ലക്നൗ: യു.പിയിൽ അംബേദ്ക്കർ പ്രതിമ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലെ ബല്ലിയ ജില്ലയിലെ കോത്തിയ ഗ്രാമത്തിലാണ് സംഭവം. പിന്നീട് കേടുപാടുകൾ തീർത്ത് പ്രതിമ പുനഃസ്ഥാപിച്ചു. കഴിഞ്ഞ ദിവസമാണ് സാമൂഹ്യവിരുദ്ധർ അംബേദ്കർ പ്രതിമ നശിപ്പിച്ചത്. പ്രതിമയുടെ കൈയും കണ്ണടയും നശിപ്പിക്കപ്പെട്ട നിലയിലായിരുന്നു കണ്ടെത്തിയതെന്ന് പൊലീസ് പറഞ്ഞു. ഗ്രാമീണരാണ് പ്രതിമ നശിപ്പിക്കപ്പെട്ട വിവരം പൊലീസിനെ അറിയിച്ചത്. സംഭവത്തിൽ ഇതുവരെ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ്. വ്യക്തമാക്കി. എങ്കിലും മുൻകരുതലായി പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. പ്രദേശത്ത് മുമ്പും അംബേദ്കർ പ്രതിമക്ക് നേരെ ആക്രമണമുണ്ടായിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |