SignIn
Kerala Kaumudi Online
Wednesday, 24 April 2024 3.07 PM IST

അഞ്ച് കൊല്ലത്തിനകം എല്ലാ വില്ലേജാഫീസും സ്മാർട്ടാകും

budjet

തിരുവനന്തപുരം:. അഞ്ച് വർഷം കൊണ്ട് എല്ലാ വില്ലേജ് ഓഫീസുകളും സ്മാർട്ടാക്കുമെന്നും,.

എല്ലാ സർക്കാർ സേവനങ്ങളും ഓൺലൈനായി ജനങ്ങൾക്ക് ലഭിക്കുമെന്നും ബഡ്ജറ്റ് പ്രസംഗത്തിൽ

പറഞ്ഞു...സർക്കാർ സേവനങ്ങൾ വേഗത്തിലാക്കുന്നതിന് ഇ ഓഫീസ്, ഇ- ഫയൽ സംവിധാനങ്ങൾ നടപ്പിലാക്കും. ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ 2 ന് പദ്ധതി തുടങ്ങും.

ചെറുകിട സംരംഭങ്ങൾക്ക്

100 കോടി കാപ്പിറ്റൽ ഫണ്ട്

ചെറുകിട ഇടത്തരം സംരംഭങ്ങളുടെയും സ്റ്റാർട്ടപ്പുകളുടെയും അതിവേഗ വളർച്ചയ്ക്ക് 100 കോടി കോർപ്പസുള്ള വെർച്വൽ കാപ്പിറ്റൽ ഫണ്ട് രൂപീകരിക്കും. കെ.എഫ്.സി, കെ.എസ്.എഫ്.ഇ, കെ.എസ്.എെ.ഡി.സി, കേരള ബാങ്ക്, വാണിജ്യ ബാങ്കുകൾ എന്നിവയുടെ പങ്കാളിത്തത്തോടെയും വിദേശി മലയാളികളുടെ നിക്ഷേപത്തിലൂടെയും ഫണ്ട് സമാഹരിക്കും. സാങ്കേതിക സംരംഭങ്ങൾക്ക് ഫണ്ടിൽ നിന്ന് സഹായം നൽകും. ഫണ്ട് കൈകാര്യം ചെയ്യുന്നതിന് വെർച്വൽ കാപ്പിറ്റൽ മേഖലയിലെ പരിചയസമ്പന്നരായവരെ ഉൾപ്പെടുത്തി പ്രൊഫഷണൽ മാനേജ്മെൻറ് ടീമിന് രൂപം നൽകും. പ്രാരംഭ ചെലവുകൾക്കായി ഒരു കോടി വകയിരുത്തി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUDJET
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.