കൊൽക്കത്ത: തൃണമൂൽ കോൺഗ്രസ് വിട്ട് ബി.ജെ.പിയിൽ ചേർന്നതിൽ ദുഃഖം പ്രകടിപ്പിച്ച് മുൻ എം.എൽ.എ പ്രബിർ ഘോഷാൽ. നേരത്തെ തൃണമൂൽ മുൻ എം.എൽ.എമാരായ ദിപേന്ദു ബിശ്വാസ്, സോണാലി ഗുഹ എന്നിവരും ബി.ജെ.പിയിൽ നിന്ന് മാതൃ സംഘടനയിലേക്ക് മടങ്ങാൻ ആഗ്രഹം പ്രകടിപ്പിച്ച് ദൂതന്മാരെ അയച്ചിരുന്നു.
അടുത്തിടെ എന്റെ അമ്മ മരിച്ചു. കല്യാൺ ബന്ദോപാദ്ധ്യായ എം.പിയും കാഞ്ചൻ മുള്ളിക് എം.എൽ.എയും എന്നെ വിളിച്ചു. മുഖ്യമന്ത്രി മമത ബാനർജി അനുശോചന സന്ദേശം അയച്ചു. എന്നാൽ, പ്രാദേശിക ബി.ജെ.പി നേതാക്കൾ മാത്രമാണ് അനുശോചനം രേഖപ്പെടുത്തിയത്. ഇത് എന്നെ ദുഃഖിതനാക്കി - ഘോഷാൽ വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |