SignIn
Kerala Kaumudi Online
Wednesday, 24 April 2024 1.01 AM IST

നിതി ആയോഗ് വികസന സൂചികയിൽ കേരളം വീണ്ടും ഒന്നാമത്

kk

ന്യൂഡൽഹി: നിതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയിൽ (എസ്.ഡി.ജി, 2020-21) കേരളം വീണ്ടും ഒന്നാമതെത്തി. 75 പോയിന്റാണ് കേരളത്തിന് ലഭിച്ചത്. 2018ൽ എസ്.ഡി.ജി റിപ്പോട്ട് പ്രസിദ്ധീകരിക്കാൻ തുടങ്ങിയതു മുതൽ കേരളമാണ് ഒന്നാമത്. 2018ൽ 69, 2019ൽ 70 പോയിന്റാണ് ലഭിച്ചത്.

ഇത്തവണ ഹിമാചൽപ്രദേശാണ് രണ്ടാമത്, 74 പോയിന്റ്. 72 പോയിന്റ് നേടിയ കർണാടക, ഗോവ, ആന്ധ്രാപ്രദേശ് സംസ്ഥാനങ്ങളാണ് മൂന്നാം സ്ഥാനത്തുള്ളത്. ബീഹാറാണ് ഏറ്റവും പിന്നിൽ, 52 പോയിന്റ്. നിതി ആയോഗ് വൈസ് ചെയർമാൻ രാജീവ്കുമാറാണ് എസ്.ഡി.ജി റിപ്പോർട്ട് ഇന്നലെ പുറത്തിറക്കിയത്.

സുസ്ഥിര സൂചിക

സാമൂഹിക, സാമ്പത്തിക, പാരിസ്ഥിതിക മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയുള്ളതാണ് സുസ്ഥിര വികസന ലക്ഷ്യ സൂചിക. 16 ലക്ഷ്യങ്ങളും 115 സൂചികകളുമാണ് ഇത്തവണ പരിശോധിച്ചത്. മുൻ വർഷങ്ങളിൽ 13 ലക്ഷ്യങ്ങളും 62 സൂചികകളുമാണ് വിലയിരുത്തിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NITI AYOG
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.