കോഴിക്കോട്: കൊവിഡ് ബാധിതരുടെ എണ്ണത്തിൽ പ്രകടമായ കുറവുണ്ടായില്ലെങ്കിലും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഗണ്യമായി താണു. ഇന്നലെ ജില്ലയിൽ കൊവിഡ് സ്ഥിരീകരിച്ചത് 1198 പേർക്ക്. 10.77 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. സമ്പർക്കം വഴി 1176 പേർക്കാണ് രോഗബാധ. 14 പേരുടെ ഉറവിടം വ്യക്തമല്ല. വിദേശത്തു നിന്നെത്തിയ രണ്ടു പേർക്കും അന്യസംസ്ഥാനത്തു നിന്നു വന്ന ആറു പേർക്കും പോസിറ്റിവായി.
കഴിഞ്ഞ 24 മണിക്കൂറിൽ 11,353 പേരെയാണ് പരിശോധനയ്ക്ക് വിധേയരാക്കിയത്. ജില്ലയിലെ കൊവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 1878 പേർ കൂടി രോഗമുക്തി നേടി. രോഗബാധിതരായി 16,453 കോഴിക്കോട് സ്വദേശികളാണ് ഇപ്പോൾ ചികിത്സയിലുള്ളത്.
ഉറവിടം വ്യക്തമല്ലാത്തവർ
ചക്കിട്ടപ്പാറ 1, കോഴിക്കോട് 2, ഒളവണ്ണ 3, പെരുവയൽ 1, രാമനാട്ടുകര 5, തിക്കോടി 1, വാണിമേൽ 1.
സമ്പർക്കം
കോഴിക്കോട് കോർപ്പറേഷൻ 317, അരിക്കുളം 3, അത്തോളി 2, ആയഞ്ചേരി 5, അഴിയൂർ 13, ബാലുശ്ശേരി 8, ചക്കിട്ടപ്പാറ 6, ചങ്ങരോത്ത് 19, ചാത്തമംഗലം 23, ചെക്യാട് 2, ചേളന്നൂർ 10, ചേമഞ്ചേരി 7, ചെങ്ങോട്ടുകാവ് 40, ചെറുവണ്ണൂർ 5, ചോറോട് 41, എടച്ചേരി 6, ഏറാമല 3, ഫറോക്ക് 30, കടലുണ്ടി 19, കക്കോടി 28, കാക്കൂർ 4, കാരശ്ശേരി 13, കാവിലുംപാറ 3, കായക്കൊടി 20, കായണ്ണ 2, കീഴരിയൂർ 6, കിഴക്കോത്ത് 1, കോടഞ്ചേരി 7, കൊടിയത്തൂർ 9, കൊടുവള്ളി 10, കൊയിലാണ്ടി 16, കുടരഞ്ഞി 11, കൂരാച്ചണ്ട് 2, കൂത്താളി 5, കോട്ടൂർ 2, കുന്ദമംഗലം 11, കുന്നുമ്മൽ 6, കുരുവട്ടൂർ 24, കുറ്റ്യാടി 3, മടവൂർ 5, മണിയൂർ 11, മരുതോങ്കര 3, മാവൂർ 1, മേപ്പയ്യൂർ 18, മൂടാടി 9, മുക്കം 19, നാദാപുരം 21, നടുവണ്ണൂർ 2, നന്മണ്ട 7, നരിക്കുനി 11, നരിപ്പറ്റ 2, നൊച്ചാട് 4, ഒളവണ്ണ 23, ഓമശ്ശേരി 33, ഒഞ്ചിയം 10, പനങ്ങാട് 3, പയ്യോളി 24, പേരാമ്പ്ര 6, പെരുമണ്ണ 8, പെരുവയൽ 12, പുറമേരി 8, പുതുപ്പാടി 25, രാമനാട്ടുകര 8, തലക്കുളത്തൂർ 5, താമരശ്ശേരി 7, തിക്കോടി 18, തിരുവള്ളൂർ 8, തിരുവമ്പാടി 11, തൂണേരി 8, തുറയൂർ 12, ഉള്ള്യേരി 9, ഉണ്ണികുളം 14, വടകര 38, വളയം 2, വാണിമേൽ 6, വേളം 7, വില്യാപ്പള്ളി 15.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |