ചെന്നൈ: മഴവിൽപതാക ഉയർത്തി എൽ.ജി.ബി.ടി.ക്യു.ഐ സമൂഹത്തിന്റെ സ്വാഭിമാന മാസാചരണത്തിന് തുടക്കം കുറിച്ച് ചെന്നൈയിലെ യു.എസ് കോൺസുലേറ്റ് ജനറൽ ജൂഡിത്ത് റേവിൻ. 30വരെ പതാക കോൺസുലേറ്റ് മന്ദിരത്തിൽ പ്രദർശിപ്പിക്കും.
യു.എസ് പ്രസിഡന്റ് ജോ ബൈഡനും ഇന്ത്യയിലെ യു.എസ് നയതന്ത്രസംഘവും അമേരിക്കൻ ജനതയും നിയമപ്രകാരമുള്ള തുല്യസംരക്ഷണത്തിനായും സ്വാതന്ത്ര്യത്തിനായും അംഗീകാരത്തിനായും പ്രവർത്തിക്കുന്ന എൽ.ജി.ബി.ടി.ക്യു.ഐ സമൂഹത്തോട് ചേർന്ന് നിൽക്കുന്നു - റേവിൻ പറഞ്ഞു. പരിപാടിയുടെ ഭാഗമായി അമേരിക്കൻ ഫിലിം ഷോകേസിന്റെ പിന്തുണയോടെ ചെന്നൈ യു.എസ് കോൺസുലേറ്റ് ജനറൽ വിദ്യാർത്ഥികൾക്കും ചലച്ചിത്രപ്രവർത്തകർക്കുമായി ''ഷെയർ" എന്ന ഡോക്യുമെന്ററി വിർച്വലായി പ്രദർശിപ്പിക്കും.
കഴിഞ്ഞമാസം ചെന്നൈ യു.എസ് കോൺസുലേറ്റ് ജനറൽ കോഴിക്കോടുള്ള ജെൻഡർ പാർക്കുമായി ചേർന്ന് വനിതകൾക്കും ട്രാൻസ്ജെൻഡർ സംരംഭകർക്കും വേണ്ടി വിർച്വൽ ബിസിനസ് ഇംഗ്ലീഷ് കോഴ്സ് ആരംഭിച്ചിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |