SignIn
Kerala Kaumudi Online
Thursday, 25 April 2024 7.16 AM IST

മതിലുകളിൽ കൊവിഡ് പ്രതിരോധം ചാലിച്ചെഴുതി ചിത്രകാരന്മാർ

otplm
ഒറ്റപ്പാലം പൊലീസ് സ്റ്റേഷൻ മതിലിൽ ചിത്രം വരയ്ക്കുന്ന കലാകാരന്മാർ.

ഒറ്റപ്പാലം: ലോക്ഡൗണിനെ തുടർന്ന് തൊഴിലില്ലെങ്കിലും വെറുതെ ഇരിക്കുകയല്ല ഒരുകൂട്ടം ചിത്രകാരന്മാർ. പെയിന്റും ബ്രഷുമായി കൊവിഡ് പ്രതിരോധ ബോധവൽക്കരണ ചിത്രങ്ങളും സന്ദേശങ്ങളും നഗരത്തിലെ മതിലുകളിൽ വരച്ചുചേർത്ത് ആകർഷകമാക്കുകയാണ്. ഒറ്റപ്പാലം ആർട്ടിസ്റ്റ് അസോസിയേഷന്റെ നേതൃത്വത്തിലാണ് ചിത്രംവര.

ആർ.എസ് റോഡിൽ പൊലീസ് സ്റ്റേഷൻ, ബി.ഇ.എം യു.പി.എസ്, ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ചിത്രമൊരുങ്ങുന്നത്. സ്റ്റേഷൻ മതിലിലെ ചിത്രരചന തുടങ്ങി. കൊവിഡ് ബോധവൽക്കരണം, പൊലീസ്, ആരോഗ്യപ്രവർത്തകർ തുടങ്ങി മുന്നണിപ്പോരാളികൾക്കും സർക്കാരിനുമുള്ള ആദരം, പ്രതിരോധ കുത്തിവെപ്പിന്റെ പ്രാധാന്യം തുടങ്ങിയവയാണ് ചിത്രങ്ങളിൽ നിറയുന്നത്. പ്രതിരോധത്തിൽ കൊവിഡിന്റെ പ്രതീകാത്മക രൂപം പേടിച്ചോടുന്ന കാർട്ടൂൺ ചിത്രവും മതിലിലുയരും.
പി.രാജഗോപാൽ, പി.രമേശ്, പി.രാജൻ, മണി പനമണ്ണ, രഘു, സലാം എന്നീ ആറംഗ സംഘമാണ് ചിത്രം വരയ്ക്കുന്നത്. സ്പോൺസർമാർ വഴിയാണ് പെയിന്റിന് പണം കണ്ടെത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, PALAKKAD
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.