ന്യൂഡൽഹി: കൊവിഡ് മൂലം നിറുത്തി വച്ചിരിക്കുന്ന ഐ.പി.എല്ലിൽ പതിന്നാലാം സീസൺ സെപ്തംബറിൽ യു.എ.ഇയിൽ പുനരാരംഭിക്കുമ്പോൾ ടീമിന്റെ നട്ടെല്ലെന്ന് വിശേഷിപ്പിക്കാവുന്ന പാറ്ര് കമ്മിൻസിന്റെ സേവനം കൊൽക്കത്ത നൈറ്ര് റൈഡേഴ്സിന് നഷ്ടമായേക്കും. കമ്മിൻസ് ഐ.പി.എല്ലിലെ ശേഷിക്കുന്ന മത്സരങ്ങളിൽ നിന്ന് പിന്മാറിയ കാര്യം കൊൽക്കത്തയുടെ മുൻനായകൻ ദിനേഷ് കാർത്തിക്കാണ് വെളിപ്പെടുത്തിയത്. നിലവിലെ നായകൻ ഒയിൻ മോർഗൻ കളിക്കുന്ന കാര്യവും സംശയമാണ്. ഇംഗ്ലണ്ട് താരങ്ങളെ ആ സമയത്ത് അന്താരാഷ്ട്ര മത്സരമുള്ളതിനാൽ വിട്ടുനൽകാനാകില്ലെന്ന് ഇംഗ്ലണ്ട് ആൻഡ് വേൽസ് ക്രിക്കറ്റ് ബോർഡ് നേരത്തേ അറിയിച്ചിട്ടുണ്ട്. മോർഗന്റെ അഭാവത്തിൽ നായകനാകാൻ തയ്യാറാണെന്നും കാർത്തിക്ക് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |