₹ആസിയാൻ കരാറിനെതിരെ വീണ്ടും
തിരുവനന്തപുരം: കൃഷിക്കും അനുബന്ധമേഖലയ്ക്കും 84 കോടി രൂപ ബഡ്ജറ്റിൽ അനുവദിച്ച മന്ത്രി കെ.എൻ.ബാലഗോപാൽ ആസിയാൻ കരാർ പുന:പരിശോധിക്കുന്നതിന് കേരളം മുൻകൈ എടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതിനായി മറ്റ് സംസ്ഥാനങ്ങളെ ഒപ്പംകൂട്ടും. അനുവദിച്ച തുകയിൽ 50 കോടി റബർ കർഷകർക്ക് സബ്സിഡി കുടിശ്ശിക കൊടുത്തു തീർക്കാനാണ്.
ആധുനിക ഡിജിറ്റൽ സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കർഷകർക്കു പ്രയോജനപ്പെടുന്ന പദ്ധതികൾക്ക് 10 കോടി
കാർഷിക ഉൽപ്പന്നങ്ങളുടെ വിപണനത്തിന് വിവരസാങ്കേതിക വിദ്യയിലധിഷ്ഠിതമായ സേവന ശ്യംഖല ആരംഭിക്കുന്നതിന് 10 കോടി
പാൽ ഉപയോഗിച്ചുള്ള മൂല്യവർദ്ധിത ഉൽപ്പന്നങ്ങളുടെ ഫാക്ടറിക്ക് 10 കോടി
പ്ലാന്റേഷൻ മേഖലയുടെ വികസനത്തിന് രണ്ട് കോടി
തോട്ടം വിളകളുടെ വൈവിദ്ധ്യവൽക്കരണ പദ്ധതിയുടെ ആരംഭത്തിന് രണ്ട് കോടി
കിഫ്ബിയുടെ പങ്കാളിത്തത്തോടെ 5 അഗ്രോപാർക്കുകൾ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |