SignIn
Kerala Kaumudi Online
Thursday, 25 April 2024 12.56 PM IST

ഓൺലൈൻ ക്ലാസുകളിലൂടെ താരമായ ഉമക്കുട്ടിയുടെ സ്റ്റുഡിയോ കാണാൻ വീട്ടിൽ നേരിട്ടെത്തി വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി

v-sivankutty-

തിരുവനന്തപുരം : കൊവിഡ് പ്രതിസന്ധിമൂലം സംസ്ഥാനത്തെ സ്‌കൂൾ വിദ്യാഭ്യാസം തുടർച്ചയായ രണ്ടാം വർഷവും ഓൺലൈനിലൂടെ നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഓൺലൈൻ വിദ്യാഭ്യാസത്തിലെ വെല്ലുവിളികളെ അവസരമാക്കി സ്വയം പഠനത്തോടൊപ്പം മറ്റ് കുട്ടികൾക്കും യൂട്യൂബിലൂടെ അറിവ് പകർന്ന് താരമായിരിക്കുകയാണ് ഉമക്കുട്ടി. ഈ ആറാം ക്ലാസുകാരിയുടെ നല്ലമനസിനെ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി നേരിട്ടെത്തി അഭിനന്ദിച്ചു. തിരുമല പെരുകാവിലെ വീട്ടിൽ ഇന്ന് ഉച്ചയോടെയായിരുന്നു മന്ത്രിയുടെ സന്ദർശനം. നിയമസഭയിൽ ബഡ്ജറ്റ് അവതരണ ദിവസമായിട്ടും, ഏറെ തിരക്കുകൾ മാറ്റിവച്ചാണ് കൊച്ചു മിടുക്കിയെ മന്ത്രി നേരിൽ കാണാനെത്തിയത്.

ഉമക്കുട്ടിയുടെ വസതിയിലെത്തിയ മന്ത്രി അരമണിക്കൂറോളം ചിലവഴിച്ചു. പാഠഭാഗങ്ങൾ എങ്ങനെയാണ് വീഡിയോ രൂപത്തിലാക്കുന്നതെന്ന് ചോദിച്ച് മനസിലാക്കിയ അദ്ദേഹം ഇതിനായി ഉമക്കുട്ടിയുടെ വീടിന് മുകളിലായി തയാറാക്കിയ സ്റ്റുഡിയോയിലുമെത്തി. ഓൺലൈൻ വിദ്യാഭ്യാസത്തിന് മൊബൈലടക്കമുള്ള ഉപകരണങ്ങളില്ലാതെ ബുദ്ധിമുട്ടുന്ന വിദ്യാർത്ഥികൾക്ക് അത് നൽകണമെന്ന് മന്ത്രിയോട് ഉമക്കുട്ടി അഭ്യർത്ഥിച്ചു. യൂട്യൂബിൽ ക്ലാസെടുക്കുന്നതിന്റെ ഭാഗമായി ലഭിച്ച വരുമാനത്തിൽ നിന്നും ഒരു തുക മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മന്ത്രിയുടെ കൈവശം ഉമക്കുട്ടി ഏൽപ്പിക്കുകയും ചെയ്തു.

യൂട്യൂബ് ചാനൽ ലിങ്ക് : http://https://youtube.com/c/umakkutty

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: KIDS, UMAKKUTTY, KIDS CORNER, SIVANKUTTY, ONLINE EDUCATION
KERALA KAUMUDI EPAPER
TRENDING IN LIFESTYLE
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.