തിരുവനന്തപുരം: കൊവിഡ് രോഗികൾ കുറയുമ്പോഴും ആകെ മരണം പതിനായിരത്തിലേക്ക്. 24 മണിക്കൂറിനിടെ 227 മരണമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവും ഉയർന്ന പ്രതിദിന നിരക്കാണിത്. ഇതോടെ ആകെ മരണം 9946 ആയി. 14,672 പേർക്ക് ഇന്നലെ രോഗം സ്ഥിരീകരിച്ചു.
24 മണിക്കൂറിനിടെ 1,02,792 സാമ്പിളുകളാണ് പരിശോധിച്ചത്. 14.27 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി. 13,638 പേർ സമ്പർക്കരോഗികളാണ്. 814 പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. സംസ്ഥാനത്തിന് പുറത്ത് നിന്ന് വന്ന 153 പേർക്കും രോഗം സ്ഥിരീകരിച്ചു. 67 ആരോഗ്യ പ്രവർത്തകരും രോഗബാധിതരായി. 21,429 പേർ രോഗമുക്തരായി.
2000ൽ താഴാതെ തലസ്ഥാനം
പ്രതിദിന കേസുകൾ തുടർച്ചയായ രണ്ടാം ദിവസവും തിരുവനന്തപുരത്ത് മാത്രമാണ് 2000 കടന്നത്. ഇന്നലെ 2126 കേസുകളാണ് റിപ്പോർട്ട് ചെയ്ത്. എറണാകുളം 1807, മലപ്പുറം 1687, കൊല്ലം 1648, പാലക്കാട് 1494, തൃശൂർ 1417, കോഴിക്കോട് 960, ആലപ്പുഴ 925, കണ്ണൂർ 640, കോട്ടയം 499, ഇടുക്കി 489, കാസർകോട് 423, പത്തനംതിട്ട 359, വയനാട് 198 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |