SignIn
Kerala Kaumudi Online
Friday, 29 March 2024 1.51 PM IST

വാക്സിനിൽ ആശങ്ക വേണ്ട,​ വാക്സിനെടുത്ത ശേഷം കൊവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് പഠനം

kk

ന്യൂഡൽഹി: വാക്‌സിനെടുത്ത ശേഷം 2021 ഏപ്രിൽ മെയ് മാസങ്ങളിൽ കൊവിഡ് ബാധിച്ച ആരും മരിച്ചിട്ടില്ലെന്ന് .പഠന റിപ്പോർട്ട്.. കോവിഡ് രണ്ടാം തരംഗത്തിനിടയിലെ ബ്രേക്ക്ഗ്രൂ ഇൻഫെക്ഷനുകളെപ്പറ്റി ഡൽഹി എയിംസിൽ നടത്തിയ ആദ്യ ജിനോമിക് സ്റ്റഡിയിലാണ് ഇക്കാര്യം വ്യക്തമായത്.

രണ്ട് ഡോസ് വാക്‌സിനും എടുത്ത ശേഷവും കൊവിഡ് ബാധിക്കുന്നതാണ് ബ്രേക്ക്ഗ്രൂ ഇൻഫെക്ഷൻ. പൂർണമായും വാക്‌സിൻ കുത്തിവച്ചവരിൽ ഒരു ചെറിയ ശതമാനം പേർ രോഗബാധിതർ ആകുകയോ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുകയോ കൊവിഡ് ബാധിച്ചു മരിക്കുകയോ ചെയ്‌തേക്കാം എന്നാണ് അമേരിക്കയിലെ സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ വ്യക്തമാക്കിയിട്ടുള്ളത്.

എന്നാൽ ഏപ്രിൽ മേയ് മാസങ്ങളിൽ ബ്രേക്ക്ത്രൂ ഇൻഫെക്ഷൻ ഉണ്ടായവരിൽ ഡൽഹിയിലെ എയിംസ് നടത്തിയ പഠനത്തിൽ വാക്‌സിനെടുത്ത ഒരാളും കൊവിഡ് ബാധിച്ച് മരിച്ചിട്ടില്ല എന്നാണ് വ്യക്തമായിട്ടുള്ളതെന്നാണ് ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

വാക്‌സിൻ എടുത്തവരിൽ ഒരാൾക്കു പോലും ഗുരുതരമായ രോഗബാധ ഉണ്ടായില്ല. എന്നാൽ മിക്കവർക്കും അഞ്ച് മുതൽ ഏഴ് ദിവസം വരെ കടുത്ത പനി ഉണ്ടായി. മറ്റു രോഗങ്ങൾ ഇല്ലാത്തവരെയാണ് പഠനവിധേയരാക്കിയത്. ഇതിൽ സ്ത്രീകളും പുരുഷന്മാരും ഉൾപ്പെട്ടിരുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, VACCINATION, COVID, DELHI AIMS
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.