പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 585 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ ഒരാൾ മറ്റ് സംസ്ഥാനത്ത് നിന്ന് വന്നതും 584 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,06,357 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 98,991 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്.
ഇന്നലെ 849 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 97,905 ആണ്. ജില്ലക്കാരായ 7922 പേർ ചികിത്സയിലാണ്.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിതരായ
ആറു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കൊറ്റനാട് സ്വദേശി (76),
2) റാന്നി പഴവങ്ങാടി സ്വദേശി (60),
3) അയിരൂർ സ്വദേശിനി (72),
4) ഇരവിപേരൂർ സ്വദേശിനി (62),
5) വടശേരിക്കര സ്വദേശിനി (84),
6) അയിരൂർ സ്വദേശിനി (39) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |