പാരീസ് : അമേരിക്കൻ സൂപ്പർ താരം സെറീന വില്യംസ് ഫ്രഞ്ച് ഓപ്പൺ ഗ്രാൻഡ്സ്ലാം ടെന്നിസ് ടൂർണമെന്റിന്റെ നാലാം റൗണ്ടിൽ കടന്നു. മൂന്നാം റൗണ്ടിൽ നാട്ടുകാരി കൂടിയായ ഡാനിയേലെ കോളിൻസിനെ നേരിട്ടുള്ള സെറ്റുകളിൽ വീഴ്ത്തിയാണ് സെറീന പ്രീക്വാർട്ടർ ഉറപ്പിച്ചത്. ഗ്രാൻഡ് സ്ലാം റെക്കാഡ് ലക്ഷ്യമിട്ട് ഇത്തവണ റൊളണ്ട് ഗാരോസിൽ എത്തിയിരിക്കുന്ന സെറീന ഇന്നലെ 6-4, 6-4നാണ് കോളിൻസിന്റെ വെല്ലുവിളി മറികടന്നത്.
മറ്റൊരു സൂപ്പർ താരം വിക്ടോറിയ അസരങ്കയും നാലാം റൗണ്ടിലെത്തിയിട്ടുണ്ട്. അമേരിക്കയുടെ മാഡിസൺ കീയെ നേരിട്ടുള്ള സെറ്റുകളിൽ 6-2,6-2നാണ് അസരങ്ക മൂന്നാം റൗണ്ടിൽ വീഴ്ത്തിയത്. 8 വർഷത്തിന് ശേഷമാണ് അസരങ്ക ഫ്രഞ്ച് ഓപ്പൺ പ്രീക്വാർട്ടറിൽ എത്തുന്നത്. അതേസമയം മൂന്നാം സീഡ് ആര്യാന സബലങ്ക മൂന്നാം റൗണ്ടിൽ അനസ്താഷ്യ പവുലോചങ്കയോട് തോറ്റ് പുറത്തായി.
പുരുഷ വിഭാഗത്തിൽ അലക്സാണ്ടർ സ്വരേവും പ്രീക്വാർട്ടർ ടിക്കറ്റുറപ്പിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |