കോട്ടയം: വാക്സിൻ വിതരണത്തിൽ കിടപ്പുരോഗികളെയും ഉൾപ്പെടുത്തും. ഇതിനായി പാലിയേറ്റീവ് കെയർ വിഭാഗവും സാമൂഹ്യ ക്ഷേമ വകുപ്പും ചേർന്ന് കിടപ്പ് രോഗികളുടെ പട്ടിക തയ്യാറാക്കി.
കിടപ്പു രോഗികളിൽ പലരും ഗുരുതരാവസ്ഥയിലുള്ളവരാണ്. ആദ്യ ഘട്ടത്തിൽ തന്നെ ഇവരെ മുൻഗണനാ പട്ടികയിൽ ഉൾപ്പെടുത്തി വാക്സിൻ നൽകണമെന്ന് ആവശ്യം ഉയർന്നിരുന്നു. എന്നാൽ, ഒരു ഘട്ടത്തിലും ഇവരെ പരിഗണിച്ചില്ല. ഇപ്പോഴാണ് തീരുമാനമായത്.
ജില്ലയിലെ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും പാലിയേറ്റീവ് കെയർ യൂണിറ്റുണ്ട്. ഇവർക്കാണ് വാക്സിനേഷന്റെ ചുമതല. രണ്ടു ഡോസ് വാക്സിനെടുത്ത ശേഷമാണ് ഇവർ കിടപ്പ് രോഗികളുടെ വീടുകളിൽ എത്തുക. ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ ഇവർക്ക് നിർദേശം നൽകിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |