തിരുവനന്തപുരം: വെർച്വൽ റിയാലിറ്റി, ഓഗ് മെന്റഡ് റിയാലിറ്റി എന്നീ സാങ്കേതികവിദ്യയിലൂടെ ഡിജിറ്റൽ ക്ലാസുകളിൽ, സ്കൂൾ അന്തരീക്ഷം സാദ്ധ്യമാക്കാൻ പത്തുകോടി അനുവദിക്കുമെന്ന് ബഡ്ജറ്റിൽ പ്രഖ്യാപിച്ചു. കുട്ടികൾക്കും രക്ഷിതാക്കൾക്കും ടെലി-ഓൺലൈൻ കൗൺസലിംഗ് സജ്ജമാക്കും. കുട്ടികളുടെ കലാ, കരകൗശല സൃഷ്ടികൾ വിക്ടേഴ്സ് ചാനലിൽ സംപ്രേഷണം ചെയ്യും.
കുട്ടികളുടെ പ്രതിരോധശേഷിയും കായികക്ഷമതയും വർദ്ധിപ്പിക്കാനുള്ള പരിപാടികളും വിക്ടേഴ്സിലുണ്ടാവും.
ഓൺലൈൻ പഠനത്തിന് രണ്ടുലക്ഷം ലാപ്ടോപ്പുകൾ നൽകാനുള്ള കെ.എസ്.എഫ്.ഇയുടെ പദ്ധതി സമയബന്ധിതമായി നടപ്പാക്കും. കൊവിഡ് കാരണം വീടുകളിൽ ഡിജിറ്റൽ പഠനവുമായി ഒതുങ്ങിപ്പോയ കുട്ടികളുടെ മാനസിക സംഘർഷം ലഘൂകരിക്കാൻ വിദഗ്ദ്ധർ പഠനം നടത്തുമെന്നും ബഡ്ജറ്റിൽ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |