പാരിസ്: ഫ്രഞ്ച് ഓപ്പൺ ടെന്നിസ് ടൂർണമെന്റിൽ റാഫേൽ നദാലും നൊവാക്ക് ജോക്കോവിച്ചും നാലാം റൗണ്ടിൽ കടന്നു. കാമറൂൺ നോറിയെ നേരിട്ടുള്ള സെറ്റുകളിൽ 6-3, 6-3, 6-3 ന് കീഴടക്കിയാണ് നദാലിന്റെ പടയോട്ടം.
ലിത്വാനിയൻ താരം റിക്കാർഡസ് ബെരാങ്കിസിനെ നേരിട്ടുള്ള സെറ്രുകൾക്ക് മൂന്നാം റൗണ്ടിൽ വീഴ്ത്തിയാണ് ജോക്കോ പ്രീക്വാർട്ടറിൽ എത്തിയത്. സ്കോർ: 6-1, 6-4, 6-1. ഇറ്റലിയുടെ ലോറൻസേ മുസേറ്റിയാണ് നാലാം റൗണ്ടിൽ ജോക്കോയുടെ എതിരാളി. ഇത്തവണ ഒരു സെറ്റും തോൽക്കാതെയാണ് ജോക്കോവിച്ച് മുന്നേറുന്നത്. വനിതാ സിംഗിൾസിൽ സോഫിയ കെനിനും സൊലെയ്ൻ സ്റ്രെഫാനും നാലാം റൗണ്ടിൽ എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |