ന്യൂഡൽഹി: കൊവിഡ് സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. റിപ്പോ നാലു ശതമാനവും റിവേഴ്സ് റിപ്പോ 3.35 ശതമാനവുമായി തുടരും. 2020 മേയ് മാസത്തിനു ശേഷം നിരക്കുകളിൽ മാറ്റം വരുത്തിയിട്ടില്ല.
അതേസമയം, ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ട്രാവൽ ഏജന്റുമാർ, ടൂർ ഓപ്പറേറ്റർമാർ, ബസ് ഓപ്പറേറ്റർമാർ, റെന്റ് എ കാർ സേവനദാതാക്കൾ, സ്പാ ക്ളിനിക്കുകൾ, ബ്യൂട്ടിപാർലറുകൾ, സലൂണുകൾ തുടങ്ങിയവയ്ക്ക് മൂന്നു വർഷം കാലാവധിയുള്ള വായ്പയ്ക്കായി 2022 മാർച്ച് 31വരെ 15,000 കോടി രൂപ അനുവദിച്ചു.
ചെറുകിട, ഇടത്തരം, സൂക്ഷ്മ സംരംഭകർക്കുള്ള (എം.എസ്.എം.ഇ) 16,000 കോടി രൂപയുടെ പദ്ധതി തുടരും. 50 കോടി രൂപ വരെ വായ്പയെടുത്ത എം.എസ്.എം.ഇകൾക്കും ചെറുകിട വ്യവസായങ്ങൾക്കും ഇളവു നൽകും. നേരത്തെ 25കോടി വരെയുള്ളവർക്കായിരുന്നു ഇളവ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |