ഴി​ക്കൂ​ ​എ​ന്ന​ ​തീ​രു​മാ​ന​ത്തി​ലു​മാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​ആ​ ​ഒ​രു​ ​ബ​ന്ധ​ത്തി​നു​ ​ഒ​രാ​ൾ​ ​ത​ട​സ​മാ​യി.​ ​ആ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ജീ​വ​ന് ​ത​ന്നെ​ ​ഭീ​ഷ​ണി​ ​വ​ന്നു.​ ​അ​വ​ളു​ടെ​ ​മു​ഖ​ത്ത് ​ആ​സി​ഡ് ​ഒ​ഴി​ക്കും...​ആ​ളെ​ ​വി​ട്ട് ​ഉ​പ​ദ്ര​വി​ക്കും...​അ​ങ്ങ​നെ​ ​പ​ല​വി​ധ​ ​ഭീ​ഷ​ണി​ക​ൾ...​""
'​'​ആ​രാ​ണ​ത്?...​എ​ന്നി​ട്ട് ​ആ​ ​കാ​ര്യ​മൊ​ന്നും​ ​ചേ​ട്ട​ന​റി​യി​ല്ലാ​യി​രു​ന്നോ?""
'​'​അ​റി​യാ​മാ​യി​രു​ന്നു.​ ​ആ​ ​പെ​ൺ​കു​ട്ടി​ ​എ​ല്ലാം​ ​അ​വ​നോ​ട് ​അ​പ്പ​പ്പോ​ൾ​ ​അ​റി​യി​ച്ചി​രു​ന്നു...​""
'​'​എ​ന്നി​ട്ട് ​ചേ​ട്ട​ൻ​ ​ഒ​ന്നും​ ​ചെ​യ്തി​ല്ലെ​?​ ​എ​ന്തി​നൊ​രു​ത്ത​ൻ​ ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്ത​ണം​?...​ചേ​ട്ട​ന് ​വേ​റെ​ ​ആ​രോ​ടെ​ങ്കി​ലും​ ​ബ​ന്ധ​മു​ണ്ടാ​യി​രു​ന്നോ​?​""
'​'​എ​ന്തി​ന് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​എ​ന്ന​ ​കാ​ര്യം​ ​എ​നി​ക്ക​റി​യി​ല്ല...​സു​ധി​ ​ആ​ ​ഭീ​ഷ​ണി​യൊ​ന്നും​ ​വ​ക​ ​വെ​ച്ച​തേ​യി​ല്ല...​അ​വ​ൻ​ ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​ത​ന്നെ​ ​വി​വാ​ഹം​ ​ക​ഴി​ക്കും​ ​എ​ന്നു​ ​ത​ന്നെ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു...​""
'​'​ആ​രാ​ണ് ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്?...​ആ​ർ​ക്ക് ​വേ​ണ്ടി​യാ​ണ്?​""
'​'​ആ​ർ​ക്ക് ​വേ​ണ്ടി​യാ​ണ് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ​എ​ന്നെ​നി​ക്ക​റി​യി​ല്ല...​പ​ക്ഷേ​ ​ആ​രാ​ണ് ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ​എ​ന്നെ​നി​ക്ക​റി​യാം...​പ​ക്ഷേ​ ​അ​തി​നെ​ന്റെ​ ​കൈ​യ്യി​ൽ​ ​തെ​ളി​വൊ​ന്നു​മി​ല്ല...​ആ​ ​പെ​ൺ​കു​ട്ടി​ ​പ​റ​ഞ്ഞ​ ​കാ​ര്യം​ ​മാ​ത്ര​മേ​ ​എ​നി​ക്ക​റി​യാ​വൂ...​""
ഒ​ന്നു​ ​ദീ​ഘ​മാ​യി​ ​നി​ശ്വ​സി​ച്ച​ ​ശേ​ഷം​ ​ര​ഘു​ ​തു​ട​ർ​ന്നു,
'​'​സി​ദ്ദു​വി​ന് ​അ​റി​യാ​വു​ന്ന​ ​ആ​ളാ​ണ​ത്...​കി​ഷോ​റാ​ണ് ​അ​വ​ളെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്.​""
'​'​കി​ഷോ​റോ​?​!​""
സി​ദ്ദു​ ​ഷ​ർ​മി​യു​ടെ​ ​മു​ഖ​ത്തേ​ക്ക് ​നോ​ക്കി.
ഷ​ർ​മി​ ​ഇ​ടു​ങ്ങി​യ​ ​പു​രി​ക​ങ്ങ​ളോ​ടെ​ ​ര​ഘു​വി​നെ​ ​ത​ന്നെ​ ​നോ​ക്കി​ ​ഇ​രി​ക്കു​ക​യാ​യി​രു​ന്നു.
'​'​നോ...​കി​ഷോ​റേ​ട്ട​ൻ​ ​അ​ങ്ങ​നെ​ ​ചെ​യ്യാ​ൻ​ ​യാ​തൊ​രു​ ​ചാ​ൻ​സു​മി​ല്ല...​ഹീ​ ​ഈ​സ് ​ഹി​സ് ​ബെ​സ്റ്റ് ​ഫ്ര​ണ്ട്...​""
'​'​സി​ദ്ദു...​എ​നി​ക്ക് ​ഈ​ ​കി​ഷോ​റി​നെ...​ക്യാ​മ്പ​സ് ​ടൈം​ ​മു​ത​ലേ​ ​അ​റി​യാം...​സി​ദ്ദു​ ​വി​ചാ​രി​ക്കു​ന്ന​ ​പോ​ലെ​യു​ള്ള​ ​ഒ​രാ​ള​ല്ല​ ​അ​വ​ൻ...​ഹീ​ ​ഈ​സ് ​വെ​രി​ ​ഡേ​ഞ്ച​റ​സ്...​""
'​'​പ​ക്ഷെ...​""
'​'​എ​നി​ക്ക്...​പ​ണ്ടേ​ ​അ​വ​നെ​ ​ഇ​ഷ്‌​ട​മ​ല്ല...​എ​നി​ക്ക് ​ഇ​ഷ്ട​മി​ല്ലാ​ത്ത​ത് ​കൊ​ണ്ടാ​ണ് ​ഞാ​നി​തൊ​ക്കെ​ ​പ​റ​യു​ന്ന​ത് ​എ​ന്ന് ​വി​ചാ​രി​ക്ക​രു​ത്...​ഞാ​ൻ​ ​സു​ധി​യെ​ ​പ​ല​വ​ട്ടം​ ​അ​വ​ന്റെ​ ​കാ​ര്യം​ ​പ​റ​ഞ്ഞ് ​വാ​ൺ​ ​ചെ​യ്തി​ട്ടു​ണ്ട്...​പ​ക്ഷേ​ ​അ​റി​യാ​ല്ലൊ,​ ​സു​ധി​ക്ക് ​ഒ​രാ​ളെ​ ​വി​ശ്വാ​സ​മാ​യാ​ൽ​ ​പി​ന്നെ​ ​അ​തി​ൽ​ ​നി​ന്ന​വ​ൻ​ ​മാ​റി​ല്ല...​എ​ത്ര​ ​പ​റ​ഞ്ഞി​ട്ടും​ ​അ​വ​ൻ​ ​ക​ൺ​വി​ൻ​സ്ഡ് ​ആ​യി​ല്ല...​സ​ത്യ​ത്തി​ൽ​ ​ആ​ ​ട്രി​പ്പി​ന് ​പോ​കു​മ്പോ​ൾ​ ​കി​ഷോ​റി​നെ​ ​നേ​രി​ട്ട് ​ക​ണ്ട് ​എ​നി​ക്ക് ​അ​തേ​ക്കു​റി​ച്ച് ​സം​സാ​രി​ക്ക​ണ​മെ​ന്നു​ണ്ടാ​യി​രു​ന്നു.​ ​പ​ക്ഷേ​ ​എ​നി​ക്ക് ​പോ​കാ​നും​ ​പ​റ്റി​യി​ല്ല...​സു​ധി​ക്ക് ​ആ​ക്‌​സി​ഡ​ന്റ് ​പ​റ്റു​ക​യും​ ​ചെ​യ്‌​തു...​സു​ധി​യു​ടെ​ ​മ​ര​ണ​ത്തി​നു​ ​കാ​ര​ണം​ ​കി​ഷോ​റാ​ണെ​ന്ന് ​എ​നി​ക്ക് ​ഉ​റ​പ്പി​ച്ചു​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല...​പ​ക്ഷെ​ ​എ​നി​ക്ക് ​എ​ന്തോ...​ഒ​രു​ ​സം​ശ​യ​മു​ണ്ട്...​""
'​'​ഈ..​അ​നോ​ണി​മ​സ്...​""
സി​ദ്ദു​വി​ന് ​ചോ​ദി​ക്കാ​തി​രി​ക്കാ​നാ​യി​ല്ല.
'​'​അ​നോ​ണി​മ​സ്?...​എ​ന്ത് ​അ​നോ​ണി​മ​സ്?​""
'​'​ഇ​ല്ല...​ഒ​ന്നു​മി​ല്ല...​""
'​'​സി​ദ്ദു...​ഞാ​നീ​ ​പ​റ​ഞ്ഞ​തി​നൊ​ന്നും​ ​ഒ​രു​ ​പ്രൂ​ഫും​ ​ത​രാ​ൻ​ ​പ​റ്റി​ല്ല...​ആ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​ഡീ​റ്റെ​യി​ൽ​സും​ ​എ​നി​ക്ക് ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല...​അ​ല്ല...​ഇ​നി​ ​അ​തി​നൊ​ന്നും​ ​ഒ​രു​ ​മീ​നിം​ഗും​ ​ഇ​ല്ല...​അ​വ​ൾ​ ​സ​മാ​ധാ​ന​മാ​യി​ ​ജീ​വി​ച്ചോ​ട്ടെ...​ ​പ​ക്ഷേ​ ​സി​ദ്ദു​ ​കി​ഷോ​റു​മാ​യി​ ​ഒ​രു​ ​കോ​ണ്ടാ​‌​ക്‌​ടും​ ​വ​യ്‌​ക്കാ​തി​രി​ക്കു​ന്ന​താ​ ​ന​ല്ല​ത്...​വെ​റു​തെ​ ​എ​ന്തി​നാ​ണ്...​ചി​ല​പ്പോ​ൾ​ ​സു​ധി​ക്ക് ​പ​റ്റി​യ​ത് ​ഒ​രു​ ​ആ​ക്‌​സി​ഡ​ന്റ് ​ത​ന്നെ​ ​ആ​യി​രി​ക്കും...​കി​ഷോ​റി​ന് ​അ​തി​ൽ​ ​ഒ​രു​ ​പാ​ർ​ട്ടും​ ​ഉ​ണ്ടാ​വി​ല്ല...​സോ...​""
ഒ​രു​ ​നി​മി​ഷം​ ​സി​ദ്ദൂ​നേ​യും​ ​ഷ​ർ​മി​യേ​യും​ ​മാ​റി​ ​മാ​റി​ ​നോ​ക്കി​യ​തി​നു​ ​ശേ​ഷം​ ​ര​ഘു​ ​പ​റ​ഞ്ഞു,
'​'​സ​ത്യ​ത്തി​ൽ...​ഇ​തൊ​ക്കെ​ ​എ​ന്നെ​ങ്കി​ലും​ ​ആ​രെ​ങ്കി​ലും...​എ​നി​ക്ക് ​തോ​ന്നി​യ​തു​ ​പോ​ലെ...​സം​ശ​യ​വു​മാ​യി​ ​വ​രി​ക​യാ​ണെ​ങ്കി​ൽ​ ​മാ​ത്രം​ ​പ​റ​യാ​മെ​ന്നു​ ​വി​ചാ​രി​ച്ച് ​ഇ​രു​ന്ന​താ​ണ്.​ ​ഇ​പ്പോ​ഴി​താ​ ​നി​ങ്ങ​ൾ​ ​എ​ന്റെ​ ​മു​ന്നി​ൽ​ ​സം​ശ​യ​വു​മാ​യി​ ​വ​ന്നു.​ ​ഞാ​ൻ​ ​എ​ന്റെ​ ​സം​ശ​യ​ങ്ങ​ൾ​ ​പ​റ​ഞ്ഞു.​ ​നി​ങ്ങ​ൾ​ക്ക് ​സ്വീ​ക​രി​ക്കാം​ ​അ​ല്ലെ​ങ്കി​ൽ​ ​ത​ള്ളി​ക്ക​ള​യാം...​നി​ങ്ങ​ളോ​ട് ​ഇ​തൊ​ക്കെ​യും​ ​പ​റ​ഞ്ഞു​ ​ക​ഴി​ഞ്ഞ​പ്പോ​ൾ​ ​ഒ​രു​ ​വ​ലി​യ​ ​ആ​ശ്വാ​സം...​എ​ന്തോ​ ​വ​ലി​യ​ ​ഒ​രു​ ​ഭാ​രം​ ​ഇ​റ​ക്കി​ ​വ​ച്ച​തു​ ​പോ​ലെ...​""
ര​ഘു​ ​ശ​ബ്‌​ദ​മി​ല്ലാ​തെ​ ​ചി​രി​ച്ചു.
സി​ദ്ദു​ ​ക​സേ​ര​യി​ൽ​ ​പി​ന്നോ​ക്കം​ ​ചാ​ഞ്ഞി​രു​ന്നു.​ ​അ​വ​ൻ​ ​ചു​വ​രി​ലേ​ക്ക് ​നോ​ക്കി​ ​എ​ന്തൊ​ക്കെ​യോ​ ​ആ​ലോ​ചി​ച്ചു​ ​കൊ​ണ്ടി​രു​ന്നു.​ ​ഷ​ർ​മി​ ​ഒ​ന്നും​ ​പ​റ​ഞ്ഞ​തേ​യി​ല്ല.
കു​റ​ച്ച് ​ക​ഴി​ഞ്ഞ് ​സി​ദ്ദു​ ​ക​സേ​ര​യി​ൽ​ ​നി​ന്നും​ ​സാ​വ​ധാ​നം​ ​എ​ഴു​ന്നേ​റ്റു.​ ​അ​തു​ ​ക​ണ്ട് ​ഷ​ർ​മി​യും​ ​എ​ഴു​ന്നേ​റ്റു.
'​'​ഓ​ക്കെ​ ​ചേ​ട്ടാ...​ഞാ​ൻ​ ​കെ​യ​ർ​ഫു​ൾ​ ​ആ​യി​ ​ഇ​രി​ക്കാം...​ചേ​ട്ട​ൻ​ ​റെ​സ്റ്റ് ​എ​ടു​ക്കൂ..​ഗെ​റ്റ് ​വെ​ൽ​ ​സൂ​ൺ...​""
'​'​താ​ങ്ക്സ് ​സി​ദ്ദു...​സു​ധി​യു​ടെ​ ​റൈ​റ്റിം​ഗ്സ്...​ഞാ​നൊ​ന്ന് ​നോ​ക്ക​ട്ടെ...​എ​ന്തെ​ങ്കി​ലും​ ​കി​ട്ടു​വാ​ണെ​ങ്കി​ൽ​ ​ഞാ​ൻ​ ​വി​ളി​ക്കാം...​""
സി​ദ്ദു​ ​ര​ഘു​വി​നു​ ​ന​ന്ദി​ ​പ​റ​ഞ്ഞ് ​ഇ​റ​ങ്ങി.​ ​തി​രി​കെ​ ​വീ​ട്ടി​ലേ​ക്ക് ​ബൈ​ക്കോ​ടി​ക്കു​മ്പോ​ൾ​ ​സി​ദ്ദുവിന്റെ​ ​മ​ന​സ് ​വ​ല്ലാ​തെ​ ​ക​ലു​ഷി​ത​മാ​യി​രു​ന്നു.​ ​അ​വ​ന്റെ​ ​ശ്ര​ദ്ധ​ ​പ​ല​വ​ട്ടം​ ​പാ​ളി​ ​പോ​യ​ത് ​ഷ​ർ​മി​ ​ശ്ര​ദ്ധി​ച്ചു.​ ​ബൈ​ക്ക് ​വേ​ഗ​ത​ ​കു​റ​ച്ച് ​ഓ​ടി​ക്കാ​ൻ​ ​ഉ​പ​ദേ​ശി​ക്കു​ക​യും​ ​ചെ​യ്തു.​ ​അ​വ​ൻ​ ​സം​സാ​രി​ച്ച​തേ​യി​ല്ല.
വീ​ട്ടി​ലെ​ത്തി​യി​ട്ടും​ ​അ​വ​രി​രു​വ​രു​ടേ​യും​ ​ന​ടു​ക്കം​ ​മാ​റി​യി​രു​ന്നി​ല്ല.​ ​സി​ദ്ദു​ ​കൂ​ജ​യി​ൽ​ ​നി​ന്നും​ ​ഒ​രു​ ​ക​വി​ൾ​ ​വെ​ള്ളം​ ​കു​ടി​ച്ചി​ട്ട് ​നേ​രെ​ ​മു​റി​യി​ലേ​ക്ക് ​പോ​യി​ ​കി​ട​ക്ക​യി​ൽ​ ​കി​ട​ന്നു.​ ​സ​ക​ല​ ​അം​ഗ​ങ്ങ​ളും​ ​ത​ള​ർ​ന്ന​ത് ​പോ​ലെ..​ ​ചി​ന്താ​ശ​ക്തി​ ​ന​ഷ്ട​പ്പെ​ട്ട​തു​ ​പോ​ലെ..​ ​ബു​ദ്ധി​യു​ടേ​യും​ ​വി​ശ​ക​ല​ന​ത്തി​ന്റേ​യും​ ​ഞ​ര​മ്പു​ക​ൾ​ക്ക് ​ബ​ല​ക്ഷ​യം​ ​വ​ന്ന​തു​ ​പോ​ലെ.​ ​എ​ന്തി​നാ​ണ് ​കി​ഷോ​ർ​ ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്?​ ​അ​തു​ ​സു​ധി​ക്ക് ​വേ​ണ്ടി​ ​ആ​യി​രി​ക്കു​മോ​ ​എ​ന്ന് ​ഒ​രു​ ​നി​മി​ഷം​ ​ചി​ന്തി​ച്ചു.​ ​നേ​രി​ട്ട് ​ഒ​ഴി​വാ​ക്കാ​ൻ​ ​ക​ഴി​യി​ല്ല​ ​എ​ന്നോ​ ​മ​റ്റോ​ ​തോ​ന്നി​യ​ത് ​കൊ​ണ്ട്...​കി​ഷോ​റി​നെ​ ​കൊ​ണ്ട് ​ചെ​യ്യി​ച്ച​താ​വു​മോ​?...​ആ​വി​ല്ല...​താ​ന​റി​യു​ന്ന​ ​ചേ​ട്ട​ൻ​ ​ഒ​രി​ക്ക​ലും​ ​അ​ങ്ങ​നെ​ ​ചെ​യ്യി​ല്ല...​സു​ധി​ ​ആ​ ​പെ​ൺ​കു​ട്ടി​യു​മാ​യു​ള്ള​ ​വി​വാ​ഹ​ത്തി​നു​ ​ഉ​റ​ച്ച​ ​തീ​രു​മാ​നം​ ​എ​ടു​ത്തി​രു​ന്നു​ ​എ​ന്ന​ല്ലെ​ ​ര​ഘു​ ​പ​റ​ഞ്ഞ​ത്?​ ​ഇ​നി​ ​ര​ഘു​ ​എ​ന്തെ​ങ്കി​ലും​ ​ഒ​ളി​ക്കു​ക​യാ​ണോ​?​ ​ഈ​ ​പ​റ​ഞ്ഞ​ ​പെ​ൺ​കു​ട്ടി​ ​ര​ഘു​വി​ന്റെ​ ​വെ​റു​മൊ​രു​ ​സാ​ങ്ക​ൽപ്പിക​ ​സൃ​ഷ്‌​ടി​ ​ആ​ണോ​?​ ​ആ​വി​ല്ല...​ര​ഘു​വി​നും​ ​സം​ശ​യ​മു​ണ്ടെ​ന്ന​ല്ലേ​ ​പ​റ​ഞ്ഞ​ത്?​ ​മ​റ​യ്‌​ക്ക​ണ​മെ​ങ്കി​ൽ​ ​ര​ഘു​വി​നു​ ​ഇ​തേ​ക്കു​റി​ച്ച് ​ഒ​ന്നും​ ​ത​ന്നെ​ ​പ​റ​യാ​തി​രി​ക്കാ​മാ​യി​രു​ന്ന​ല്ലോ?
ആ​ ​പെ​ൺ​കു​ട്ടി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​എ​ന്നും​ ​വെ​ച്ച് ​കി​ഷോ​ർ​ ​എ​ന്തി​നു​ ​സു​ധി​യെ​ ​അ​പാ​യ​പ്പെ​ടു​ത്ത​ണം?​ ​ഇ​നി​ ​കി​ഷോ​റി​ന് ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​ഇ​ഷ്ട​മാ​യി​രു​ന്നി​രി​ക്കു​മോ​?​ ​അ​വ​ൾ​ ​സു​ധി​യെ​ ​ഇ​ഷ്‌​ട​പ്പെ​ടു​ന്ന​ത​റി​ഞ്ഞ്...​അ​ല്ലെ​ങ്കി​ൽ​ ​കി​ഷോ​ർ​ ​വേ​റെ​ ​ആ​ർ​ക്കെ​ങ്കി​ലും​ ​വേ​ണ്ടി​?...​എ​ങ്കി​ൽ​ ​കി​ഷോ​ർ​ ​ആ​ർ​ക്കു​ ​വേ​ണ്ടി​യാ​വും​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത്?
താ​ര​ക്ക് ​വേ​ണ്ടി​ ​ആ​വു​മോ​?​ ​താ​ര​ ​തി​രി​കെ​ ​വ​രു​മ്പോ​ൾ​ ​ക​ര​ഞ്ഞ​ത് ​പോ​ലെ​ ​ക​ണ്ണു​ ​ചു​വ​ന്നി​രു​ന്നു​ ​എ​ന്ന​ല്ലേ​ ​വെ​ങ്കി​ ​പ​റ​ഞ്ഞ​ത്?​ ​മ​റ്റൊ​രു​ ​പെ​ൺ​കു​ട്ടി​യെ​ ​വി​വാ​ഹം​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ചി​രി​ക്കു​ന്നു​ ​എ​ന്നോ​ ​താ​ര​യെ​ ​വി​വാ​ഹം​ ​ചെ​യ്യാ​ൻ​ ​താ​ത്പ​ര്യ​മി​ല്ലെ​ന്നോ​ ​ആ​വും​ ​സു​ധി​ ​താ​ര​യോ​ടു​ ​പ​റ​ഞ്ഞി​ട്ടു​ണ്ടാ​വു​ക.​ ​ആ​ ​ദേ​ഷ്യ​ത്തി​ൽ...​ഇ​ല്ല...​താ​ര​ ​അ​ങ്ങ​നെ​ ​ചെ​യ്യി​ല്ല.​ ​ഇ​നി​ ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​വേ​റൊ​രാ​ൾ​ ​ഇ​ഷ്ട​പ്പെ​ടു​ന്നു​ണ്ടാ​വു​മോ​?​ ​അ​യാ​ൾ​ ​ആ​വു​മോ​ ​കി​ഷോ​റി​നോ​ട് ​അ​വ​ളെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്താ​ൻ​ ​പ​റ​ഞ്ഞ​ത്?​ ​സു​ധി​ ​അ​ത് ​വ​ക​വ​യ്‌​ക്കാ​ത്ത​ത് ​കൊ​ണ്ട് ​ഒ​ടു​വി​ൽ​ ​അ​യാ​ൾ​ ​ത​ന്നെ​ ​സു​ധി​യെ...​അ​ങ്ങ​നെ​ ​വ​രു​മ്പോ​ൾ​ ​എ​ന്തെ​ങ്കി​ലും​ ​സം​ശ​യം​ ​വ​ന്നാ​ൽ​ ​ത​ന്നെ​ ​അ​തു​ ​കി​ഷോ​റി​നെ​ ​ആ​വി​ല്ലേ​ ​ബാ​ധി​ക്കു​ക​?​ ​കി​ഷോ​റി​നെ​ ​കു​ടു​ക്കാ​ൻ​ ​മ​ന​പ്പൂ​ർ​വ്വം​ ​ഒ​രു​ ​ക​ഥ​ ​മെ​ന​ഞ്ഞെ​ടു​ത്ത​താ​വു​മോ?
കി​ഷോ​ർ​ ​സു​ധി​യു​ടെ​ ​ഏ​റ്റ​വും​ ​അ​ടു​ത്ത​ ​സു​ഹൃ​ത്താ​ണ്.​ ​സു​ധി​ക്ക് ​വേ​ണ്ടി​ ​ത​ല്ലാ​നും​ ​കൊ​ല്ലാ​നും​ ​വേ​ണ​മെ​ങ്കി​ൽ​ ​ചാ​കാ​നും​ ​വ​രെ​ ​ത​യ്യാ​റാ​കു​ന്ന​ ​സു​ഹൃ​ത്ത്.​ ​അ​ങ്ങ​നെ​ ​ഉ​ള്ള​ ​ഒ​രാ​ൾ​ ​ആ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ങ്കി​ൽ​ ​അ​ത് ​സു​ധി​യു​ടെ​ ​ന​ല്ല​തി​നു​ ​വേ​ണ്ടി​ ​ആ​വി​ല്ലേ​?​ ​ചി​ല​പ്പോ​ൾ​ ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​കു​റി​ച്ച് ​കേ​ൾ​ക്കാ​ൻ​ ​പാ​ടി​ല്ലാ​ത്ത​ ​എ​ന്തെ​ങ്കി​ലും​ ​കേ​ട്ടി​ട്ടു​ണ്ടാ​വും...​സു​ധി​യോ​ട് ​അ​തേ​ക്കു​റി​ച്ച് ​സം​സാ​രി​ക്കാ​ൻ​ ​ആ​വാ​തെ​ ​പോ​യി​ട്ടു​ണ്ടാ​വും...​അ​തു​ ​കൊ​ണ്ട് ​പെ​ൺ​കു​ട്ടി​യെ​ ​സു​ധി​ ​അ​റി​യാ​തെ​ ​ഒ​ഴി​വാ​ക്കാ​ൻ​ ​ശ്ര​മി​ച്ച​താ​വു​മോ​?​ ​ഒരു​ ​പെ​ൺ​കു​ട്ടി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​ ​എ​ന്ന​ ​ഒ​റ്റ​കാ​ര​ണം​ ​കൊ​ണ്ട് ​കി​ഷോ​റി​നെ​ ​എ​ന്തി​നു​ ​സം​ശ​യി​ക്ക​ണം​?​ ​പെ​ൺ​കു​ട്ടി​യെ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി...​പെ​ൺ​കു​ട്ടി​ ​അ​തേ​ക്കു​റി​ച്ച് ​സു​ധി​യോ​ട് ​പ​റ​യു​ക​യും​ ​ചെ​യ്‌​തു.​ ​അ​തു​ ​കൊ​ണ്ട് ​കി​ഷോ​ർ​ ​എ​ന്തി​നു​ ​സു​ധി​യെ​ ​അ​പ​ക​ട​പ്പെ​ടു​ത്ത​ണം​?​ ​അ​തി​ലൊ​രു​ ​യു​ക്തി​യി​ല്ല.
ഇ​നി​ ​ചി​ല​പ്പോ​ൾ...​ര​ഘു​ ​ത​ന്നെ​ ​ആ​യി​രി​ക്കു​മോ​ ​ഇ​തി​നെ​ല്ലാം​ ​പി​ന്നി​ൽ?...​ഈ​ ​പ​റ​ഞ്ഞ​ ​അ​ജ്ഞാ​ത​യാ​യ​ ​പെ​ൺ​കു​ട്ടി​യെ​ ​ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത് ​ര​ഘു​ ​ആ​യി​രി​ക്കു​മോ​?...​എ​ന്നി​ട്ട് ​സം​ശ​യം​ ​കി​ഷോ​റി​ന്റെ​ ​മേ​ൽ​ ​ഇ​ടാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​വു​മോ​?​ ​ഈ​ ​സം​ശ​യ​ങ്ങ​ളെ​ല്ലാം​ ​തീ​ർ​ക്കാ​ൻ​ ​ഒ​രു​ ​വ​ഴി​യേ​ ​ഉ​ള്ളൂ...​അ​പ​ക​ട​കാ​രി​യെ​ന്ന് ​താ​ക്കീ​ത് ​ത​ന്നെ​ങ്കി​ലും...​ആ​ ​ഒ​രു​ ​വ​ഴി​ ​മാ​ത്ര​മേ​ ​ഉ​ള്ളൂ.​ ​കി​ഷോ​റി​നെ​ ​നേ​രി​ൽ​ ​ക​ണ്ട് ​സം​ശ​യം​ ​തീ​ർ​ക്കു​ക...
അ​നോ​ണി​മ​സ്...​ ​ആ​രാ​ണ​തെ​ന്ന് ​ത​നി​ക്കി​പ്പോ​ഴും​ ​ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.​ ​ക​ണ്ടെ​ത്താ​ൻ​ ​ക​ഴി​യു​മെ​ന്നും​ ​തോ​ന്നു​ന്നി​ല്ല.​ ​ഇ​തു​വ​രെ​യു​ള്ള​ ​ത​ന്റെ​ ​ക​ണ്ടെ​ത്ത​ലു​ക​ളും​ ​നി​ഗ​മ​ന​ങ്ങ​ളും​ ​കൂ​ട്ടി​ ​വെ​ച്ചാ​ൽ...​ഒ​രു​ ​പ​ക്ഷേ​ ​ര​ഘു​ ​പ​റ​ഞ്ഞ​ ​ആ​ ​പെ​ൺ​കു​ട്ടി​യാ​വു​മോ​ ​അ​നോ​ണി​മ​സ്?...​അ​തോ​ ​ആ​ ​പെ​ൺ​കു​ട്ടി​യു​ടെ​ ​സ​ഹോ​ദ​ര​നോ..​സു​ഹൃ​ത്തോ​?
ത​ന്നെ​ ​സ​ദാ​ ​നി​രീ​ക്ഷി​ക്കാ​നും,​ ​വ​ഴി​ ​തി​രി​ച്ചു​ ​വി​ടാ​ൻ​ ​ഊ​മ​ക്ക​ത്തു​ക​ൾ​ ​അ​യ​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​ആ​ ​വ്യ​ക്തി...​ത​നി​ക്ക് ​അ​പ​ക​ട​മൊ​ന്നും​ ​സം​ഭ​വി​ക്കാ​തി​രി​ക്കാ​ൻ​ ​സ​ദാ​കാ​വ​ലാ​കു​ന്ന​ ​ഗാ​ർ​ഡി​യ​ൻ​ ​ഏ​യ്ഞ്ച​ൽ...​ആ​ ​വ്യ​ക്തി​ ​ആ​രാ​ണെ​ങ്കി​ലും​ ​മ​റ​ഞ്ഞു​ ​ത​ന്നെ​ ​നി​ൽ​ക്ക​ട്ടെ.​ ​ഷ​ർ​മി​ ​മു​റി​യു​ടെ​ ​വാ​തി​ൽ​ ​സാ​വ​ധാ​നം​ ​അ​ട​ച്ച​ ​ശേ​ഷം​ ​സി​ദ്ദൂ​ന്റെ​ ​സ​മീ​പം​ ​ചെ​ന്നി​രു​ന്നു.
'​'​നീ​ ​എ​ന്താ​ ​ഇ​ത്ര​യ്‌​ക്കും​ ​ആ​ലോ​ചി​ക്കു​ന്ന​ത്?...​കി​ഷോ​റി​നെ​ ​കു​റി​ച്ചാ​ണോ​?...​നി​ന​ക്ക് ​ഇ​പ്പോ​ൾ​ ​ത​ന്നെ​ ​അ​യാ​ളെ​ ​ചെ​ന്നു​ ​ക​ണ്ട് ​സം​സാ​രി​ക്ക​ണ​മെ​ന്ന് ​തോ​ന്നു​ന്നു​ ​അ​ല്ലേ​?​""
സി​ദ്ദു​ ​ഷ​ർ​മി​യെ​ ​ത​ന്നെ​ ​ഉ​റ്റു​ ​നോ​ക്കി.​ ​ത​ന്റെ​ ​ചി​ന്ത​ക​ൾ​ ​പി​ടി​ച്ചെ​ടു​ക്കാ​ൻ​ ​കെ​ൽ​പ്പു​ള്ള​വ​ൾ.​ ​താ​ൻ​ ​ഒ​ന്നും​ ​പ​റ​ഞ്ഞി​ല്ലെ​ങ്കി​ൽ​ ​പോ​ലും​ ​ത​ന്റെ​ ​അ​ടു​ത്ത​ ​പ്ര​വൃ​ത്തി​ ​എ​ന്താ​യി​രി​ക്കും​ ​എ​ന്നു​ ​കൃ​ത്യ​മാ​യി​ ​പ്ര​വ​ചി​ക്കാ​ൻ​ ​ക​ഴി​വു​ള്ള​വ​ൾ.
'​'​ഉം...​അ​തു​ ​ത​ന്നെ...​""
'​'​എ​ന്നാ​ൽ...​ഇ​പ്പോ​ൾ​ ​പോ​ക​ണ്ട...​നീ​ ​ആ​കെ​ ​ക​ൺ​ഫ്യൂ​സ്ഡ് ​ആ​യി​ട്ടാ​ണി​രി​ക്കു​ന്ന​തെ​ന്ന് ​എ​നി​ക്ക് ​ന​ല്ല​തു​ ​പോ​ലെ​ ​അ​റി​യാം...​""
അ​വ​ൻ​ ​എ​ഴു​ന്നേ​റ്റി​രു​ന്നു.
'​ഇ​തി​ലെ​ന്ത് ​ക​ൺ​ഫ്യൂ​ഷ​ൻ​?""
അ​വ​ൻ​ ​ത​ന്റെ​ ​സം​ശ​യ​ങ്ങ​ളും,​ ​ഊ​ഹ​ങ്ങ​ളും​ ​എ​ല്ലാം​ ​അ​വ​ളോ​ട് ​പ​ങ്കു​വെ​ച്ചു.
'​'​ഇ​പ്പോ​ൾ​ ​നീ​ ​കു​റെ​ ​സം​ശ​യ​ങ്ങ​ൾ​ ​പ​റ​ഞ്ഞു...​ഇ​തി​ൽ​ ​ഏ​താ​വും​ ​സ​ത്യം​?​""
'​'​എ​നി​ക്ക​റി​യി​ല്ല​!​""
'​'​ഒ​രു​ ​പ​ഴ​യ​ ​രീ​തി​യു​ണ്ട്...​നേ​തി​ ​നേ​തി...​കേ​ട്ടി​ട്ടു​ണ്ടോ​?​""
'​'​ഉം...​""
'​'​അ​താ​ണ് ​പ്ര​യോ​ഗി​ക്കേ​ണ്ട​ത്...​നി​ന​ക്ക് ​താ​ര​യെ​ ​സം​ശ​യ​മു​ണ്ടോ​?​""
'​'​ഇ​ല്ല...​താ​ര​ ​ഒ​രി​ക്ക​ലും​ ​സു​ധി​ക്ക് ​ദോ​ഷ​മാ​യി​ ​എ​ന്തെ​ങ്കി​ലും​ ​ചെ​യ്യു​മെ​ന്ന് ​തോ​ന്നു​ന്നി​ല്ല...​""
'​'​കി​ഷോ​റി​നേ​യോ​?​""
'​'​അ​തും​ ​തോ​ന്നു​ന്നി​ല്ല...​കി​ഷോ​ർ​ ​ചേ​ട്ട​ന്റെ​ ​ഗ്രേ​റ്റ് ​ഫ്ര​ണ്ടാ​ണ്.​""
'​'​ഫ്രാ​ൻ​സി​?​ ​വെ​ങ്കി​?​ ​ഫി​റോ​സ്?""
'​'​ഒ​രി​ക്ക​ലു​മി​ല്ല...​ഇ​വ​രാ​രും​ ​ആ​വി​ല്ല.​""
'​'​പി​ന്നെ​ ​ആ​ര്?...​ര​ഘു​?...​അ​തോ​ ​ര​ഘു​ ​പ​റ​ഞ്ഞ​ ​ആ​ ​പെ​ൺ​കു​ട്ടി​?​""
'​'അ​തെ​നി​ക്കു​റ​പ്പി​ല്ല...""
''​ര​ഘു​ ​ആ​ ​സ്ഥ​ല​ത്തി​ല്ലാ​യി​രു​ന്നു...​ആ​ ​പെ​ൺ​കു​ട്ടി...​എ​ന്ന​ല്ല​ ​വേ​റൊ​രാ​ളും​ ​അ​വി​ടെ​ ​ഉ​ണ്ടാ​യി​രു​ന്നി​ല്ല...""
'​'അ​പ്പോ​ൾ​ ​ര​ഘു​ ​ക​ള്ളം​ ​പ​റ​യു​ക​യാ​ണെ​ന്നാ​ണോ​?""
'​'ഇ​ല്ല...​ര​ഘു​ ​ഒ​രു​ ​ക​ഥ​ ​ഉ​ണ്ടാ​ക്കി​ ​പ​റ​യു​ന്ന​താ​യി​ ​എ​നി​ക്ക് ​തോ​ന്നി​യി​ല്ല...​സം​ഭ​വ​സ്ഥ​ല​ത്തു​ണ്ടാ​യി​രു​ന്ന​ ​ഒ​രാ​ളെ​ ​മാ​ത്ര​മ​ല്ലേ​ ​ര​ഘു​വി​നു​ ​സം​ശ​യ​മു​ള്ളൂ​?...​കി​ഷോ​റി​നെ​ ​മാ​ത്രം...​"" ​ഷ​ർ​മി​ ​പ​റ​ഞ്ഞു.
'​'പ​ക്ഷെ​ ​കി​ഷോ​ർ​ ​എ​ന്തി​ന​ങ്ങ​നെ​ ​ചെ​യ്യ​ണം​?...​ആ​ർ​ക്കു​ ​വേ​ണ്ടി​?""
''കി​ഷോ​ർ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന​ല്ലെ​ ​ര​ഘു​ ​പ​റ​ഞ്ഞു​ള്ളൂ​?​ ​എ​ന്തി​നു​ ​വേ​ണ്ടി​യെ​ന്നോ,​ ​ആ​ർ​ക്കു​ ​വേ​ണ്ടി​യെ​ന്നോ​ ​പ​റ​ഞ്ഞി​ല്ല​ല്ലോ...""
''ഷ​ർ​മി...​നീ​ ​എ​ന്താ​ന്ന് ​വെ​ച്ചാ​ ​തെ​ളി​ച്ച് ​പ​റ.""
'​'കി​ഷോ​ർ​ ​ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​ത് ​കി​ഷോ​റി​നു​ ​വേ​ണ്ടി​ ​ത​ന്നെ​യാ​ണെ​ങ്കി​ലോ​?""
''​കി​ഷോ​റും...​സു​ധീ​ടെ​ ​പെ​ൺ​കു​ട്ടി​യെ​ ​ത​ന്നെ​ ​ഇ​ഷ്ട​പ്പെ​ട്ടി​രു​ന്നു​ ​എ​ന്നാ​ണോ​ ​നീ​ ​പ​റ​ഞ്ഞു​ ​വ​രു​ന്ന​ത്?​!""​ ​സി​ദ്ദു​ ​അ​ക്ഷ​മ​നാ​യി.
''​ഇ​നി​ ​ഞാ​ൻ​ ​പ​റ​യു​ന്ന​ത് ​നീ​ ​സ​മാ​ധാ​ന​ത്തോ​ടെ...​സാ​വ​കാ​ശ​ത്തോ​ടെ​ ​കേ​ൾ​ക്ക​ണം...​എ​ന്നോ​ട് ​ദേ​ഷ്യ​പ്പെ​ട​രു​ത്...​ഞാ​ൻ​ ​മ​ന​സ്സി​ലാ​ക്കി​യ​താ​ണ് ​പ​റ​യാ​ൻ​ ​പോ​വു​ന്ന​ത്...​നീ​ ​ന​ല്ല​ ​കൂ​ൾ​ ​മൈ​ൻ​ഡോ​ടെ​ ​ഇ​രു​ന്നു​ ​വേ​ണം​ ​കേ​ൾ​ക്കാ​ൻ...​ഓ​ക്കെ​?""
'​'ഉം...​ഓ​ക്കെ...​"" ​അ​വ​ൻ​ ​പാ​തി​മ​ന​സ്സോ​ടെ​ ​സ​മ്മ​തി​ച്ചു.
ഷ​ർ​മി​ ​കി​ട​ക്ക​യി​ൽ​ ​നി​ന്നും​ ​എ​ഴു​ന്നേ​റ്റ് ​പ​തി​യെ​ ​മു​റി​യി​ൽ​ ​അ​ങ്ങോ​ട്ടും​ ​ഇ​ങ്ങോ​ട്ടും​ ​ഉ​ലാ​ത്താ​ൻ​ ​തു​ട​ങ്ങി.
''​നീ​ ​വി​ചാ​രി​ക്കു​ന്ന​ത് ​പോ​ലെ...​കി​ഷോ​റി​നു​ ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​എ​ന്ന​ല്ല​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യേ​യും​ ​ഇ​ഷ്ട​മ​ല്ലാ​യി​രു​ന്നു...​അ​തു​ ​പോ​ലെ​ ​ത​ന്നെ​ ​സു​ധി​ചേ​ട്ട​ൻ​ ​ഒ​രു​ ​പെ​ൺ​കു​ട്ടി​യേ​യും​ ​ഇ​ഷ്ട​പ്പെ​ടു​ന്ന​തും...""
സി​ദ്ദു​ ​ഷ​ർ​മി​യെ​ ​ത​ന്നെ​ ​നോ​ക്കി​ ​ഇ​രു​ന്നു.
'​'കി​ഷോ​റി​ന് ​എ​റ്റ​വും​ ​ഇ​ഷ്ട​മു​ണ്ടാ​യി​രു​ന്ന​ത്...​നി​ന്റെ​ ​സു​ധി​ചേ​ട്ട​നെ​ ​ആ​യി​രു​ന്നു...""
'​'​വാ​ട്ട്?​!​ ​നീ​ ​എ​ന്താ​ ​പ​റ​ഞ്ഞു​ ​വ​രു​ന്ന​ത്?​!...​അ​വ​ർ​ക്ക് ​ത​മ്മി​ൽ​ ​ഇ​ഷ്‌​ട​മു​ണ്ടാ​യി​രു​ന്നെ​ന്നോ​?​!""
'​'സു​ധി​ക്കും​ ​കി​ഷോ​റി​നെ​ ​ഇ​ഷ്ട​മാ​യി​രു​ന്നു​ ​എ​ന്നാ​ണെ​ന്റെ​ ​തോ​ന്ന​ൽ...​അ​തി​ന് ​എ​നി​ക്കെ​ന്റേ​താ​യ​ ​റീ​സ​ൺ​സ് ​ഉ​ണ്ട്...""
''​എ​ന്തു​ ​റീ​സ​ൺ​സ്?...​ദി​സ് ​ഈ​സ് ​ടോ​ട്ട​ലി​ ​അ​ബ്‌​സേ​ർ​ഡ്...""
'​'​കൂ​ൾ​ ​ഡൗ​ൺ...​നീ​ ​എ​ഗ്രി​ ​ചെ​യ്ത​താ​ണ്...​നീ​ ​പു​റ​ത്ത് ​പോ​യി​രു​ന്ന​ ​സ​മ​യ​ത്തൊ​ക്കെ​ ​ഞാ​ൻ​ ​സു​ധി​ച്ചേ​ട്ട​ന്റെ​ ​റൈ​റ്റിം​ഗ്സ് ​വാ​യി​ച്ച്...​ആ​ ​ക​വി​ത​ക​ൾ​ ​ഇ​ന്റ​ർ​പ്രെ​ട്ട് ​ചെ​യ്യാ​ൻ​ ​ട്രൈ​ ​ചെ​യ്തു​ ​കൊ​ണ്ടി​രി​ക്കു​ക​യാ​യി​രു​ന്നു.​ ​എ​ന്റെ​ ​ചി​ല​ ​ഇ​ന്റ്യൂ​ഷ​ൻ​സ് ​പ​റ​യ​ട്ടെ​?​""
ഒ​രു​ ​നി​മി​ഷം​ ​ന​ട​ക്കു​ന്ന​ത് ​നി​ർ​ത്തി​യി​ട്ട് ​അ​വ​ൾ​ ​സി​ദ്ദൂ​ന്റെ​ ​നേ​ർ​ക്ക് ​തി​രി​ഞ്ഞു.
'​'​ഏ​തൊ​രാ​ളും​ ​എ​ന്തെ​ഴു​തു​മ്പോ​ഴും...​അ​യാ​ളു​ടെ​ ​സ​ബ് ​കോ​ൺ​ഷ്യ​സ് ​മൈ​ൻ​ഡി​ലു​ള്ള​ത് ​അ​യാ​ൾ​ ​പോ​ലു​മ​റി​യാ​തെ​ ​അ​വ​രു​ടെ​ ​റൈ​റ്റിം​ഗ്സി​ൽ​ ​വ​രും...​വ​ന്നു​പോ​കും...​എ​പ്പോ​ഴെ​ങ്കി​ലും​ ​എ​വി​ടെ​യെ​ങ്കി​ലും​ ​അ​തു​ ​വ​രാ​തെ​ ​അ​വ​ർ​ക്ക് ​എ​ഴു​താ​നാ​വി​ല്ല...​അ​തി​ന് ​എ​ത്ര​ ​ഉ​ദാ​ഹ​ര​ണ​ങ്ങ​ൾ​ ​വേ​ണ​മെ​ങ്കി​ലും​ ​ന​മു​ക്ക് ​കാ​ണാ​ൻ​ ​ക​ഴി​യും...​ചി​ല​ർ​ക്ക് ​മു​ൻ​പ് ​ചെ​യ്ത​ ​ഏ​തെ​ങ്കി​ലും​ ​പ്ര​വൃ​ത്തി​യി​ലു​ള്ള​ ​പ​ശ്ചാ​ത്താ​പ​മാ​യി​രി​ക്കും...​പാ​പ​ബോ​ധ​മാ​യി​രി​ക്കും...​കു​റ്റ​ബോ​ധ​മാ​യി​രി​ക്കും...​ചി​ല​പ്പോ​ൾ​ ​പ്ര​തി​കാ​ര​ചി​ന്ത​ ​പോ​ലും​ ​ആ​യി​രി​ക്കും...​സ​ത്യ​ത്തി​ൽ​ ​അ​തൊ​ക്കെ​ ​അ​വ​ർ​ ​എ​ഴു​തി​ ​തീ​ർ​ക്കു​ക​യാ​ണ്...​ത​ങ്ങ​ളു​ടെ​ ​ഉ​ള്ളി​ലു​ള്ള​ ​സം​ഘ​ർ​ഷം​ ​ഇ​ല്ലാ​താ​ക്കാ​ൻ​ ​ശ്ര​മി​ക്കു​ന്ന​താ​ണ്...​അ​വ​ർ​ ​പോ​ലു​മ​റി​യാ​തെ​ ​അ​വ​രു​ടെ​ ​മൈ​ൻ​ഡ് ​ക​ളി​ക്കു​ന്ന​ ​ചി​ല​ ​ക​ളി​ക​ൾ...​ഇ​തൊ​ക്കെ​ ​പ​റ​യാ​ൻ​ ​ഞാ​നൊ​രു​ ​സൈ​ക്കോ​ള​ജി​സ്റ്റോ​ ​സൈ​ക്ക്യാ​ട്രി​സ്റ്റോ​ ​അ​ല്ല...​ഇ​തൊ​ക്കെ​ ​എ​ന്റെ​ ​ചി​ല​ ​തി​യ​റി​ക​ളാ​ണ്...​ശ​രി​യോ​ ​തെ​റ്റോ​ ​ആ​വാം...​""
ജ​ന​ൽ​ ​വ​ഴി​ ​ഒ​രു​ ​നി​മി​ഷം​ ​പു​റ​ത്തേ​ക്ക് ​നോ​ക്കി​ ​നി​ന്ന​ ​ശേ​ഷം​ ​അ​വ​ൾ​ ​തു​ട​ർ​ന്നു.
'​'​ചേ​ട്ട​ൻ​ ​എ​ഴു​തി​യ...​ആ​രേ​യും​ ​കാ​ണി​ക്കാ​തെ​ ​വെ​ച്ച​ ​ആ​ ​ക​വി​ത​ക​ളി​ൽ​ ​ഞാ​ൻ​ ​ക​ണ്ട​തൊ​ന്നും​ ​ഒ​രു​ ​പു​രു​ഷ​നും​ ​സ്ത്രീ​യും​ ​ത​മ്മി​ൽ​ ​മാ​ത്ര​മു​ള്ള​ ​പ്ര​ണ​യ​മ​ല്ലാ​യി​രു​ന്നു...​ഒ​രു​ ​പു​രു​ഷ​നും​ ​പു​രു​ഷ​നും​ ​ത​മ്മി​ലു​ള്ള​തു​മാ​യി​രു​ന്നു...​നി​ന്റെ​ ​സു​ധി​ചേ​ട്ട​ന് ​പ​ക്ഷെ​ ​അ​തി​ലേ​ക്ക് ​പൂ​ർ​ണ്ണ​മാ​യും​ ​പോ​കാ​നും​ ​ക​ഴി​ഞ്ഞി​രു​ന്നി​ല്ല...​തെ​ളി​ച്ചു​ ​പ​റ​ഞ്ഞാ​ൽ...​സു​ധി​ചേ​ട്ട​ൻ​ ​ബൈ​സെ​ക്ഷ്വ​ൽ​ ​ആ​യി​രു​ന്നു...​എ​ന്നാ​ൽ​ ​ഒ​രു​ ​ഘ​ട്ട​ത്തി​ൽ​ ​വെ​ച്ച് ​ചേ​ട്ട​ന് ​ജീ​വി​ത​ത്തി​ൽ​ ​ആ​ ​പ്ര​ധാ​ന​തീ​രു​മാ​ന​മെ​ടു​ക്കേ​ണ്ടി​ ​വ​ന്നു.​ ​ഒ​രു​പ​ക്ഷെ​ ​അ​ത് ​സോ​ഷ്യ​ൽ​ ​ലൈ​ഫി​നു​ ​വേ​ണ്ടി​ ​ആ​യി​രി​ക്കാം...​അ​ല്ലെ​ങ്കി​ൽ​ ​മ​റ്റേ​തെ​ങ്കി​ലും​ ​കാ​ര​ണം...​കി​ഷോ​റി​ന് ​അ​തു​ ​താ​ങ്ങാ​ൻ​ ​ക​ഴി​ഞ്ഞി​ട്ടു​ണ്ടാ​വി​ല്ല...​കി​ഷോ​റി​ന് ​ചേ​ട്ട​നെ​ ​വി​ഷ​മി​പ്പി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ത് ​കൊ​ണ്ട്...​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​ചേ​ട്ട​നി​ൽ​ ​നി​ന്നും​ ​അ​ക​റ്റാ​ൻ​ ​ആ​യി​രി​ക്കും​ ​ശ്ര​മി​ച്ചി​ട്ടു​ണ്ടാ​വു​ക...​സു​ധി​ചേ​ട്ട​ൻ​ ​ആ​ ​പെ​ൺ​കു​ട്ടി​യെ​ ​ത​ന്നെ​ ​മാ​രി​ ​ചെ​യ്യാ​ൻ​ ​തീ​രു​മാ​നി​ച്ച​ത് ​കി​ഷോ​റി​നെ​ ​വ​ല്ലാ​തെ​ ​പ്രൊ​വോ​ക്ക് ​ചെ​യ്തി​ട്ടു​ണ്ടാ​വും...​""
'​'​നീ​ ​പ​റ​യു​ന്ന​ത് ​കി​ഷോ​റാ​ണ് ​ചേ​ട്ട​നെ...​?​""
'​'​ആ​ ​ഒ​രു​ ​കാ​ര്യ​മാ​ണ് ​എ​നി​ക്ക് ​പി​ടി​ ​ത​രാ​തെ​ ​പോ​വു​ന്ന​ത്...​ഇ​ത്ര​യും​ ​ഇ​ഷ്ട​മു​ള്ള​ ​ഒ​രാ​ളെ...​അ​യാ​ളെ​ ​വേ​ദ​നി​പ്പി​ക്കാ​ൻ​ ​ഒ​രി​ക്ക​ലും​ ​ത​യ്യാ​റാ​കാ​ത്ത​ ​ഒ​രാ​ൾ...​അ​ങ്ങ​നെ​ ​ചെ​യ്യാ​ൻ​ ​ഒ​രു​ ​ചാ​ൻ​സു​മി​ല്ല...​സു​ധി​ച്ചേ​ട്ട​നെ​ ​സ്വ​ന്ത​മാ​യി​ ​മാ​ത്രം​ ​കി​ട്ട​ണം​ ​എ​ന്ന​ ​പൊ​സ​സീ​വ് ​മൈ​ൻ​ഡു​മാ​യി​ ​ന​ട​ക്കു​ന്ന​ ​കി​ഷോ​ർ​ ​ഒ​രി​ക്ക​ലും​ ​സു​ധി​ച്ചേ​ട്ട​നെ​ ​അ​പ​ക​ട​പ്പെ​ടു​ത്തി​ല്ല...​അ​ങ്ങ​നെ​ ​വ​ല്ല​തും​ ​സം​ഭ​വി​ച്ചാ​ൽ​ ​അ​തേ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ബാ​ധി​ക്കു​ന്ന​ത് ​കി​ഷോ​റി​നെ​ ​ത​ന്നെ​ ​ആ​വി​ല്ലെ​?...​അ​പ്പോ​ൾ​ ​അ​യാ​ൾ​ ​അ​തി​നു​ ​ശ്ര​മി​ക്കി​ല്ല...​""
'​'​പി​ന്നെ​ങ്ങ​നെ...​?​""
'​'​അ​ത് ​കി​ഷോ​റി​നു​ ​മാ​ത്ര​മെ​ ​അ​റി​യാ​വൂ...​അ​ത് ​അ​യാ​ൾ​ ​സൂ​ക്ഷി​ക്കു​ന്ന​ ​ഒ​രു​ ​സീ​ക്ര​ട്ടാ​ണ്...​അ​ത് ​അയാ​ളെ​ ​ഓ​രോ​ ​നി​മി​ഷ​വും​ ​കൊ​ല്ലു​ന്നു​ണ്ടാ​വും...​ഈ​ ​പു​റ​ത്ത് ​കാ​ണു​ന്ന​ ​ഫേ​സ് ​ആ​വി​ല്ല​ ​അ​യാ​ൾ​ക്ക്...​ശ​രി​ക്കും​ ​അ​യാ​ൾ..​ ​ഉ​ള്ളി​ൽ​ ​വ​ള​രെ​ ​വീ​ക്ക് ​ആ​യ​ ​ഒ​രാ​ൾ​ ​ആ​ണെ​ന്നാ​ണ് ​എ​ന്റെ​ ​നി​ഗ​മ​നം...​സ​ത്യ​മ​റി​യാ​ൻ​ ​നീ​ ​ചെ​ന്നു​ ​ചോ​ദി​ച്ചാ​ൽ​ ​നി​ന്നെ​ ​അ​യാ​ൾ​ ​ഉ​പ​ദ്ര​വി​ക്കാ​നൊ​ന്നും​ ​വ​രി​ല്ല​ ​എ​ന്നാ​ണെ​ന്റെ​ ​ക​ണ​ക്കു​കൂ​ട്ട​ൽ...​""
'​'​അ​പ്പോ​ൾ​ ​സ​ത്യ​മ​റി​യാ​ൻ​ ​കി​ഷോ​റി​നോ​ട് ​സം​സാ​രി​ക്ക​ണ​മെ​ന്നാ​ണോ​ ​നീ​ ​പ​റ​യു​ന്ന​ത്?​""
'​'​അ​ല്ലാ​തെ​ ​വേ​റേ​ ​വ​ഴി​യി​ല്ല​ ​സി​ദ്ദു...​ചി​ല​പ്പോ​ൾ​ ​കി​ഷോ​ർ...​ഏ​യ്...​ഇ​ല്ല​ ​അ​തി​നു​ള്ള​ ​ചാ​ൻ​സി​ല്ല...​എ​ന്റെ​ ​ഫൈ​ൻ​ഡിം​ഗ്സ് ​ശ​രി​യാ​ണെ​ങ്കി​ൽ...​അ​യാ​ൾ​ ​ഒ​രി​ക്ക​ലും​ ​പോ​ലീ​സി​ൽ​ ​സ​റ​ണ്ട​ർ​ ​ചെ​യ്യി​ല്ല...​ഇ​നി​ ​ഇ​ത് ​പോ​ലീ​സ് ​കേ​സാ​യാ​ൽ...​കി​ഷോ​ർ​ ​പി​ടി​ക്ക​പ്പെ​ട്ടാ​ൽ...​വ​ലി​യ​ ​വാ​ർ​ത്ത​ ​ആ​യാ​ൽ...​എ​ന്തൊ​ക്കെ​യാ​വും​ ​പി​ന്നീ​ട് ​സം​ഭ​വി​ക്കു​ക​?...​ആ​ ​പോ​സി​ബി​ലി​റ്റി​യും​ ​നീ​യൊ​ന്ന് ​ആ​ലോ​ചി​ച്ചു​ ​നോ​ക്ക്...​""
സി​ദ്ദു​ ​കു​റ​ച്ചു​ ​നേ​രം​ ​എ​ന്തോ​ ​ആ​ലോ​ചി​ച്ചി​രു​ന്നു.
'​'​നി​ന്റെ​ ​തി​യ​റി​ ​തെ​റ്റോ​ ​ശ​രി​യോ​ ​എ​ന്നെ​നി​ക്ക​റി​യി​ല്ല...​പ​ക്ഷേ​ ​ഞാ​ൻ​ ​കി​ഷോ​റി​നെ​ ​കാ​ണാ​ൻ​ ​ഡി​സൈ​ഡ് ​ചെ​യ്തു​ ​ക​ഴി​ഞ്ഞു.​""
(തുടരും)​

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NOVEL, WEEKLY, ANOONIMOUS NOVEL, SABU HARIHARAN
KERALA KAUMUDI EPAPER
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.