SignIn
Kerala Kaumudi Online
Tuesday, 23 April 2024 1.46 PM IST

ഇ ശ്രീധരൻ കേന്ദ്രമന്ത്രിയാകുന്നു? അന്തിമ തീരുമാനമെടുക്കുക പ്രധാനമന്ത്രിയെന്ന് വിവരം

e-shreedharan

ന്യൂഡൽഹി: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന 'മെട്രോമാൻ' ഇ ശ്രീധരനെ കേന്ദ്രമന്ത്രി സ്ഥാനത്തേക്ക് പരിഗണിക്കുന്നതായി സൂചന. ശ്രീധരനെ കൂടാതെ സുശീല്‍കുമാര്‍ മോദി, സര്‍ബാനന്ദ സോനോവാൾ, രാംമാധവ് തുടങ്ങിയവരാണ് കേന്ദ്രമന്ത്രിസഭാ പരിഗണന പട്ടികയില്‍ ഉള്ളത്.

രണ്ട് ദിവസം നീളുന്ന ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക എന്നാണ് വിവരം. കേന്ദ്രമന്ത്രിസഭയുടെ പുനഃസംഘടനയാണ് യോഗത്തില്‍ പ്രധാനമായും ചര്‍ച്ചയാകുന്നത്.

കൂടുതല്‍ യോഗ്യരായവരെ മന്ത്രിസഭയിലേയ്ക്ക് എത്തിക്കണമെന്നാണ് യോഗത്തില്‍ ആവശ്യമുയർന്നിരുന്നു. തുടർന്നാണ് ഇ ശ്രീധരന്റെയുൾപ്പെടെ പേരുകള്‍ പരിഗണിപ്പെടുന്നത്. ഘടക കക്ഷികളിലെ ജെഡിയുവിന് കൂടി പ്രാധാന്യം നല്‍കി പത്ത് പേരെ ഉൾപ്പെടുത്തിയുള്ള പട്ടികയായിരിക്കും തയ്യാറാക്കുക.

ജനറല്‍ സെക്രട്ടറിമാരുടെ യോഗത്തിന് ശേഷം അന്തിമ പട്ടിക പ്രധാനമന്ത്രിക്ക് കൈമാറും. തുടർന്ന്, പുതിയതായി ആരൊക്കെ മന്ത്രിസഭയിൽ ഉൾപ്പെടുത്താം എന്ന കാര്യത്തില്‍ പ്രധാനമന്ത്രി തീരുമാനമെടുക്കും.

കൊവിഡ് രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തിൽ കേന്ദ്രസര്‍ക്കാരിന് നഷ്ടപ്പെട്ട പ്രതിച്ഛായ വീണ്ടെടുക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നത്. ഇതിന്റെ ഭാഗമായാണ് ബിജെപി ജനറല്‍ സെക്രട്ടറിമാരുടെ യോഗം ഡല്‍ഹിയില്‍ നടക്കുന്നതെന്നാണ് വിവരം.

content details: reports indicate that e shreedharan is to be appointed as central minister.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: E SHREEDHARAN, BJP, KERALA, NARENDRA MODI, CENTRAL MINISTER, INDIA, NDA GOVT, NDA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.