അരീക്കോട് : വിക്ടേഴ്സ് ചാനലിൽ കുട്ടികൾക്കുള്ള ക്ലാസ് കാണാൻ ഇത്തവണ കിഴുപറമ്പ് ഓത്തുപള്ളി പുറായിയിലെ 77 കാരി ഫാത്തിമ ഉമ്മയുമുണ്ട്. രാവിലെ ക്ലാസ് ആരംഭിക്കുന്നതോടെ ടി.വിക്ക് മുന്നിലെത്തും. ഒന്നാം ക്ലാസിലെ കുട്ടികളുടെ ക്ലാസ് മുതൽ എല്ലാം കാണും. കുട്ടികൾക്ക് പോലുമില്ലാത്ത ശ്രദ്ധയും ഇഷ്ടവുമാണ് ഉമ്മയ്ക്ക് ക്ലാസിനോട്. ടീച്ചർ പറയുന്നതെല്ലാം മനസിലാവുന്ന മട്ടിൽ തലയാട്ടലും മറുപടി പറയലുമുണ്ട്. ടിവിക്ക് മുന്നിൽ കുട്ടികൾ കിടന്നും ഇരുന്നും ക്ലാസുകൾ കണ്ടു തീർക്കുമ്പോൾ ഉമ്മ നിവർന്നിരുന്ന് പുഞ്ചിരിയോടെ ക്ലാസ് ആസ്വദിക്കും.
മൂന്നുമാസത്തോളം നാട്ടിലെ സാക്ഷരത ക്ലാസിന് പോയിരുന്നു. കുറച്ചു കാലമായി വാർദ്ധക്യ സഹജമായ കാരണങ്ങൾ കൊണ്ട് പുറത്തൊന്നും പോകാറില്ല. വീട്ടിലെ ചെറിയ സന്തോഷങ്ങളിൽ കുട്ടികളോടൊത്തുള്ള ജീവിതമാണ്. ഏഴ് മക്കളാണുള്ളത്. ഒന്നാം ക്ലാസിൽ പഠിക്കുന്ന പേരകുട്ടികളായ ഫാത്തിമ ജസ, രണ്ടാം ക്ലാസ്സിൽ പഠിക്കുന്ന മുഹമ്മദ് മാസി, അഞ്ചാംക്ലാസുകാരായ മുഹമ്മദ് യസീദ്, ഹാദി എന്നിവരോടൊപ്പമിരുന്നാണ് ക്ലാസ് അസ്വാദനം. ഉമ്മയുടെ ഭർത്താവ് ഇബ്രാഹിം 17 വർഷം മുമ്പ് മരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |