SignIn
Kerala Kaumudi Online
Thursday, 25 April 2024 2.21 PM IST

'വികസനത്തെ  മുൻനിർത്തിയുള്ള ബജറ്റ്, സർവജനക്ഷേമം ലക്ഷ്യമിടുന്നു'; സംസ്ഥാന സർക്കാരിന്റെ ബജറ്റിനെ വിലയിരുത്തി എംഎ യൂസഫലി

ma-yusuff-ali

കൊച്ചി: സംസ്ഥാന സർക്കാരിന്റെ ബജറ്റിനെ വിലയിരുത്തി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എംഎ യൂസഫലി. ധനമന്ത്രി കെഎൻ ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് വികസനത്തെ മുൻനിർത്തിയുള്ളതാണെന്നും സർവ്വജനക്ഷേമം ലക്ഷ്യമിടുന്നുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

കൊവിഡ് രോഗബാധയെ തുടർന്ന് സാമ്പത്തിക, ആരോഗ്യ മേഖലകൾ പ്രതിസന്ധികൾ അഭിമുഖീകരിക്കുന്ന സാഹചര്യത്തിൽ അതിനെ തരണം ചെയ്യാനുള്ള രണ്ടാം കൊവിഡ് പാക്കേജ് യാഥാർത്ഥ്യ ബോധത്തോടെയുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റിൽ ആരോഗ്യ മേഖലക്ക് നൽകുന്ന ഊന്നൽ കേരളത്തിന്റെ ആരോഗ്യമേഖലയെ കൂടുതൽ ശക്തിപ്പെടുത്തുമെന്നും എംഎ യൂസഫലി പറഞ്ഞു. പ്രവാസികളുടെ ക്ഷേമത്തിന് ഊന്നൽ നൽകിയുള്ള പ്രത്യേക വായ്പാ പദ്ധതി ജോലി നഷ്ടപ്പെട്ട് നാട്ടിൽ മടങ്ങിയെത്തുന്ന പ്രവാസികൾക്ക് ആശ്വാസം നൽകും.

അത് കൂടാതെ യാത്രാ നിയന്ത്രണം മൂലം നാട്ടിലുള്ള പ്രവാസികൾ ഉൾപ്പെടെയുള്ളവർക്ക് സൗജന്യ വാക്സിൻ ലഭ്യത ഉറപ്പ് വരുത്തുന്ന നടപടികൾ പ്രശംസ അർഹിക്കുന്നു. പുതിയ നികുതി നിർദ്ദേശങ്ങൾ ഇല്ലാത്തതും കൃഷി, തീരദേശ മേഖല, ടൂറിസം, വിദ്യാഭ്യാസം എന്നിവക്ക് പ്രത്യേക പരിഗണന നൽകിയത് ജനങ്ങളിൽ ആത്മവിശ്വാസം പകരും. ലുലു ഗ്രൂപ്പ് ചെയർമാൻ പറഞ്ഞു.

content details: ma yusuff ali about kerala govts budget presentation.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, GULF, GULF NEWS, MA YUSUFFALI, GULF NEWS, PINARAYI VIJAYAN, INDIA, KERALA, KN BALAGOPAL, BUDGET 2021
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.