ദോഹ: ഖത്തറിനെതിരായ ലോകകപ്പിന്റേയും എ.എഫ്.സി കപ്പിന്റേയും യോഗ്യതാ റൗണ്ട് ഫുട്ബാൾ പോരാട്ടത്തിൽ ഇന്ത്യൻ ടീം 1-0ത്തിന് തോറ്റു. ഇതോടെ ഇന്ത്യയുടെ ലോകകപ്പ് പ്രതീക്ഷകൾ അവസാനിച്ചു. 33-ാം മിനിട്ടിൽ അബ്ദുൽ അസീസ് ഹാത്തിമാണ് ആതിഥേയരുടെ വിജയ ഗോൾ നേടിയത്.17-ാം മിനിട്ടിൽ രണ്ടാം മഞ്ഞക്കാർഡും കണ്ട് രാഹുൽ ഭെക്കെ പുറത്തായതോടെ പത്തുപേരുമായി കളിക്കേണ്ടി വന്നത് ഇന്ത്യയ്ക്ക് തിരിച്ചടിയായി.
കരുത്തരായ ഖത്തറിനെതിരെ പത്ത് പേരായി ചുരുങ്ങിയിട്ടും വലിയ തോൽവി വഴങ്ങാതെ ഇന്ത്യ രക്ഷപ്പെട്ടത് ഗോൾ കീപ്പർ ഗുർപ്രീത് സിംഗ് സന്ധുവിന്റെ പോരാട്ട മികവിലാണ്. ഒമ്പതോളം സേവിംഗുകളാണ് സന്ധു നടത്തിയത്.
ഗോളെന്നുറച്ച ഡസൻ കണക്കിന് അവസരങ്ങളിൽ സന്ധു ഖത്തറിന് മുന്നിൽ വിലങ്ങ് തടിയായി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |