SignIn
Kerala Kaumudi Online
Thursday, 25 April 2024 4.13 PM IST

കിടപ്പു രോഗികൾക്ക് നാളെ മുതൽ വീടുകളിലെത്തി കൊവിഡ് വാക്സിൻ നൽകുമെന്ന് തിരുവനന്തപുരം ജില്ലാ കളക്ടർ 

covid-vaccine-

തിരുവനന്തപുരം : ജില്ലയിൽ കിടപ്പു രോഗികൾക്കായുള്ള കൊവിഡ് വാക്സിനേഷൻ നാളെ മുതൽ ആരംഭിക്കും. തിരുവനന്തപുരം ജില്ലയിലെ കുറ്റിച്ചൽ, ഒറ്റശേഖരമംഗലം പഞ്ചായത്തുകളിലെ പാലിയേറ്റിവ് രോഗികൾക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ഡോക്ടർമാരും നഴ്സുമാരുമടങ്ങുന്ന സംഘം വീടുകളിലെത്തിയാണു വാക്സിൻ നൽകുന്നതെന്ന് ജില്ലാ കളക്ടർ നവ്‌ജ്യോത് ഖോസ അറിയിച്ചു.

45 വയസിനു മുകളിൽ പ്രായമുള്ളവർക്കാണ് ആദ്യ ഘട്ടത്തിൽ വാക്സിൻ നൽകുന്നത്. ജില്ലയിൽ മുപ്പതിനായിരത്തോളം പാലിയേറ്റിവ് രോഗികൾ ഇതിനോടകം വാക്സിനേഷനു രജിസ്റ്റർ ചെയ്തിട്ടുണ്ട്. സന്നദ്ധ പ്രവർത്തകരുടെ സഹായത്തോടെയാണു വീടുകളിലെത്തി വാക്സിൻ നൽകുന്ന പദ്ധതി നടപ്പാക്കുന്നത്. രണ്ടാം ഘട്ടത്തിൽ എല്ലാ പ്രായത്തിലുമുള്ള പാലിയേറ്റിവ് രോഗികൾക്കും വീടുകളിലെത്തി വാക്സിനേഷൻ നൽകുമെന്ന് കളക്ടർ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COVID, VACCINATION, DISTRICT COLLECTOR, NAVAJOTH KHOZA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.