തിരുവല്ല: ഓട്ടോറിക്ഷയിൽ ചാരായം വിൽപ്പന നടത്തിയ രണ്ടുപേർ പൊലീസിന്റെ പിടിയിലായി. തിരുവല്ല കോടിയാട്ട് മലയിൽ കെ.എ.നാസർ (39), ചങ്ങനാശ്ശേരി തൃക്കൊടിത്താനം പുതുപ്പറമ്പിൽ കെ.സജി (47) എന്നിവരാണ് കസ്റ്റഡിയിലായത്. തുകലശ്ശേരി - തീപ്പനി റെയിൽവേ ഗേറ്റിന് സമീപത്ത് നിന്നും പൊലീസ് സംഘം വാഹനം ഉൾപ്പെടെ ഇവരെ പിടികൂടുകയായിരുന്നു. തിരുവല്ല പൊലീസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |