SignIn
Kerala Kaumudi Online
Friday, 29 March 2024 7.16 AM IST

ലോക്ക്ഡൗൺ നിയമ ലംഘനം : വർക്കലയിലെ റിസോർട്ടിൽ നിന്നും സീരിയൽ താരങ്ങളുൾപ്പടെ 20 പേർ പൊലീസ് കസ്റ്റഡിയിൽ

police-

വർക്കല : ലോക്ക്ഡൗണിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണങ്ങൾ ലംഘിച്ച് ഷൂട്ടിംഗ് നടത്തിയതിന് സീരിയൽ താരങ്ങൾ അടക്കം ഇരുപത് പേരെ വർക്കല പോലീസ് കസ്റ്റഡിയിലെടുത്തു. വർക്കലയിലെ ഒരു റിസോർട്ടിൽ വച്ചാണ് ഇവർ രഹസ്യമായി സീരിയൽ ഷൂട്ട് ചെയ്തത്. റിസോർട്ടിൽ നിയമലംഘനം നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടർന്നാണ് പൊലീസ് പരിശോധനയ്‌ക്കെത്തിയത്. പൊലീസെത്തിയപ്പോൾ സീരിയൽ താരങ്ങളും ടെക്നീഷ്യൻമാരുമടക്കം ഇരുപതോളം പേരുണ്ടായിരുന്നു. ഇവർക്കെതിരെ പകർച്ചവ്യാധി പ്രതിരോധ ഓർഡിനൻസ് പ്രകാരം കേസെടുക്കും.

റിസോർട്ടിൽ നിയമം ലംഘിച്ച് ചിത്രീകരണത്തന് അവസരമൊരുക്കിയതിന് ഉടമയ്‌ക്കെതിരെയും കേസെടുത്തിട്ടുണ്ട്. റിസോർട്ട് പൊലീസ് സീൽ ചെയ്തിരിക്കുകയാണ്. കഴിഞ്ഞ മാസം എട്ടാം തീയതി മുതൽക്കാണ് സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. നിയന്ത്രണങ്ങളുടെ കൂട്ടത്തിൽ സിനിമ, സീരിയൽ തുടങ്ങിയവയുടെ ചിത്രീകരണവും വിലക്കിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY, POLCIE ARREST, SERIAL ACTORS, SERIAL ACTRESS, POLCIE CASE, RESORT, VARKALA RESORT
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.