ആംസ്റ്റർഡാം: നിയന്ത്രണങ്ങളോടെ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകി നെതർലൻഡ്സ്. മദ്ധ്യ അമേരിക്ക, തെക്കേ അമേരിക്ക, ദക്ഷിണാഫ്രിക്ക എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളുടെ വിലക്ക് നീക്കി.
അതേസമയം, പുറപ്പെടുന്നതിന് മുമ്പ് ലഭിച്ച കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാണ്. പത്ത് ദിവസം ക്വാറന്റൈനിലും കഴിയണം. എന്നാൽ, അഞ്ച് ദിവസത്തിന് ശേഷം ടെസ്റ്റ് നടത്തി നെഗറ്റീവായാൽ പുറത്തിറങ്ങാം. എന്നാൽ, ഇന്ത്യ, അർജന്റീന, ബ്രസീൽ, ബഹ്റൈൻ, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് വരുന്നവർ 10 ദിവസവും ക്വാറന്റൈനിൽ കഴിയണം.
കൊവിഡ് സ്ഥിതി ഇതുവരെ മെച്ചപ്പെടാത്ത രാജ്യങ്ങളിൽ നിന്നുള്ള യൂറോപ്യൻ യൂണിയൻ ഇതര യാത്രക്കാർക്ക് ഇ.യുവിന്റെ നിരോധനം നിലവിലുണ്ട്. ഇ.യു നിവാസികളുടെ കുടുംബാംഗങ്ങൾ, വിദ്യാർത്ഥികൾ, ബിസിനസ് യാത്രക്കാർ എന്നിവരെ ഒഴിവാക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |