പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 472 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
രോഗം സ്ഥിരീകരിച്ചവരിൽ നാലു പേർ വിദേശത്തു നിന്ന് വന്നവരും, രണ്ടു പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും 466 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്. ഇതിൽ സമ്പർക്ക പശ്ചാത്തലം വ്യക്തമല്ലാത്ത മൂന്നു പേരുണ്ട്.
ജില്ലയിൽ ഇതുവരെ ആകെ 1,07,322 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിൽ 99949 പേർ സമ്പർക്കം മൂലം രോഗം ബാധിച്ചവരാണ്. ജില്ലയിൽ ഇന്നലെ 931 പേർ രോഗമുക്തരായി.
ആകെ രോഗമുക്തരായവരുടെ എണ്ണം 100137.
ഇന്നലെ ജില്ലയിൽ കൊവിഡ് ബാധിച്ച
അഞ്ചു പേരുടെ മരണം റിപ്പോർട്ട് ചെയ്തു.
1) കൊടുമൺ സ്വദേശി (88),
2) റാന്നി അങ്ങാടി സ്വദേശി (92),
3) പത്തനംതിട്ട സ്വദേശി (67),
4) വടശേരിക്കര സ്വദേശി (86),
5) കവിയൂർ സ്വദേശി (85) എന്നിവരാണ് മരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |