SignIn
Kerala Kaumudi Online
Friday, 19 April 2024 9.34 PM IST

ലക്ഷദ്വീപ് നിവാസികൾക്കായി ചിത്രം വരച്ച് പൊന്ന്യം ചന്ദ്രന്റെ പിന്തുണ

chthram
പൊന്ന്യം ചന്ദ്രൻ വരച്ച 'ലക്ഷദ്വീപ് ' ചിത്രം.

തലശ്ശേരി: ലക്ഷദ്വീപ് നിവാസികളുടെ ആശങ്കകളും ആകുലതകളും അതിജീവനവും പ്രകടമാക്കുന്ന പ്രമുഖ ചിത്രകാരൻ പൊന്ന്യം ചന്ദ്രന്റെ എണ്ണച്ഛായ ചിത്രം ആ ജനതയ്ക്കുള്ള ഐക്യദാർ‌ഢ്യം.
ഇരുപത് ചതുരശ്ര അടി വലുപ്പമുളള കാൻവാസിൽ എണ്ണച്ഛായത്തിൽ, അർദ്ധ അമൂർത്തശൈലിയിൽ വരച്ച ഈ ചിത്രം, ദ്വീപ് സമൂഹത്തിന്റെ അടയാളമായ മത്സ്യത്തിന്റെ ആകൃതിയിലാണ്.
പലവിധ സംസ്‌കാരങ്ങളുടെ സമന്വയം കണക്കെ, കടൽമീനുകളെ പലവിധ വർണ്ണങ്ങളിൽ ചിത്രീകരിച്ചിട്ടുണ്ട്. കൂറ്റൻ മത്സ്യത്തിനൊപ്പം തന്നെയാണ് ചെറുമത്സ്യങ്ങൾ ചേർന്നു കിടക്കുന്നത്. ദീപാകൃതിയിലുള്ള മത്സ്യത്തിന് മേൽ നിരവധി ചൂണ്ടകൾ കുരുങ്ങിക്കിടക്കുന്നുണ്ട്. ദ്വീപിൽ പുരോഗതിയുടെ മുന്നോട്ടേക്കുള്ള ചുവട് വയ്പ്പിനെ അസാദ്ധ്യമാക്കും വിധം വരിഞ്ഞ് മുറുക്കുകയാണ് കടന്നു കയറ്റത്തിന്റെ ഈ വലകൾ. മീനിന്റെ ശരീരത്തിലേക്ക് തുളച്ചു കയറിയ ത്രിശൂലം, ദ്വീപ് ജനതയിലേക്ക് ആണ്ടിറങ്ങുന്നതായി ചിത്രം ദ്യോതിപ്പിക്കുന്നു.
ലളിതകലാ അക്കാഡമിയുടെ മുൻ അദ്ധ്യക്ഷനും കലാനിരൂപകനും നിരവധി ഗ്രന്ഥങ്ങളുടെ കർത്താവുമാണ് ഈ കലാകാരൻ.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, KANNUR, CHITHRAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.