SignIn
Kerala Kaumudi Online
Thursday, 28 March 2024 9.13 PM IST

പരിസ്ഥിതിദിനാചരണം : അരക്കോടി മരങ്ങളുടെ ഹരിതക്കുട

enviournment-day

തിരുവനന്തപുരം: ലോക പരിസ്ഥിതിദിനാചരണത്തിന്റെയും വൃക്ഷത്തൈവിതരണത്തിന്റെയും സംസ്ഥാനതല ഉദ്ഘാടനം നാളെ രാവിലെ 10ന് കോഴിക്കോട് ചേവായൂർ ഗവ. ത്വക് രോഗാശുപത്രിയിൽ മന്ത്രി എ.കെ.ശശീന്ദ്രൻ നിർവഹിക്കും. സർക്കാർ ത്വക് രോഗാശുപത്രിയുടെ വികസനത്തിനായി മുറിച്ചുമാറ്റിയ മരങ്ങൾക്ക് പകരം മരം നടുന്ന പദ്ധതിയുടെയും പരസ്ഥിതിസൗഹൃദ റൂട്ട് ട്രെയിനറുകളിൽ തയ്യാറാക്കിയ വൃക്ഷത്തൈകളുടെ വിതരണത്തിന്റെയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. വനത്തിന് പുറത്തെ ഹരിതകവചം വർദ്ധിപ്പിക്കാനും പരിസ്ഥിതിപുനസ്ഥാപനവും ലക്ഷ്യമിട്ട് അൻപത് ലക്ഷത്തോളം വൃക്ഷത്തൈകളാണ് കൊവിഡ് പ്രതിസന്ധിക്കിടയിലും വനംവകുപ്പ് തയ്യാറാക്കി വിതരണം ചെയ്യുന്നത്. പ്ലാസ്റ്റിക് കവറുകൾക്ക് പകരം പരിസ്ഥിതി സൗഹൃദ റൂട്ട് ട്രെയിനറുകളിൽ തയ്യാറാക്കിയ 4 ലക്ഷത്തോളം തൈകളും ഇതിൽ ഉൾപ്പെടും. കോഴിക്കോട് മേയർ ബീന ഫിലിപ്പ് അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ എം.കെ.രാഘവൻ എം.പി മുഖ്യാതിഥിയാകും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ENVIOURNMENT DAY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.