SignIn
Kerala Kaumudi Online
Tuesday, 03 August 2021 4.32 PM IST

'ബാലഗോപാലിന്റെ കന്നി ബജറ്റ് യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടം'; അഞ്ചിന ചിലവുചുരുക്കൽ നിർദ്ദേശങ്ങളുമായി ശൂരനാട് രാജശേഖരൻ

sooranadu-rajashekharan

ധനമന്ത്രി കെ എൻ ബാലഗോപാൽ അവതരിപ്പിച്ച രണ്ടാം പിണറായി സർക്കാരിന്റെ ബജറ്റിനെതിരെ കെ പി സി സി വൈസ് പ്രസിഡന്റ് ശൂരനാട് രാജശേഖരൻ. ധനമന്ത്രിയുടെ കന്നി ബജറ്റ് യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണെന്ന് കെ പി സി സി വൈസ് പ്രസിഡന്റ് പറയുന്നു. തുടർന്ന് തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ അഞ്ചിന ചിലവുചുരുക്കൽ നിർദ്ദേശങ്ങളും അദ്ദേഹം സംസ്ഥാന ധനമന്ത്രിയുടെ മുമ്പിലായി വയ്ക്കുന്നു.

ഭരണപരിഷ്കാര കമ്മീഷൻ, ഡൽഹിയിലെ സർക്കാരിന്റെ പ്രത്യേക പ്രതിനിധി, ഉപദേശകർ , ഡൽഹിയിൽ നിന്നു ഇറക്കുമതി ചെയ്യുന്ന അഭിഭാഷകർ , എ ജി ഓഫീസിലെ സ്പെഷ്യൽ ലെയിസൺ ഓഫീസർ തുടങ്ങിയ അനാവശ്യ ചെലവുകൾ ഒഴിവാക്കുക തുടങ്ങിയ നിർദ്ദേശങ്ങളാണ് ശൂരനാട് രാജശേഖരൻ തന്റെ സോഷ്യൽ മീഡിയാ കുറിപ്പിലൂടെ മുന്നോട്ട് വയ്ക്കുന്നത്.

കുറിപ്പ് ചുവടെ:

'മന്ത്രി ബാലഗോപാലിന്റെ ബജറ്റിൽ 16910.12 കോടിയുടെ റവന്യു കമ്മിയാണ് 2021 - 2022 സാമ്പത്തിക വർഷത്തെ പുതുക്കിയ എസ്റ്റിമേറ്റിൽ കാണിച്ചിരിക്കുന്നത്. കോവിഡ് പാക്കേജായി പ്രഖ്യാപിച്ചിരിക്കുന്ന 20,000 കോടിയും കൂടാതെ ബജറ്റിലെ പ്രഖ്യാപിച്ച അധിക ചെലവായ 1715. 10 കോടിയും കൂട്ടിയാൽ 38,000 കോടിക്കു മേൽ റവന്യൂ കമ്മി ഉയരും എന്നതാണ് യഥാർത്ഥ വസ്തുത.

അതുകൊണ്ടാണ് ബാലഗോപാലിന്റെ കന്നി ബജറ്റ് യാഥാർത്ഥ്യങ്ങളിൽ നിന്നുള്ള ഒളിച്ചോട്ടമാണന്ന് പറയേണ്ടി വരുന്നത്. കഴിഞ്ഞ അഞ്ച് വർഷം കൊണ്ട് സംസ്ഥാനത്തിന്റെ മൊത്തം കട ബാധ്യത 3.5 ലക്ഷം കോടിയായും ആളോഹരി കടം 90,000 രൂപക്ക് മുകളിലായും ഉയർന്ന് കഴിഞ്ഞു. 2025 നുള്ളിൽ തിരിച്ചടക്കേണ്ട കട ബാധ്യത മാത്രം 65,000 കോടിയാണ്. ഇങ്ങനെ അനന്തമായി പെരുകുന്ന കട ബാധ്യതക്ക് മുകളിലാണ് ഓരോ മലയാളിയുടെയും ജീവിതം.

വരുമാനം വർദ്ധിപ്പിക്കുന്നതിനും ചെലവ് ചുരുക്കുന്നതിനുമുള്ള സമഗ്ര പദ്ധതി സർക്കാർ തയ്യാറാക്കും എന്ന് ബജറ്റ് പ്രസംഗത്തിന്റെ ഖണ്ഡിക 119 ൽ കാണുന്നുണ്ട്. ചെലവ് ചുരുക്കലിന് എന്റെ വക ചില നിർദ്ദേശങ്ങൾ.

1. ഭരണപരിഷ്കാര കമ്മീഷനെ ഒഴിവാക്കുക. (10 കോടിക്ക് മുകളിൽ ചെലവായ കഴിഞ്ഞ ഭരണപരിഷ്കാര കമ്മീഷൻ സർക്കാരിന് 8 ഓളം റിപ്പോർട്ട് നൽകിയെങ്കിലും ഒന്ന് പോലും നാളിതു വരെ വെളിച്ചം കണ്ടില്ല)

2. എ.ജി , അഡീഷണൽ എജി , ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ, സീനിയർ ഗവൺമെന്റ് പ്ലീഡർ മാർ , ജൂനിയർ ഗവൺമെന്റ് പ്ലീഡർ മാർ , 500 ഓളം പേരടങ്ങുന്ന നീയമ വകുപ്പ് ഇങ്ങനെ വമ്പൻ നീയമ സംവിധാനങ്ങൾ ഉള്ളപ്പോൾ കോടികൾ നൽകി ഡൽഹിയിൽ നിന്ന് മുന്തിയ വക്കീലിനെ ഇറക്കുമതി ചെയ്യുന്ന പരിപാടി നിർത്തുക.


3. കാബിനറ്റ് റാങ്കിൽ ഡൽഹിയിലെ സർക്കാരിന്റെ പ്രതിനിധിയുടെ ആവശ്യം ഉണ്ടന്ന് തോന്നുന്നില്ല. നിലവിലെ റസിഡന്റ് കമ്മീഷണർ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഉപയോഗിക്കുക.

4. എല്ലാത്തിനും ഉപദേശകരെ വയ്ക്കുന്ന പരിപാടി ഒഴിവാക്കുക. ആവശ്യമുള്ള മേഖലയിൽ മാത്രം അവരെ ഉപയോഗിക്കുക.

5. അഡ്വക്കേറ്റ് ജനറൽ ഓഫിസിലെ സ്പെഷ്യൽ ലെയിസൺ ഓഫീസർ തുടങ്ങിയ അനാവശ്യ തസ്തികകൾ നിർത്തലാക്കുക. പലതുള്ളി പെരുവെള്ളം എന്ന പോലെ ഓരോ അനാവശ്യ തസ്തികയിലൂടെയും ലക്ഷങ്ങളും കോടികളും ആണ് സർക്കാർ ഖജനാവിൽ നിന്ന് ചോരുന്നത്.

വരും തലമുറയെ കടക്കെണിയിൽ നിന്ന് രക്ഷിക്കേണ്ട ബാധ്യത കൂടി സർക്കാരിനുണ്ടന്ന് ഓർമപ്പെടുത്തുന്നു. ബജറ്റിൽ പ്രഖ്യാപിച്ച കൊല്ലം ജില്ലയിലെ ബയോ ഡൈവേഴ്സിറ്റി ടൂറിസം സർക്യൂട്ടും മലബാർ ലിറ്റററി സർക്യൂട്ടും ടൂറിസം രംഗത്തിന് മുതൽ കൂട്ടാകുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.'

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SOORANADU RAJASHEKHARAN, BUDGET 2021, KERALA, INDIA, KN BALAGOPAL, LDF, CONGRESS, UDF, KPCC
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.