കോട്ടയം: ബൈക്ക് മോഷണവുമായി ബന്ധപ്പെട്ട് ഈരാറ്റുപേട്ടയിൽ രണ്ട് പേർ അറസ്റ്റിൽ. നടയ്ക്കൽ സ്വദേശിയുടെ ഡിസ്ക്കവർ ബൈക്ക് ഉൾപ്പെടെ നിരവധി വാഹനങ്ങൾ മോഷ്ടിച്ച ഈരാറ്റുപേട്ട സ്വദേശികളായ അഫ്സൽ (22), ഉബൈദ് (20) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ മാസം ആനിപ്പടി സ്വദേശിയുടെ വീട്ടിൽ നിന്ന് ഇൻവർട്ടർ ബാറ്ററി മോഷണം പോയിരുന്നു. തുടർന്ന് പൊലീസ് സി.സി ടി.വി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ തിരിച്ചറിഞ്ഞത്. ഒളിവിലായിരുന്ന പ്രതികളെ ഈരാറ്റുപേട്ട പൊലീസാണ് അറസ്റ്റ് ചെയ്തത്.
പൊൻകുന്നം, കറുകച്ചാൽ എന്നിവിടങ്ങളിൽ നിന്ന് ബൈക്കുകൾ മോഷ്ടിച്ച് പ്രതികൾ വിൽപ്പന നടത്താൻ ശ്രമിച്ചതായും പൊലീസ് പറഞ്ഞു. എന്നാൽ ആരും വാങ്ങാത്തതിനെ തുടർന്ന് പ്രതികൾ വാഹനങ്ങൾ പലസ്ഥലങ്ങളിലായി ഉപേക്ഷിച്ചു. ബൈക്കുകൾ പൊലീസ് കണ്ടെടുത്തു. പ്രതികൾ വിൽപ്പന നടത്തിയ ഇൻവർട്ടർ ബാറ്ററി കാഞ്ഞിരപ്പള്ളിയിലുള്ള ആക്രി കടയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |