വെഞ്ഞാറമൂട്: സൗഹൃദം നടിച്ച് വീട്ടിലെത്തിച്ച് 10 വയസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി അറസ്റ്റിൽ. കോലിയക്കോട് വെള്ളാണിക്കൽ പത്തേക്കർ എസ്.പി നിവാസിൽ സുധിയെയാണ് (30) വെഞ്ഞാറമൂട് പൊലീസ് പിടികൂടിയത്. സംഭവത്തെക്കുറിച്ച് പൊലീസ് പറയുന്നതിങ്ങനെ: രണ്ട് മാസം മുമ്പ് പെൺകുട്ടിയെ സൗഹൃദം നടിച്ച് വീട്ടിൽ കൂട്ടിക്കൊണ്ടുപോയി മൊബൈലിൽ അശ്ലീല ചിത്രങ്ങൾ കാട്ടി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതിനെ തുടർന്ന് മാതാപിതാക്കൾ വെഞ്ഞാറമൂട് പൊലീസിൽ പരാതി നൽകി. തുടർന്ന് നടത്തിയ തെരച്ചിലിൽ കഴിഞ്ഞ ദിവസം വെഞ്ഞാറമൂട് സി.ഐ രതീഷിന്റെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റുചെയ്യുകയായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |