സുകുമാർ സംവിധാനം ചെയ്യുന്ന പുഷ്പയിൽ അല്ലു അർജുന്റെ പ്രതിഫലം 70 കോടിയെന്ന് റിപ്പോർട്ട്. രണ്ട് ഭാഗങ്ങളായിട്ടാണ് ചിത്രം ഒരുങ്ങുന്നത്.ഒരു ചിത്രത്തിന് 30 കോടിയോളം പ്രതിഫലം വാങ്ങുന്ന അല്ലു ഇൗ ചിത്രത്തിന്റെ രണ്ടുഭാഗങ്ങൾക്കുമായി 70 കോടി വാങ്ങുന്നുവെന്ന റിപ്പോർട്ട് അണിയറപ്രവർത്തകർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ഒരു തെലുങ്കുതാരം വാങ്ങുന്ന റെക്കോഡ് പ്രതിഫലമാണിത്.
അല െെവകുണ്ഠപുരമുലോ (അങ്ങ് െെവകുണ്ഠപുരത്ത്) എന്ന ചിത്രമാണ് അല്ലുവിന്റേതായി ഒടുവിൽ റിലീസ് ചെയ്തത്. ബാഹുബലിക്കുശേഷം ഏറ്റവുമധികം കളക്ഷൻ നേടിയ തെലുങ്കുചിത്രമായ അല െെവകുണ്ഠപുരമുലോ അല്ലുവിന്റെ കരിയറിലെ മറ്റൊരു വഴിത്തിരിവായിരുന്നു. രാജ്യത്തിനകത്തും പുറത്തും തകർപ്പൻ വിജയം നേടിയ ചിത്രം അല്ലുവിന്റെ താരമൂല്യം ഉയർത്തുവാൻ സഹായിച്ചിരുന്നു. അല്ലുവിനൊപ്പം ജയറാമും ചിത്രത്തിൽ ഒരു പ്രധാനവേഷം അവതരിപ്പിച്ചിരുന്നു.
പുഷ്പയുടെ രണ്ടാം ഭാഗത്തിന്റെ പത്ത് ശതമാനത്തോളം ഷൂട്ടിംഗ് പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്.ചന്ദനക്കടത്തുകാരനായ പുഷ്പരാജിന്റെ വേഷമാണ് പുഷ്പയിൽ അല്ലു അവതരിപ്പിക്കുന്നത്. ഫഹദ് ഫാസിൽ വില്ലൻ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് പുഷ്പ. ചിത്രത്തിൽ ഒരു പൊലീസ് ഒാഫീസറുടെ വേഷമാണ് ഫഹദിന്.
രണ്ട് ഭാഗങ്ങളായി ചിത്രീകരിക്കുന്നതിനാൽ ചിത്രീകരണത്തിനൊപ്പം എഡിറ്റിംഗും പുരോഗമിച്ചിരുന്നു. ലോക്ക്ഡൗണിന് ശേഷം ചിത്രീകരണം പുനരാരംഭിക്കാനാണ് തീരുമാനം.
250 കോടി രൂപ ചെലവിട്ടാണ് ചിത്രം ഒരുക്കുന്നത്. ഈ വർഷം ഒക്ടോബറിൽ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്യും. രണ്ടാംഭാഗം അടുത്തവർഷം റിലീസ് ചെയ്യുമെന്നാണ് സൂചന.
മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറിൽ നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്നാണ് പുഷ്പ നിർമിയ്ക്കുന്നത്. മിറോസ്ലോ കുബ ബറോസ്ക്കാണ് ചിത്രത്തിന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കുന്നത്.
ദേവി ശ്രീ പ്രസാദാണ് ചിത്രത്തിന്റെ സംഗീതം സംവിധാനവും നിർവഹിക്കുന്നത്. ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി സൗണ്ട് എൻജിനീയറായി പ്രവർത്തിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ കാർത്തിക് ശ്രീനിവാസാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |