ലണ്ടൻ : ചെൽസിയെ ചാമ്പ്യൻസ് ലീഗ് ചാമ്പ്യൻമാരാക്കിയ പരിശീലകൻ തോമസ് ടുഷ്യൽ ക്ലബുമായുള്ള കരാർ 2024 വരെ നീട്ടി. ടീമിന്റെ സീസണിലെ മോശം പ്രകടനത്തെ തുടർന്ന് ഇതിഹാസ താരം ഫ്രാങ്ക് ലാംപാർഡിൽ നിന്ന് ജനുവരിയിലാണ് 47കാരനായ ടുഷ്യൽ ചെൽസിയുടെ പരിശീലക സ്ഥാനം ഏറ്റെടുത്തത്.
നീലയിൽ തുടരും
ചുരുങ്ങിയ സമയം കൊണ്ട് ചെൽസിയെ യൂറോപ്യൻ ചാമ്പ്യൻമാരാക്കിയ ടുഷ്യൽ പ്രിമിയർ ലീഗിൽ ടീമിനെ ആദ്യ നാലിലും എഫ്. എ കപ്പിൽ റണ്ണറപ്പാക്കുകയും ചെയ്തു.
ചെൽസിയിൽ തുടരാനാകുന്നതിൽ സന്തോഷം. ഏറെ പ്രതീക്ഷയോടെയാണ് പുതിയ സീസണിനായി ഒരുങ്ങുന്നത്.
തോമസ് ടുഷ്യൽ
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |