SignIn
Kerala Kaumudi Online
Thursday, 25 April 2024 9.28 PM IST

പ്രിന്റിംഗ് ടെക്‌നോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

capt

തിരുവനന്തപുരം: സാങ്കേതിക വിദ്യാഭ്യാസ വകുപ്പും സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗും സംയുക്തമായി നടത്തുന്ന ഒരു വർഷ കെ.ജി.ടി.ഇ പ്രീ-പ്രസ് ഓപ്പറേഷൻ/ കെ.ജി.ടി.ഇ പ്രസ് വർക്ക് / കെ.ജി.ടി.ഇ പോസ്റ്റ്-പ്രസ് ഓപ്പറേഷൻ ആൻഡ് ഫിനിഷിംഗ് കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ എസ്.എസ്.എൽ.സി / തത്തുല്യ യോഗ്യത നേടിയിരിക്കണം. പട്ടികജാതി/ പട്ടികവർഗ/ മറ്റർഹ വിഭാഗക്കാർക്ക് നിയമാനുസൃതമായും ഒ.ബി.സി/ എസ്.ഇ.ബി.സി/ മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് വരുമാന പരിധിക്ക് വിധേയമായും ഫീസ് ആനുകൂല്യം ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ 16നകം ലഭിക്കണം.
തിരുവനന്തപുരം (04712474720, 2467728), എറണാകുളം (04842605322), കോഴിക്കോട് (0495-2356591, 2723666) കേന്ദ്രങ്ങളിലാണ് കോഴ്‌സ് നടത്തുന്നത്. അപേക്ഷാ ഫോറം 100 രൂപയ്ക്ക് അതത് സെന്ററിൽ നിന്ന് നേരിട്ടും 135 രൂപ മണിയോർഡറായി മാനേജിംഗ് ഡയറക്ടർ, കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിംഗ് ആൻഡ് ട്രെയിനിംഗ്, ട്രെയിനിംഗ് ഡിവിഷൻ, സിറ്റി സെന്റർ പുന്നപുരം, പടിഞ്ഞാറേകോട്ട, തിരുവനന്തപുരം-24 വിലാസത്തിൽ തപാലിലും ലഭിക്കും. ഫോൺ: 0471-2467728, വെബ്സൈറ്റ് www.captkerala.com

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: COURSE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.